“കുരുതിമലക്കാവിന്റെ ചരിത്രം”
ആ ഓലകെട്ടു അവനോടു പോലും അനുവാദം ചോദിക്കാതെ അവന്‍റെ വായനക്ക് ശേഷം താഴേക്കു ഉതിര്‍ന്നു വീണപ്പോള്‍ ശ്യാമിന് ഒരു അത്ഭുതവും തോന്നിയില്ല…… അതിലും വലുതാണ് തനിക്കു മുന്‍പില്‍ ഇപ്പോള്‍ അരങ്ങേറി കൊണ്ടിരിക്കുന്നത്……
ശ്യാം ഒന്ന് കൂടി പുറത്തേക്കു നോക്കിയപ്പോള്‍ ഗരുഡനും പൂച്ചയും ചന്ദ്രനും പ്രകൃതിയും എല്ലാം അവനെ മാത്രം നോക്കി നില്‍ക്കുന്ന ഒരു പ്രതീതി അവനിലുണ്ടാക്കി……….
അവന്‍ വായിക്കാന്‍ ആരംഭിച്ചു…….
“ഈ ഓലകെട്ടുകള്‍ അതിന്‍റെ അവകാശിക്ക് മുന്നില്‍ മാത്രമേ തുറക്കപ്പെടു…… കാരണം ഇത് എഴുതപ്പെട്ടത് അവനു വായിക്കാന്‍ വേണ്ടി മാത്രമാണ്……. അവനിത് വായിക്കാന്‍ തുടങ്ങുമ്പോള്‍ പ്രകൃതിയിലെ സര്‍വ ചരാചരങ്ങളും അവനു കൂട്ടായി വരും……
ചന്ദ്രന്‍ ആ കറുത്ത വാവിലും അവനു മാത്രമായി പ്രേകാശമെകും”
അത്രയും വരികളിലെ അവസാന വരികള്‍ വായിച്ചപ്പോള്‍ ശ്യാമിന്റെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ മിന്നി മറഞ്ഞു…..
അവന്‍ അവന്‍റെ ആ റൂമില്‍ ചുമരില്‍ തൂക്കിയ കലണ്ടറിനു നേരെ കുതിച്ചു…….
അവന്‍ സൂക്ഷിച്ചു നോക്കി…. അതെ ഇന്നു അമാവാസി ആണു കറുത്ത അമാവാസി…… പക്ഷെ ചന്ദ്രന്‍ ഇപ്പോളും…… അവന്‍ വീണ്ടും ജനലുകള്‍ വഴി പുറത്തേക്കു നോക്കി…… ഞെട്ടി വിറച്ച ശ്യാം അവന്‍റെ കിടക്കയിലേക്ക് വീണു……
അവനു ചുറ്റും കണ്ണില്‍ കുത്തിയാല്‍ പോലും അറിയാത്ത അത്ര ഇരുട്ട്….. ഒരു മിന്നാമിനുങ്ങിനെ പോലും അവന്‍ കണ്ടില്ല…..
അത്ര നേരം തനിക്കു പ്രകാശം തന്ന പൂര്‍ണചന്ദ്രന്‍ അവിടെ നിന്നും പോയിരിക്കുന്നു…..ആ വലിയ ഗരുഡനും പൂച്ചയും ചിത്രശലഭവും അവിടില്ല…..
ഇതെന്തുപറ്റി….. പെട്ടന്നിങ്ങനെ ….. ശ്യാം ആകെ വിയര്‍ത്തു കുളിച്ചു…..അവന്‍റെ ശരീരം വിറക്കാന്‍ തുടങ്ങി……
അവനു കുളിര്‍മയേകി ഒരു ചെറിയ കാറ്റ് അവനെ തഴുകി മറഞ്ഞപ്പോള്‍ അവനു തെല്ലാശ്വാസം തോന്നി…..
അവന്‍ വീണ്ടും ആ ഓലകെട്ടു എടുത്തു വായിച്ചു…..
“ആദ്യം അവിശ്വസിക്കുന്ന അവനില്‍ പ്രകൃതി തന്നെ വിശ്വാസത്തിന്റെ കണികകള്‍ നിറയ്ക്കും”
അത് വായിച്ചപ്പോള്‍ എന്തെന്നില്ലാത്ത ഒരു വിശ്വാസം ആ ഓലകെട്ടിനോട് ശ്യാമിന് തോന്നി….. അവന്‍ പുറത്തേക്കു വീണ്ടും നോക്കി…… അപ്പോളെക്കു അവന്‍ കണ്ട കൂരിരിട്ടു മാറി വീണ്ടും പ്രകൃതി അവനു നല്‍കിയ സ്ഥായി ഭാവത്തിലേക്കു തിരിച്ചു പോയി……
അവന്‍ അത് നോക്കി ചിരിച്ചു……