അശ്വതിയും കല്ല്യാണിയും കൈകൾ കോർത്ത തോളോട് തോൾ ചേർത്ത് നടന്നു….
നടന്നു..നടന്നു അവർ ഒരു ചയക്കടയുടെ മുന്നിൽ എത്തി, അവിടെ തിളങ്ങുന്ന ഒരു ചില്ലുഭരണിയിൽ മഞ്ഞയും ഓറഞ്ചും കളറിൽ ഉള്ള നാരങ്ങാ മിട്ടായി കണ്ടു വായിൽ വെള്ളം ഊറിയ അശ്വതിയും കല്ല്യാണിയും അത് വാങ്ങിക്കാനായി കടയിൽ കയറി…
ഒരു നീല കളർ ഷർട്ടും ചുവപ്പു കളർ മിനി സ്കേർട്ടും ആയിരുന്നു കല്ല്യാണിയുടെ വേഷം… അശ്വതിയാവട്ടെ ചുരിദാർ ആയിരുന്നു ധരിച്ചത്..
കടയിൽ ചായ കുടിക്കാൻ കേറിയ മുഴുവൻ കാരണവന്മാരുടെയും കണ്ണ് സ്കേർട്ടിനു വെളിയിൽ കാണുന്ന കല്ല്യാണിയുടെ വെളുത്തു തുടുത്ത കാലുകളിൽ ആയിരുന്നു.
എങ്ങനെ നോക്കാതിരിക്കും.. ഒരു രോമം പോലും ഇല്ലാതെ മിനുസമായിരുന്നു അവളുടെ കാലുകൾ.. പാദത്തിൽ നല്ല വീതിയുള്ള ഒരു തങ്ക കൊലസും ഒരു കറുത്ത ചരടും. വിരലുകളിൽ ചുവപ്പു നെയിൽപോളിഷും ഒരു വെള്ളി മിഞ്ചിയും ഉണ്ടായിരുന്നു…
നോക്കുന്നവരുടെ വായിൽ നിന്നും വെള്ളം വീഴുന്നുണ്ടോ എന്നുപോലും തോന്നിപ്പോകും….
കമദേവന്മാരുടെ കണ്ണുകൊണ്ടുള്ള ശരവർഷം കണ്ട അശ്വതി വേഗം അവിടുന്നു കല്ല്യാണിയെയും കൂട്ടി നടന്നു….
“അച്ചൂ…” നാരങ്ങാ മിട്ടായി വായിൽ ഇട്ടു ഊമ്പികൊണ്ടു കല്ല്യാണി വിളിച്ചു…
“ആ പറ കല്ലൂ…” വളരെ ലാഘവതോടെ അശ്വതി മറുപടിയും പറഞ്ഞു…
“എടീ ഇവിടെ ഒരു പാട് അമ്പലങ്ങളും കാവുകളും ഒക്കെ ഉണ്ട് എന്ന് ‘അമ്മ പറഞ്ഞിട്ടുണ്ടല്ലോ…, എന്നിട്ടു നമ്മൾ ഇത്രേം നേരം നടന്നിട്ട് ഞാൻ ഒന്ന് പോലും കണ്ടില്ലല്ലോ…” സംശയ രൂപേണ കല്ല്യാണി ചോദിച്ചു…
“എടീ അതൊക്കെ പല പല സ്ഥലങ്ങളിൽ ആയിട്ടാണ്… എല്ലായിടത്തും നമുക്ക് പോവാം.., പിന്നെ ഇവിടുത്തെ ഏറ്റവും വലിയ കാവ് നമ്മുടെ വീട്ടിലാ… നീ കണ്ടിട്ടില്ലല്ലോ…?”
“ഞാൻ എങ്ങനെ കാണാനാണ്, കാണിക്കണം എന്നു നിനക്കും ഒരു കൂട്ടവും ഇല്ലാല്ലോ…” നിരാശ ഭാവേന കല്ലു മറുപടി പറഞ്ഞു….
“അതുകൊണ്ടല്ല കല്ലു, കാവിൽ അങ്ങനെ എപ്പോളും പോവാനൊന്നും പാടില്ല പെണ്കുട്ടികൾ.., നിന്നോട് ഞാൻ ഒരു കാര്യം പറഞ്ഞാൽ ആരോടും പറയരുത്…” വളരെ ഭയത്തോടെ കല്ല്യാണിയുടെ സമ്മതം കിട്ടും മുന്നേ സ്വകാര്യം പോലെ അശ്വതി പറഞ്ഞു….
“ശരിക്കും നമ്മുടെ കാവിൽ ദൈവികത അല്ല…!! അവിടെ കുടികൊള്ളുന്നത് പൈശാചീകത ആണ്….” കണ്ണിലും നെഞ്ചിലും ആളി വന്ന ഭയത്തെ അടക്കി നിർത്തി അശ്വതി പറഞ്ഞു… അവളുടെ മാറിടം ഉയർന്നു താഴ്ന്നു…
“നീ എന്താ പറയുന്നേ…? പിന്നെ എന്തിനാ അവിടെ നിങ്ങൾ വിളക്ക് വെക്കുന്നതും പൂജ നടത്തുന്നതും ഒക്കെ….? ” കല്ല്യാണിയുടെ കണ്ണിൽ തന്നോളം ആഗാംശ…
“പ്രീതി പെടുത്താൻ.…..!!”
“പ്രീതിപ്പെടുത്താനോ ..? ആരെ.?”
അശ്വതി പതുക്കെ വിജനത നോക്കി മുന്നോട്ടു നടന്നു….എന്നിട്ടു പയ്യെ പറഞ്ഞു….
“ഏകദേശം 300 വർഷങ്ങൾക്കു മുൻപ്……………………..”
****അന്ന് ദേവിപുരം ഇങ്ങനെ ഒന്നും അല്ല .. ഇന്ന് കാണുന്ന വയൽ നിരപ്പുകളെക്കാൾ അന്ന് ഇവിടെ കാടുകൾ ആയിരുന്നു… റെയിൽവേ സ്റ്റേഷൻ ഇല്ലായിരുന്നു… ചയക്കടകളോ ഒന്നും തന്നെ ഇല്ലായിരുന്നു…. എന്നാൽ പതിവിലും പ്രൗഢിയോടെ ഒന്നു മാത്രം ഉണ്ടായിരുന്നു, ‘പുല്ലൂർമന’…