ചാരു കസേരയിൽ ഇരുന്നു..വെറ്റില മുറുകുകയായിരുന്നു .. രാമൻ നായർ മായയുടെ അച്ഛൻ…
അച്യുതൻ മെല്ലെ.. തായ്യ്ന്നു കുമ്പിട്ടു അയാളുടെ മുമ്പിൽ നിന്നു..
“”എന്താ അച്യുത..വാഴതോപ്പിൽ ചെന്നിട്ടു എന്താ ഇത്ര വേഗം വന്നേ.. ജോലിക്കാർ ഒന്നും വന്നില്ലേ..
അച്യുതൻ മെല്ലെ.. കൈ കൊണ്ട് തല ചൊറിഞ്ഞു..കൊണ്ട് പറഞ്ഞു..
“”തമ്പ്രാനെ അത്.. ഒരു ചെറിയ.. പ്രശ്നം ഉണ്ട്….അറിഞ്ഞാൽ തമ്പ്രാൻ..പ്രശ്നം വല്ലതും ഉണ്ടാകുമോ എന്ന എനിക്ക് പേടി..
അത് കേട്ടു രാമൻ നായർ രോഷാകുലനായി പറഞ്ഞു.. നിന്നു ചെലകാണ്ട് കാര്യം പറയെടാ…””
അച്യുതൻ മെല്ലെ പറഞ്ഞു “അത് തമ്പ്രാനെ..തമ്പ്രാന്റെ മോളും പിന്നെ ഒരു ചെക്കനും കൂടി നമ്മുടെ വാഴത്തോപ്പിൽ ഞാൻ കാണാൻ പാടില്ലാത്ത ഒരു കാഴ്ച ഞാൻ കണ്ടു…
അത്കേട്ടതും ചാടി എഴുന്നേറ്റു രാമൻ നായർ പറഞ്ഞു…
“”ഡാ.. നായെ.. എന്റെ മോളെ കുറിച്ച് അനാവശ്യം പറയുന്നോ…
അത് കേട്ടതും അച്യുതൻ പേടിച്ചു വിറച്ചു കൊണ്ട് പറഞ്ഞു…
“”അയ്യോ തമ്പ്രാനെ ഞാൻ കണ്ടത് പറഞ്ഞെന്നെയുള്ളൂ… വേറെ ആരേലും ഇത് അറിയും മുൻപ് ആ ചെക്കനെ ഒതുക്കണം തമ്പ്രാനെ…
രാമൻ നായർ ദെയ്‌ഷ്യം കൊണ്ട് വിറച്ചു കൊണ്ട് പറഞ്ഞു..
എന്റെ മോളെ.. നോക്കാൻ മാത്രം ധൈര്യമുള്ള ഏതവനാഡാ.. ഇ നാട്ടിൽ ഉള്ളത് കൊത്തി നുറുക്കും ഞാൻ അവനെ””
അച്യുതൻ മെല്ലെ പറഞ്ഞു..
“”തമ്പ്രാനെ ഇ അടിയന്റെ ചെറിയ ബുദ്ധിയിൽ തോന്നുന്നത് ഞാൻ പറയാം..
ഇപ്പോൾ അവനെ എന്തെങ്കിലും ചെയ്താൽ തമ്പ്രാന്റെ മോളും എന്തേലും കടും കൈ ചെയ്യും..അത്രയ്ക്കും അവരുടെ ബന്ധം അടുത്ത് കഴിഞ്ഞു.. എന്ന എനിക്ക് തോന്നുന്നേ അതിനേക്കാൾ നല്ലത്.. അവനെ.. ഇവിടെ നിന്നും നാടു കടത്തുന്നതാണ്..അവൻ ആരാണെന്നും എവിടുള്ളവൻ ആണെന്നും ഞാൻ കണ്ടു പിടികാം എന്നിട്ട് എത്രയും പെട്ടന്ന് ഞാൻ അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാം…അവനെ കാണാതാവുമ്പോൾ തമ്പ്രാട്ടി കൊച്ചിന്റെ മനസ്സിൽ നിന്നും അവൻ മഞ്ഞോളും.. അതല്ലേ നല്ലത്..