അവൾ ശാട്യം പിടിച്ചു..
മായയ്ക്ക് തന്റെ സാരി അഴിഞ്ഞു പോകാതിരിക്കാൻ ഒന്ന് ബലമായി അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു..
“സാരി വലികല്ലെ മോളേ ഞാൻ വാങ്ങിച്ചു തരാം വിട് കരയാതെ ഇരിക്…
അവൾ വേറെ വഴി ഇല്ലാതെ അവൾക്കു ഒരു ബലൂൺ വാങ്ങിച്ചു കൊടുത്തു…
അത് കിട്ടിയപ്പോൾ മീനുട്ടികു സന്ദോഷമായി..
അവൾ ബലൂൺ എടുത്തു തട്ടി കളിച്ചു കൊണ്ട് മെല്ലെ നടന്നു..
നെൽവയൽ പാടത്ത് എത്തിയതും..
ദേ മുന്പിൽ നില്കുന്നു രാഘവൻ അമ്മാവൻ..
“നാശം കിളവൻ ഇതുവരെ പോയില്ലേ.. ഇനി വീടെത്തും വരെ.. ഒലിപ്പീരു ആയിരിക്കുമല്ലോ..ദൈവമേ..
അവൾ സ്വയം മനസ്സിൽ പുലമ്പി..
“”എന്താ മോളുട്ടി തമ്പാച്ചീകു തൊഴുതോ.. എന്താ തമ്പാച്ചിയോട് പറഞ്ഞെ…
അയാൾ മീനുട്ടിയോടു പറഞ്ഞു..
അവൾ ആ ബലൂണിൽ കളിച്ചുകൊണ്ടിരിക്കെ അയാളുടെ വാക്കു പോലും കേട്ടില്ല….
“എന്താ മോളെ.. മുത്തശ്ശൻ ചോദിച്ചിട്ട് ഒന്നും പറയാതെ.. മായ.. മെല്ലെ മീനുട്ടിയോടു പറഞ്ഞു..
മീനുട്ടി മെല്ലെ അയാളെ നോക്കി.. വീണ്ടും നമ്മൾ ഇ ലോകത്ത് അല്ലെ.. എന്ന ഭാവത്തിൽ.. അവൾ ബലൂൺ തട്ടി കളിക്കാൻ തുടങ്ങി…
മായ മെല്ലെ അയാളോട് ചിരിച്ചു കൊണ്ട് പറഞ്ഞു.. അവൾ ഇങ്ങനെയ.. എന്തേലും കളിക്കാൻ കിട്ടിയാൽ പിന്നെ അതിൽ തന്നെയ ചിന്ത…
അയാൾ ഒന്ന് മൂളി കൊണ്ട് പറഞ്ഞു.. മ്മ്..
പിന്നെ എന്തുണ്ട് മോളെ മനയ്ക്കലെ വിശേഷങ്ങൾ.. എല്ലാവർക്കും സുഖമല്ലേ..
കാവ്യ മോള് കെട്ടിയവനുമായി ഉടക്കി വീട്ടിൽ വന്നു നില്കുന്നു എന്നൊരു കരകമ്പി കെട്ടു ശരിയാണോ മോളെ..”‘
മായ മെല്ലെ പാടവരമ്പത്തു കൂടെ വീയാതെ നോക്കി നടക്കുന്നതിനു ഇടയിൽ പറഞ്ഞു.. “മ്മ് വീട്ടിൽ വന്നിട്ടുണ്ട് അമ്മാവ..എന്തോ.. അറിയില്ല അമ്മായി അമ്മ ശരിയല്ല എന്നൊക്കെയ പറയുന്നെ സത്യാവസ്ഥ ആർക്കറിയാം…
അയാൾ മെല്ലെ പറഞ്ഞു..