“”എന്താ.. എന്ത് വേണം..
അവളുടെ വാക്കു കേട്ടപ്പോൾ തന്നെ അവന്റെ പകുതി ജീവൻ അങ്ങ് പോയി.. എന്നാലും ധൈര്യം സംഭരിച്ചു… കൈയിൽ ഉണ്ടായിരുന്ന…വെള്ള പേപ്പർ അവൾക്കു നേരെ നീട്ടി..കൊണ്ട് പറഞ്ഞു..
“ഇത് എന്റെ ജീവന.. കിറി കളയരുത്.. ഇഷ്ടമില്ലെങ്കിൽ പറഞ്ഞാൽ മതി…
ഇതു തരാനായി കുറെ ദിവസമായി ഞാൻ ഇവിടെ നില്കുന്നു….
വായിച്ചിട്ടു മറുപടി തരണം..അവൻ തന്റെ ആത്മഗതം അറിയിച്ചു..
സംഗതി പിടികിട്ടിയെന്നോണം അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.. ധാ നീ തന്നെ വെച്ചോ..എന്റെ അച്ഛൻ അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ കൊന്നു കളയും…
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…
നിനക്ക് വേണ്ടി മരിക്കാനും ഞാൻ തയാർ ആണ്.. അത്രയ്ക്കും ഇഷ്ടമ എനിക്ക് നിന്നെ…
അവൻ തന്റെ മനസ് തുറന്നു…
അവൾ ആ കടലാസ് അവന്റെ മുഖതെക്ക് എറിഞ്ഞു കൊണ്ട്.. സന്ധ്യയെയും കൂട്ടി നടന്നു…
അവൻ വിഷമത്തോടെയും കുറച്ചു ദെയ്‌ശ്യയത്തോടെയും ആ ലെറ്റർ എടുത്തു.. അവളെ തന്നെ… നോക്കി..എന്നാലും..
അവൻ പിൻമാറാൻ തയാറല്ലായിരുന്നു..
പിറ്റേ ദിവസവും രാവിലെ തന്നെ അവൻ ആ വഴിയിൽ അവളെ കാത്തു നിന്നു…
അന്ന് അവൾ ഒന്നും മിണ്ടാതെ..അവനെ നോക്കുക പോലും ചെയ്യാതെ കടന്നു പോയി…
അങ്ങനെ ഇ നിൽപ്പ് എന്നും തുടർന്നപോൾ അറിയാതെയെങ്കിലും അവളുടെ മനസിന്റെ ഒരു കോണിൽ അവൻ സ്ഥാനം പിടിച്ചു…
അവൾ ഒരു ദിവസം സ്കൂളിൽ പോകും വഴി സ്ഥിരം അവൻ നിൽക്കുന്ന സ്ഥലത്തു എത്തിയപ്പോൾ അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് അവന്റെ അടുത്ത് ചെന്നു…
അവന്റെ മുഖം ഭയത്താൽ വിറച്ചു ഒരു അടി പ്രതിക്ഷിച്ചു അവൻ നിന്നു…