കുഞ്ഞുവാവയെ അഞ്ജലി ആൻറ്റിയുടെ കൈയ്യിൽ കണ്ടില്ല.. രാത്രിയായില്ലേ കുഞ്ഞ് ഉറങ്ങിക്കാണുമെന്ന് ഞാൻ ഊഹിച്ചു..
ഹാളിലെ വലിയ മേശയിൽ അത്താഴത്തിനുളള വിഭവങ്ങൾ നിരത്തിവെച്ചിട്ടുണ്ടായിരുന്നു. രാജേന്ദ്രനങ്കിൾ മേശയ്ക്കരികിൽ അത്താഴം കഴിക്കാൻ റെഡിയായി ഇരുപ്പുണ്ടായിരുന്നു.
മേശയ്ക്ക് നടുവിലുളള പ്ളേറ്റിന് മുന്നിൽ ഒരു കസേര വലിച്ച് ഇരുന്ന
കാരണവർ അമ്മയെ നോക്കി ഒന്ന് പുഞജിരിച്ചുകൊണ്ട് ചോദിച്ചു. “ഭാമയോടുളള പിണക്കം മാറിയില്ലെന്ന് തോന്നുന്നു ദേവൂട്ടിക്ക്..?”
അപ്പോൾ ഭാമയാൻറ്റി ഒരു കളള പരിഭവത്തോടെ പറഞ്ഞു, “ഒരു കാരൃവുമില്ല വലിയച്ഛാ.. നിസ്സാര കാരൃവും പറഞ്ഞാ ദേവു പിണങ്ങിയത്.. രാജേട്ടനൊന്ന് കളിയാക്കിയെന്നും പറഞ്ഞ് മുഖംവീർപ്പിച്ചിരിക്കുകയാ പെണ്ണ്..”
അതുകേട്ട് അമ്മ കണ്ണുമിഴിച്ച്, കീഴ്ചുണ്ടുമലർത്തി ഭാമാൻറ്റിയെ ഒന്ന് നോക്കി.
“അവളെയിവിടെ കൊണ്ടുവന്നിരുത്തെടി ഭാമേ..” കാരണവർ ഭാമയാൻറ്റിയോട് പറഞ്ഞു.
ഭാമയാൻറ്റി അമ്മയേയും പിടിച്ചുവലിച്ചു മേശയ്ക്കരികിലേക്ക് വന്നു. രാജേന്ദ്രനങ്കിൾ ഇരുക്കുന്നതിൻറ്റെ തോട്ടടുത്ത കസേരയിൽ അമ്മയെ ഇരുത്തിയിട്ട് ആൻറ്റി തൊട്ടടുത്ത കസേരയിൽ ഇരുന്നു.
കാരണവർ അമ്മയെ ഉപദേശിക്കാൻ ആരംഭിച്ചു,
“എന്തായിത് ദേവൂട്ടീ! വല്ലപ്പോഴുമല്ലേ എല്ലാവരും ഒത്തുകൂടുന്നത്.. അപ്പോൾ നീയിങ്ങനെ പിണങ്ങാൻ പോയാലോ.. ഉം ഭാമേ, രാജേന്ദ്രാ, നിങ്ങൾ രണ്ടും ഓരോ പിടി ചോറ് വാരികൊടുക്ക് ദേവൂട്ടിക്ക്.. ദേവൂട്ടിക്ക് ഇപ്പോ പിണക്കമൊന്നുമില്ല.. ഉണ്ടോ ദേവൂട്ടീ..??”
അമ്മ മറുപടിയൊന്നും പറഞ്ഞില്ല.
“ദാ.. കഴിക്ക് ദേവൂട്ടീ..”
എന്നുപറഞ്ഞ്, അമ്മയുടെ ചുണ്ടിനരികെ ഭാമയാൻറ്റി ഒരു ചോറുരുള അടുപ്പിച്ചു.
അത് കണ്ടിട്ട് അമ്മയുടെ മുഖത്ത് നാണം വിരിയുന്നത് ഞാൻ കണ്ടു..
തുടർന്ന് അമ്മയുടെ ചുണ്ടത്തൊരു ചെറുചിരിയും വിടർന്നു.
“ആ’ കാണിക്ക് ദേവൂട്ടീ.. ആ..” ചോറുരുള അമ്മയുടെ ചുണ്ടിൽ മുട്ടിച്ചുകൊണ്ട് ഭാമയാൻറ്റി കൊഞ്ജലോടെ പറഞ്ഞു.
“വായ തുറന്ന് കൊടുക്കെൻറ്റെ ദേവൂട്ടീ..ആ…”
കാരണവരും അമ്മയെ പ്രോത്സാഹിപ്പിച്ചു..