“ഞാൻ ആർക്കും ഒരു ശല്ല്യമാവില്ല… പോരെ”…??
“ഞാൻ പോയേക്കാം എന്നെ പ്രതി ആർക്കും ഒരു ബുദ്ധിമുട്ട് വേണ”്ട….
“നിക്കെടീ അവിടെ”….
അത് കേട്ട ഭാവം പോലുമില്ലാതെ അവൾ സ്റ്റെയർ കേസിന്റെ പടികൾ ഓടിയിറങ്ങി….
“ഛെ.. വേണ്ടായിരുന്നു”…
“പാവം”…
ഒരു നിമിഷത്തെ എന്റെ രോഷത്തിൽ പ്രയോഗിച്ച വാക്കുകളുടെ പിഴ….
ഞാൻ പെട്ടെന്ന് എന്റെ വേഷം മാറി, ലുങ്കിയെടുത്തുടുത്തു…
രണ്ടു നിമിഷം കൊണ്ട് ഞാൻ ഓടി താഴേക്കിറങ്ങി.
സെന്റർ ഹാളിലെ കാലി സോഫയിൽ പുതപ്പ് പോലും വിരിക്കാതെ കമിഴ്ന്നു കിടന്ന് നിശബ്ദം ഏങ്ങലടിച്ചു കരയുന്ന എന്റെ കുഞ്ഞു പെങ്ങളെ കണ്ട് എനിക്ക് വല്ലാതെ വിഷമം തോന്നി…
എനിക്ക് അവളെ ഒരിക്കലും വേദനിപ്പിക്കാൻ സാധിക്കില്ല….
അതും മനപ്പൂർവം….!!!
അച്ഛന്റെ വേർപാടിന് ശേഷം എന്ത് കാര്യത്തിനും ഞാൻ വേണമായിരുന്നു… അവൾക്ക്..
അങ്ങനെയുള്ള ആ പൊട്ടി പെണ്ണിനെ ഞാൻ വഴക്ക് പറഞ്ഞാൽ അതിന്റെ പാപം എനിക്ക് തന്നെ കിട്ടും…
ഞാൻ അവൾ കിടന്ന സോഫയിൽ പോയി അരികത്തിരുന്നു…
“മോളെ… സ്മിതക്കുട്ടി”…
ഞാൻ പതുക്കെ പോയി… കമിഴ്ന്നു കിടക്കുന്ന അവളുടെ തോളിൽ പിടിച്ചു തട്ടി വിളിച്ചു…
ശക്തിയായി എന്റെ കൈ തട്ടിക്കളഞ്ഞിട്ട് അവൾ പറഞ്ഞു…
“തൊടേണ്ട എന്നെ… പൊയ്ക്കോ.”..
“എനിക്ക് ഇവിടെ കിടക്കാൻ ഏട്ടന്റെ അനുവാദം വേണ്ടല്ലോ”… !?
“എനിക്ക് പേടിയൊന്നുല്ല്യ”….
“ഏട്ടൻ പോയി സ്വസ്ഥമായി കിടന്നോ”….
“ഞാനായിട്ട് ബുദ്ധിമുട്ടിക്കില്ല.”..!!
“സോറിയെടാ കുട്ടാ”…
“വേണ്ട… എന്നോടിനി സോറിയൊന്നും പറയണ്ട”… അവൾ ഏങ്ങലടിച്ചു, കരഞ്ഞു…,