“എന്തിനാ എന്നെ ഇങ്ങനെ സ്നേഹികണെ…എന്റെ ഇ സൗന്ദര്യം കണ്ടിട്ടാണോ.. ആണെങ്കിൽ അത് വേണ്ടാട്ടോ… അവൾ തുറന്നു പറഞ്ഞു..
അവൻ എന്ത് പറയണം എന്നറിയാതെ നിന്നു…
“ഡോ തന്നോടാ ഞാൻ ചോദിച്ചേ..
എന്താ മറുപടി ഒന്നുമില്ലേ…
അവൻ മെല്ലെ സ്വരം തായ്തി പറഞ്ഞു….അറിയില്ല.. താൻ എന്റെ മനസ്സിൽ നിന്നും മായുന്നില്ല.. നിന്നെ എനിക്ക് മറക്കാൻ ആവില്ല… മറക്കാൻ.. ശ്രമിച്ചു.. നീ.. എന്നെ പലപ്പോഴും അവഗണിച്ചപ്പോഴും..മറക്കാൻ ശ്രമിച്ചതാ.. പക്ഷെ പറ്റുന്നില്ല അത്രയ്കും നീ എന്റെ മനസ്സിൽ ഉറച്ചു പോയി…
അവൻ തന്റെ സ്നേഹം തുറന്നു കാട്ടി..
അവൾ മെല്ലെ ഒന്ന് മെല്ലെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
അത്രയ്ക്കു ഇഷ്ടമാണോ.. എന്നെ..
അവൻ ഒന്ന് മൂളി.. മ്മ്..
അവൾ വീണ്ടും.. ഒന്ന് ആവർത്തിച്ചു.. “ശരിക്കും.”.
അവൻ ഒന്ന് അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.. ശരിക്കും…
അവൾ മെല്ലെ പറഞ്ഞു.. എന്നാൽ.. ഇനി..ഇ കുറുമ്പനെ എനിക്കും ഇഷ്ട്ടമാ…
അവൾ അതും പറഞ്ഞു.. കൊണ്ട്.. സന്ധ്യയുടെ അടുത്തേക് ഓടി..
ആയിരം പൂത്തിരി ഒരുമിച്ചു കത്തിയ പ്രതീതിയിൽ അവൻ നിന്നു..
പിന്നെ അങ്ങോട്ടു പ്രണയത്തിന്റെ ഒരു വേലിയേറ്റം ആയിരുന്നു സ്കൂളിൽ പോകും വഴിയും അവധി ദിവസങ്ങളിലും അവർ ആരും അറിയാതെ കണ്ടു..
പക്ഷെ അവരുടെ ആ ഒളിച്ചു കളി ഒരു ദിവസം പിടിക്കപ്പെട്ടു…
ഒരു അവധി ദിവസം വൈകുന്നേരം അവൻ അവളെ എന്നും കാണാറുള്ള വാഴത്തോപ്പിൽ അവൾ ചെന്നു….
അവൻ അവിടെ അവളെയും കാത്തു നില്പുണ്ടായിരുന്നു…
“”എന്താ ഇത്ര താമസിച്ചേ ഞാൻ ഏത്ര സമയമായി നില്കുന്നു എന്നറിയോ..”
അവൾ പറഞ്ഞു.. “”അമ്മ.. ഉണ്ടായിരുന്നു.. ആരും കാണാതെ വരണ്ടേ… കണ്ടാൽ തീർന്നില്ലേ””
അവൻ പറഞ്ഞു.. “”മായേ ഞാൻ ഒരു കാര്യം ചോദിച്ചാൽ തരുവോ.”””
അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു…
അവൾ അവന്റെ ആഗ്രഹം മനസിലാകാതെ പറഞ്ഞു.. “”എന്താ കാര്യം.. വേഗം പറ.. എന്നെ കണ്ടിലെൽ അവിടെ അന്വേഷിക്കും.”
അവൻ അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് പറഞ്ഞു.. “ഞാനൊന്നു ഉമ്മ വെച്ചോട്ടെ ഇ കവിളത്ത്..