ഞാൻ പതുക്കെ കതക് തുറന്ന് വീണ്ടും അകത്തേക്ക് വന്നു…
“ഹാ… ഏട്ടനോ… ? ഏട്ടനെന്താ ഇത്ര ലേറ്റായത്.”.. ??
എന്നെ കണ്ടയുടനെ അവൾ ചോദിച്ചു.
“ഉയ്യോടീ…. നീയെന്താ ഇവിടെ.”. ??
“ഞാനിന്ന് ഇവിടെയല്ലേ കിടക്കുന്നത്.”…. !!
“അല്ലടീ പെണ്ണെ…. നിന്റെ മുറിയെ നീ പറ്റെ ഉപേക്ഷിച്ചോ”… ?
“ഞാൻ അവിടെ തന്നെ നിന്നു കൊണ്ട് ചോദിച്ചു.”
“എയ്…ഇല്ല ഏട്ടാ…. പകൽ നേരത്ത് ഞാൻ അവിടെ തന്നെയാ കിടക്കുന്നത്….
ഇപ്പഴാ ഞാൻ ഇങ്ങോട്ട് വന്നത്.”…
“അതിന് ഇന്നെന്താ നിനക്ക് പ്രശ്നം”… ?
“രാത്രി ഞാൻ അവിടെ ഒറ്റക്ക് കിടക്കത്തില്ല…. എനിക്ക് പേടിയാ”…!!
ഉള്ള സമാധാനം പോയി കിട്ടിയല്ലോ ഭഗവാനെ…. ഞാൻ മനസ്സിൽ പ്രാകി…
“എന്നാ, നിനക്ക് അമ്മേടെ കൂടെ താഴത്തെ റൂമിൽ കിടന്നാപ്പോരേ”.. ??
“അതിന് ഞാൻ ഇന്നലെയും ഇവിടെ തന്നെയല്ലേ കിടന്നത്… പിന്നെന്താ… ഇന്നൊരു പുതുമ.”..
“അത് തന്ന്യാ ഞാനും ചോദിക്കുന്നത്… നിനക്കെന്താ ഇത്ര പുതുമ”… ?
“ജാൻസി ചേച്ചി ഇല്ലാത്തത് കൊണ്ടല്ലേ ഏട്ടാ.”.. ?
“ഏട്ടന് ഞാൻ ഇവിടെ കിടക്കുന്നത് ഇഷ്ട്ടമില്ലെങ്കിൽ തുറന്നു പറ…. ഞാൻ പോയേക്കാം”.
“അതെ അങ്ങനെ തന്നെ”…
“എന്റെ പ്രൈവസിക്ക് ഭംഗം വരുന്ന വിഷയമായത് കൊണ്ട് തന്നെ എന്റെ ഉള്ളിലെ തിരസ്‌ക്കാര ഭാവം പെട്ടെന്ന് എടുത്തിട്ട പോലെ പുറത്ത് ചാടി”.
പെട്ടെന്ന്, അത് കേട്ടയുടനെ, അവൾ കട്ടിലിൽ നിന്നും ചാടി എഴുന്നേറ്റു…..
അപാര മുൻശുണ്ഠിയാണ് ഈ പെണ്ണിന്…
മുഖം വീർപ്പിച്ചു, തന്റെ തലയിണയും പുതപ്പും വാരിയെടുത്തു…
“എന്നാ പിന്നെ, ഞാൻ അവിടെ താഴെ എവിടെയെങ്കിലും കിടന്നോളാം”…
ചവിട്ടികുത്തി നടന്നു…. വാതിൽ കടന്ന് അവൾ ഇറങ്ങി പോയി…
“എങ്ങോട്ട് പോകുന്നു”.. ??
“തൂങ്ങി ചാവാൻ”…അറിഞ്ഞിട്ടെന്ത് വേണം “എങ്ങോട്ടായാലും ഏട്ടനെന്താ, ഏട്ടൻ, സ്വൈര്യമായി കിടന്നോ”…