ഇങ്ങനൊരു നിലവറ ഈ വീട്ടിൽ ഉള്ളകാര്യം അറിയാവുന്നത് 3 പേർക്ക് മാത്രം
ഒന്ന് ശേഖരൻ തിരുമേനി , മറ്റൊന്ന് അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി മരുമകൾ സുഭദ്ര…മറ്റൊന്ന് ഈ നിലവറ പണിത പെരിങ്ങോട് തച്ചൻ…
“സുഭദ്ര മോളെ….” മുറിയിലെ കസേരയിൽ ഇരുന്ന് ചില താളിയോലകൾ മറിച്ചു നോക്കിക്കൊണ്ട് തിരുമേനി വിളിച്ചു പറഞ്ഞു….
“എന്താ അച്ഛാ..??” അടുക്കളയിൽ നിന്നും സാരിതുമ്പിൽ കൈ തുടച്ചോണ്ട് സുഭദ്ര മുറിയിലേക്ക് വന്നു…
“മോളെ നീ ഇവിടെ ഇരിക്ക്…” തിരുമേനി സുഭദ്രയുടെ കൈ പിടിച്ചു തന്റെ അടുത്തുള്ള കട്ടിലിൽ ഇരുത്തി… എന്നിട്ട് സൗമ്യമായി പറഞ്ഞു….
“മോളെ , കല്ല്യാണിയുടെ ഈ വരവ്… എനിക്കെന്തോ ഉള്ളിൽ ചില സംശയങൾ…” അസ്വസ്ഥമായ മനസ്സോടെയും മുഖഭാവതോടെയും തിരുമേനി പറഞ്ഞു….
“എന്തേലും കുഴപ്പണ്ടോ അച്ഛാ.?” കലുഷിതമായ മനസ്സോടെ സുഭദ്ര തിരിച്ചു ചോദിച്ചു…
കസേരയിലേക്ക് അമർന്നു കിടന്നുകൊണ്ട് തിരുമേനി പറഞ്ഞു..
“ആയില്യം , അതാണ് അവളുടെ നക്ഷത്രം….. ഇപ്പോൾ അവളുടെ ജാതകം നോക്കുമ്പോൾ ചില അനീഷ്ടങ്ങൾ കാണുന്നുണ്ട്… ഈ സമയവും ഇപ്പോൾ ഉള്ള അവളുടെ ഈ വരവും എല്ലാം എന്തോ നിമിത്തമായാണ് തോന്നുന്നത്…
ഏതായാലും പണിക്കരെ ഒന്നു വരുത്തണം.. പിന്നെ… പണിക്കർ വന്നു ഒരു തീരുമാനം ആവുന്ന വരെ ഇനി ഇങ്ങോട്ട് ആരും വരേണ്ട സാഹചര്യം ഉണ്ടാവരുത്…”
“ശരി അച്ഛാ…” സുഭദ്ര കലുഷമായ മനസ്സോടെ മറുപടി പറഞ്ഞു…
….. “എടീ അച്ചൂ….,, എനിക്ക് ബോർ അടിക്കുന്നു നീ വാ നമുക്ക് പുറത്തൊക്കെ ഒന്നു പോയിട്ടു വരാം….”
ബെഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു അശ്വതി… അശ്വതിയുടെ നിതംബത്തിൽ തലവച്ചു കല്ല്യാണി ചെരിഞ്ഞു കിടക്കുന്നു…. നല്ല ഉറക്കത്തിൽ ആയിരുന്ന അശ്വതി കല്ല്യാണി വിളിച്ചതോന്നും കേട്ടില്ല…
ദേഷ്യം വന്ന കല്ല്യാണി അശ്വതിയുടെ നിതംബത്തിൽ ഒരു നുള്ളു കൊടുത്തു…
“ആ അമ്മേ…. എന്താടി…?” ഞെട്ടി എണീറ്റ അശ്വതി കല്യാണിയോട് ചോദിച്ചു…
“നീ വാ നമുക്ക് പുറത്തൊക്കെ ഒന്നു പോയിട്ടു വരാം…”
“Mm ശരി ഒരു മിനിറ്റ് ഞാൻ ഒന്ന് മുഖം കഴുകട്ടെ…”
അങ്ങനെ അശ്വതിയും കല്ല്യാണിയും കൂടി ഡ്രസ് ഒക്കെ മാറി താഴേക്കു വന്നു.. മുതഛന്റെ അനുവാദവും വാങ്ങി ഇരുവരും ഇറങ്ങാൻ നിന്നപ്പോൾ പുറകിൽ നിന്നും സുഭദ്ര വിളിച്ചു പറഞ്ഞു….
“സന്ധ്യക്ക് മുന്നേ ഇങ്ങു വന്നേക്കണം കേട്ടോ….”
“ശരി അമ്മേ” ഇരുവരും കൈ കോർത്തു നടന്നു…..
നെൽ വയലുകൾ കല്ല്യാണിക്ക് ഒരു അത്ഭുതമായി തോന്നി…
നെല്ലോലകളെ തഴുകിയും തലോടിയും അവർ ഇരുവരും നടന്നു….
എങ്ങും ഗ്രാമീണത നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശമായിരുന്നു ദേവിപുരം. ഇടക്കിടെ ചെറിയ കവലകൾ മാത്രം..
ചെറിയ ഒരു ഗ്രാമപ്രദേശം ആയതിനാൽ അവിടുത്തുകാർക്ക് അത്രയും സൗകര്യങ്ങൾ ധാരാളം ആയിരുന്നു…