കുരുതിമലക്കാവ് 5
Kuruthimalakkavu Part 5 bY Achu Raj | PREVIOUS PART
കുരുതിമലക്കാവ് 5
ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ………………
തന്റെ കൈലുള്ള ഓലകെട്ടിന്റെ തലവാചകം ശ്യാം ഒന്നു വായിച്ചു…..
കുരുതിമലക്കാവിന്റെ ചരിത്രം……
അല്‍പ്പം വിറയലോടെയാണ് ശ്യാമിന്റെ കൈയില്‍ ആ ഓലക്കെട്ടിരുന്നത് …….
കാരണം മറ്റൊന്നുമല്ല ഇന്നു നടന്ന സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുനതായിരുന്നു അവന്റെ കയിലുള്ള ആ ഓലകെട്ടിലെ തലവാചകങ്ങള്‍…..
““പോ പോയി കുരുതിമലക്കവിന്റെ ചരിത്രം വായിക്കു…… നിനക്ക് മാത്രമേ അത് വായിക്കാനാകു…… നിന്റെ മുന്നില്‍ മാത്രമേ ആ നിധി തുറക്കപ്പെടു…..”
ആ കാട്ടു മൂപ്പന്റെ വാചകങ്ങള്‍ ശ്യാമിന്റെ മനസിനെ പ്രകമ്പനം കൊള്ളിച്ചു…..
എന്ത് ചെയ്യണം എന്നറിയാതെ ശ്യാം കുഴങ്ങി….. തനിക്കിങ്ങനെ ഒരു വിധി ഉള്ളതായി പക്ഷെ ദിവസവും തനിക്കുവേണ്ടി ജോതിഷികളെ കാണുന്ന അമ്മ ഒരിക്കല്‍ പോലും പറഞ്ഞില്ലാലോ……
തന്റെ കൈലിരിക്കുന്ന ഓലകെട്ടുകള്‍ വായിക്കണോ എന്ന് വരെ ശ്യാം ഒരു നിമിഷം ചിന്തിച്ചു………. ജീവിതത്തില്‍ ആദ്യമായി ശ്യാമിന് ഭയത്തിന്റെ സ്പര്‍ശം പിടികൂടി……
ഇല്ല ഞാന്‍ ഭയപ്പെടില്ല ………… നിയോഗത്തിലും വിധിയിലും തനിക്കു വിശ്വാസമില്ല…. പക്ഷെ ഈ നല്ല നാടിന്റെ രക്ഷക്ക് ഞാന്‍ ആണു കാരണപാത്രം ആകെണ്ടതെങ്കില് ഞാന്‍ എന്തിനും തയാറാണ്…..
കാരണം രമ്യയെ നഷ്ട്ടപെടാന്‍ എനിക്കിനി കഴിയില്ല….. അതെന്തിനു വേണ്ടി ആണെങ്കിലും…… ശ്യാം മന്സിലുറപ്പിച്ചപ്പോലെ യാന്ത്രകമായി തലയാട്ടി…….
“എന്താ ഇങ്ങനെ പുറത്തേക്കു നോക്കി നില്ക്കുനത്”
ബാലന്റെ ആ ചോദ്യം ശ്യാമിനെ തന്റെ കാമനകളില്‍ നിന്നും ഉണര്‍ത്തി…..
“ഹേയ് ഒന്നുമില്ല ഞാന്‍ ചുമ്മാ…”
ശ്യാം ബാലനോടായി പറഞ്ഞു…..
“ഇന്ന് കാട് കയറാന്‍ പറ്റില്ലാലെ …. സാരമില്ല….. നമുക്ക് നാളെ കയറാം”
ബാലന് ശ്യാമിനോടായി അത് പറഞ്ഞപ്പോള്‍
“നിനക്ക് കാടുകയറാന്‍ സമയമായില്ല എന്നാ മൂപ്പന്റെ വാക്കുകള്‍ ശ്യാമിന്റെ ചിന്തകളെ തേടിയെത്തി……
“കുഴപ്പമില്ല … സമയമാകട്ടെ”
ശ്യാം പറഞ്ഞു……
“പുസ്തകള്‍ എല്ലാം ശ്യാം വായിച്ചതാണോ….. അത് എന്റെ കൈകളില്‍ തരുമ്പോള്‍ ശരത്ത് അങ്ങനെ ഒരു കാര്യം കൂടി എന്നോട് ചോദിച്ചായിരുന്നു”..
ശ്യാമിന്റെ കൈകളിലെ പുസ്തകങ്ങള്‍ നോക്കി ബാലന് ചോദിച്ചു……
“അതെ ഇതൊരെണ്ണം ഒഴികെ ബാക്കി എല്ലാം ഞാന്‍ വായിച്ചതാണ്..”
തന്റെ കൈകളിലെ ഓലകെട്ടിലേക്ക് നോക്കി കൊണ്ട് ശ്യാം അത് പറഞ്ഞു…..
“ഹാ.. ഇത് അവന് ഇന്ന് വായനശാല വൃത്തി ആക്കുന്നതിനിടയില്‍ കിട്ടിയാതാണ് പോലും… നേരത്തെ ഇത് ആ വായനശാലയില്‍ കണ്ടിട്ടിലെന്നാണ് അവന് പറഞ്ഞത്…”
അതുകൂടി കേട്ടപ്പോള്‍ ശ്യാമിന് ഉറപ്പായി……