തമ്പ്രാൻ കൊച്ചിനെ വയകൊന്നും പറയേണ്ട..അവനെ..ആ മനസ്സിൽ നിന്നും പറിച്ചെറിയാനുള്ള വഴി എനിക്കറിയാം..
തമ്പ്രാൻ..
രാമൻ പറഞ്ഞു.. “”എങ്കിൽ ശരി.. ഒരാള് പോലും അറിയാതെ.. അവനെ.. ഇവിടുന്നു.. നാടു കടത്തിയേക്.. വഴങ്ങിയില്ലെങ്കിൽ കൊന്നു പൊട്ടകിണറ്റിൽ തായ്തിയെക് ഒന്നും നോക്കേണ്ട… അയാൾ ആജ്ഞാപിച്ചു..
അപ്പോയെക്കും മായ.. അവിടേക്കു വന്നു.. ഒന്ന് മിണ്ടാതെ അകത്തേക്കു പോയ മായയക് അച്ഛന്റെ കണ്ണിലെ അഗ്നി കാണാമായിരുന്നു… അവൾ ഭയത്താൽ വിറച്ചു..
അച്യുതൻ എല്ലാം പറഞ്ഞു കാണുമെന്നു അവൾക്കു ഉറപ്പായിരുന്നു….
രതീഷിൻറെ വീടും അവനെയും കണ്ടെത്താൻ ..അച്യുതന് നിഷ്പ്രായാസം കഴിഞ്ഞു…
പറഞ്ഞപോലെ തന്നെ… കുറച്ചു ഭിഷണി പെടുത്തിയിട്ടാണെകിലും
അയാൾ അയാളുടെ ഉദ്ദേശം നടപ്പിലാക്കി.. അവനെ അയാൾ നാടു കടത്തിപ്പിച്ചു..
മായയോട് അച്യുതൻ ഒരു കള്ളവും പറഞ്ഞു…അവനെ അന്വേഷിച്ചു ചെല്ലും മുന്പേ അവൻ നാടുവിട്ടിരുന്നു എന്ന്..പ്രായത്തിന്റെ വിവരകേട് എന്ന് വിചാരിച്ചു ….
പതിയെ ആണെങ്കിലും അവൾ എല്ലാം മറന്നു.. കാലങ്ങൾക് ശേഷം ഒരു ഗള്ഫ്കാരന്റെ ആലോചന വന്നപ്പോൾ അവൾ അയാൾക് കഴുത്തുനീട്ടി കൊടുത്തു..പിന്നെ ഇന്നാണ് രതീഷിനെ കാണുന്നത്..
“‘അമ്മേ എനിക്കാ ബലൂൺ വാങ്ങിച്ചു തരുവോ…… “‘
മീനുട്ടി തന്റെ സാരിയിൽ പിടിച്ചു വലിച്ചപ്പോഴാണ് മായ ചിന്തയിൽ നിന്നും ഉണർന്നത്..
“എന്തിനാ മോളെ ബലൂൺ അത് ഇപ്പൊ തന്നെ പൊട്ടിക്കാൻ അല്ലെ.. വീട്ടിൽ ഇഷ്ടം പോലെ കളിപ്പാട്ടങ്ങൾ ഇല്ലേ..പിന്നെ.. എന്തിനാ.”മായ വെറുതെ കാശ് കളയേണ്ടല്ലോ എന്ന് വിചാരിച്ചു അവളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി..
മീനുട്ടി മായയുടെ സാരി പിടിച്ചു വലിച്ചു കരയാൻ തുടങ്ങി..
“”എനിക്ക് വേണം വാങ്ങിച്ചു താ..”