“വാ… ഏട്ടന്റെ പുന്നാര മോളല്ലേ,”
“ഏട്ടന്റെ മുത്തല്ലേ വാ”….
“ഏട്ടന്റെ മുറിയിലെ കിടക്കയിൽ ഏട്ടന്റെ കൂടെ തന്നെ കിടന്നോ… എന്താ”… ???
“വേണ്ട…. എനിക്കിനി അവിടെ കിടക്കേണ്ട, ഇവിടെ കിടന്നാമതി”….!! അവൾ മൂക്ക് പിഴിഞ്ഞ് കൊണ്ട് പറഞ്ഞു…
“അങ്ങനെ പറയല്ലടാ കുട്ടാ”… !!
“ഏട്ടന്റെ പൊന്നും കുടമല്ലേ.”… ?
“പുന്നാര മുത്തല്ലേ”… ?
“ഒറ്റക്ക് കിടക്കാൻ പേടിച്ചിട്ടല്ലേ ഏട്ടാ, ഞാൻ”…. അവൾ ഏങ്ങലടിച്ചുകൊണ്ട് വാക്കുകൾ മുഴുവിപ്പിക്കാൻ പാടുപെട്ടു….
“വേണ്ട.. ഏട്ടൻ പൊയ്ക്കൊള്ളൂ”…
“എനിക്കാരുടെയും കൂട്ട് വേണ്ട.”..
“സോറിയെടാ.. കുട്ടാ”…
കണ്ണീർ വീണു നനഞ്ഞ കവിളത്തു ഞാൻ രണ്ടു മുത്തങ്ങൾ കൊടുത്ത് സമാധാനിപ്പിച്ചു,
ഒരുവക ഞാൻ അവളുടെ കരച്ചിൽ അടക്കി, സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടു വന്നു എന്റെ മുറിയിൽ കട്ടിലിൽ കിടത്തി….
ഞാൻ അവൾക്കു വേണ്ടി കരുതിയ വലിയ “ക്യാഡ്ബെറിസ് ഡയറി മിൽക്ക് ചോക്ലേറ് ” കൂടി കൊടുത്തപ്പോൾ അവളൊന്നും ചിരിച്ചു….
“ഈ ഏട്ടന് ഈയിടെയായി എന്നോട് തീരെ ഇഷ്ടമില്ലാതായിട്ടുണ്ട്.”…. !?!
“ഒട്ടും സ്നേഹവുമില”്ല… കണ്ണുകൾ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.
“എനിക്കറിയാം എന്താണെന്ന്…. !!! പറയട്ടെ”…??
“വേണ്ട മക്കളെ….വേണ്ട ” ഞാൻ വിലക്കി”…
വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്ന ശീലമുള്ള ഇവളുടെ വായിൽ നിന്നും എന്തസംബന്ധം ആണോ വരിക എന്ന് ഒരു നിശ്ചയവുമില്ല എന്റെ കൃഷ്ണാ…
“അങ്ങനെയൊന്നുമില്ലെടീ മോളെ അത് നിനക്ക് തോന്നുന്നതാ”….
അവളെ കട്ടിലിൽ കയറ്റി കിടത്തിയിട്ട്,
ചെറിയ സീറോ വോൾട്ട് ബൾബ് ഇട്ട ശേഷം, ഞാൻ കട്ടിലിൽ കയറി കിടന്നു…..
ആ പുതപ്പും മൂടി അവളും കിടന്നു….
അവൾ എന്റെ അടുത്ത് വന്ന് ഒന്ന് വായ മണത്തു നോക്കീട്ടു ചോദിച്ചു….
“ഹ്മ്… ഏട്ടൻ ഇന്നും കുടിച്ചിട്ടുണ്ടല്ലേ”…. ???
“ഏയ്..”.
“മ്മ് മ്മ്മ്… പിന്നെ പിന്നെ…. എന്നെ പറ്റിക്കാൻ നോക്കണ്ട.”..