അയാൾ നെടുവീർപെട്ടു…
മായ അയാളെ സമാധാനീപിക്കാൻ എന്ന പോലെ പറഞ്ഞു..
“അതൊക്കെ വെറുതെ തോന്നുന്നതാ അമ്മാവ..അവർക്കൊക്കെ തിരക്കല്ലേ…
എപ്പോഴും അമ്മാവനെയും ശ്രദ്ധിച്ചിരിക്കാൻ പറ്റുവോ.. അവർക്കു അവരുടെ കാര്യം നോക്കണ്ടേ…
അയാൾ പറഞ്ഞു…
“മ്മ് നിന്റെ അമ്മയും ഞാനുമൊക്കെ മരിക്കും വരെ..ഒരു.. പരാതിയും അറിയികാതെയ.. എന്റെ അച്ഛനെയും അമ്മയെയും നോക്കിയത്.. പറഞ്ഞിട്ട് കാര്യമില്ല ഇന്നത്തെ കാലത്തു മക്കളിൽ നിന്നും ഇതൊക്കെ പ്രതിക്ഷീച്ചാൽ മതി..
അയാൾക്കു പോകാനുള്ള വഴി എത്തിയപ്പോൾ അയാൾ പറഞ്ഞു..
എന്ന ഞാൻ പോട്ടെ.. മോളെ.. മീനുട്ടി.. മൂത്തശൻ പോട്ടെ.. അയാൾ അവളെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു..
“അമ്മാവൻ വീട്ടിലേക്കു വരുന്നില്ലേ”
അവൾ ചോദിച്ചു…
“”ഇല്ല മോളെ വേറൊരു ദിവസം വരാം.. വീട്ടിൽ പിടിപതു പണിയുണ്ട്.. ആരൊക്കെ ഉണ്ടായാലും ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല.. ഞാൻ പോട്ടെ.””
അവൾ പറഞ്ഞു.. എന്ന ശരി അമ്മാവ..പിന്നെ വാ..
അയാൾ വഴിതിരിഞ്ഞു പോയി…
“ഹോ സമാധാനം ആയി.. ഒന്ന് പോയാലോ.. അവൾ മനസ്സിൽ ആശ്വസിച്ചു…
അവൾ മീനുട്ടിയുടെ കൈ മുറുകെ പിടിച്ചു മനയ്ക്കലേക്ക് നടന്നു…
കൊട്ടാരത്തിനു സമമായ വീട്…
മനയ്യ്ക്കൽ തറവാട്…
വലിയ കുടുംബമാണ് ഉണ്ടായിരുന്നത് എങ്കിലും പലരും പലവഴിക്കു പോയപ്പോൾ..