പ്ലീസ് ഞാൻ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ എനിക്ക് ജോലി തറപ്പെടുവാൻ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ആലോജിച്ചപ്പോൾ എനിക്ക് സഹതാപം തോന്നി പക്ഷെ അങ്ങിനെ കൊടുക്കാനും തോന്നിയില്ല കാരണം ഞാൻ കമ്പനി വണ്ടികൾ ഇൻഷൂർ ചെയ്യുന്ന കമ്പനി എനിക്ക് നല്ലൊരു തുക കമ്മീഷൻ തരും ഇതും അവിടെ നിന്നാകുമ്പോൾ ചിലപ്പോൾ ഫ്രീ ആയി കിട്ടാനും സാധ്യതയുണ്ട് എന്തിന് ഞാൻ അതു കളയണം എന്നിട്ടും ഞാൻ കുറച്ചു ഗൗരവമായി ചോദിച്ചു ആട്ടെ പുതിയ വാഹനങ്ങളുടെ ഇന്ഷുറൻസ് നിങ്ങൾക്ക് തന്നാൽ എനിക്ക് എന്തു തരും…..?
മറുപടി ……. സ….. ർ …… അത് എനിക്ക് അറിയില്ല…. ഞാൻ പറഞ്ഞു എനിക്ക് കമീഷൻ തരാൻ പറ്റുമെങ്കിൽൽ നോക്കാം
സാർ ….
അത് എനിക്ക് പറയാൻ പറ്റില്ല ഞാൻ മാനേജറുമായി ഒന്ന് ആലോജിക്കട്ടെ …. അങ്ങിനെ ആയാൽ എനിക്ക് തരുമോ പുതിയ വണ്ടികൾ ?? ഞാൻ പറഞ്ഞു അതു മാത്രമല്ല സ്റ്റാഫിന്റെ മെഡിക്കൽ ഇൻഷുറൻസും നിങ്ങൾക്ക് തന്നെ…. നാളെ വിളിക്കാം എന്നു പറഞ്ഞു അവൾ ഫോണ് കട്ട് ചെയ്തു
അടുത്ത ദിവസം അവൾ വിളിച്ചു ഞാൻ ഫോണെടുത്തില്ല വീണ്ടും വീണ്ടും വിളിച്ചപ്പോൾ ഞാൻ എടുത്തു ഇടറിയ സ്വാരത്തിൽ അവൾ പറഞ്ഞു Sir i am helpless so…….. കൂടുതൽ ഒന്നും വേണ്ട പുതിയ വണ്ടികൾ എനിക്ക് തന്നുകൂടെ അതിനു പകരമായി എന്റെ ഈ മാസത്തെ സാലറി ഞാൻ നിങ്ങൾക്ക് തരാം ……. ആ വാക്ക് എന്നെ വല്ലാതെ വേദനിപ്പിച്ചു …. ഞാൻ പറഞ്ഞു ഒന്നാലോജിക്കട്ടെ സർ പ്ലീസ് help me ശരി ഞാൻ പറഞ്ഞു ഞാൻ വിളിക്കാം നിന്റെ മൊബൈൽ നമ്പർ തരൂ വണ്ടികൾ ബുക് ചെയ്തിട്ടെ ഒള്ളു പേപ്പർ ക്ലീയർ അയാൽ ഞാൻ നിന്നെ വിളിക്കാം ഫോണ് വെക്കുന്നതിന് മുൻപ് ഞാൻ ചോദിച്ചു എന്താ പേര് ??? ചിരിച്ചു കൊണ്ട് മറുപടി ക്ഷമിക്കണം ഞാൻ പറഞ്ഞില്ല അല്ലെ എന്റെ പേര് ഇപ്തിസാം …. എവിടെ നാട് ?? ഈജിപ്ത്