‘ ഈ ഉമ്മാക്ക് എന്തറിഞ്ഞിട്ടാ, ഈ പ്ലാൻ ഒക്കെ വരക്കുന്നതും സിവിൽ എഞ്ചിനീയർ അല്ലെ അവര്ക്ക് വെയിൽ കൊല്ലേണ്ടല്ലോ ‘
ഷാഹിനയും തന്റെ അറിവ് പ്രകടിപ്പിച്ചു.
സിവിൽ ഒക്കെ എടുത്ത് എന്റെ കോളേജിൽ വന്നാൽ ഞാൻ റാഗ് ചെയ്യുംട്ടോ, അല്ലേൽ മെക് എടുത്തോ, ഞങ്ങൾ മേക് റാണി ആയി കൊണ്ട് നടക്കും.
നീ ഇനി ഓളെ റാണി ഒന്നും ആക്കണ്ട. മോനുള്ളത് മര്യാദക്ക് പോയി പഠിച്ചാൽ മതി.
അങ്ങനെ അല്ല ഉമ്മാ. ഈ സിവിലും ബാക്കി ഉള്ള ബ്രാഞ്ചിൽ ഒക്കെ പിള്ളേരൊക്കെ പൂവാലന്മാരാ. ഞങ്ങടെ ബ്രാഞ്ചിൽ ആൺപിള്ളേരെ ഉള്ളുവെങ്കിലും പെങ്കുട്യോളെ പെങ്ങന്മാർ മാത്രം ആയി കാണുന്നൊരാ.
എന്റുമ്മാ, അത് പറഞ്ഞപ്പോളാ ഓർത്തെ എന്റെ ക്ലാസ്സിലെ എല്ലാ കുട്യോൾക്കും ഈ ഇക്ക ഫേസ്ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്. അവരൊക്കെ കളിയാക്കി പറയും ഓരോന്ന്.
‘അത് നീ ക്ലാസ്സിൽ എങ്ങനെയാണു എന്നൊക്കെ അറിയാൻ വേണ്ടി അല്ലെ, അനിയത്തി പടിക്കുന്നുണ്ടോ എന്ന് നോക്കൽ ഒരു ജ്യേഷ്ഠന്റെ കടമ അല്ലെ.’
‘ഓഹ് ഒരു പഠിത്തം നോക്കുന്ന ആൾ. 2 നും എന്റെ കയ്യില നിന്ന് കിട്ടും. നിർത്തിക്കെ. ഒന്ന് മിണ്ടാതെ നിന്നൂടെ രണ്ടിനും. അൻഷിദയെ നോക്കിയേ അവളിത്ര നേരമായി വേണ്ടാത്തത് എന്തേലും മിണ്ടിയോ. എപ്പോ നോക്കിയാലും 2 ഉം കൂടി കലപില..’
‘അതെ സത്യം, നമുകീ ഡാകിനി തള്ളയെ വല്ല ഹോസ്റ്റലിലും കൊണ്ടാകണം’ ഇതും പറഞ് അവൻ അവളെ ഒരു തല്ലും കൊടുത്തു ഒറ്റ ഓട്ടം ആയിരുന്നു.
‘ഉമ്മാ ഈ ചെക്കൻ’ എന്ന് കൂവി കൊണ്ട് അവന്റെ പിറകെ ഓടിയെങ്കിലും അവനെപ്പോലെ ഗേറ്റും കടന്ന് പോയിരുന്നു.
അവൻ പോയ ശേഷം ഷാഹിന അവിടുള്ള പഴയ ആൽബം ഒക്കെ എടുത്ത് കാണിച്ചു തരികയായിരുന്നു. മുമ്പ് വന്നാപോലെ കണ്ടതൊക്കെ തന്നെ, എന്ന്ാലും ഇപ്പൊ നൗഫൽക്കാ കൂടെ ഇല്ലാത്തത് കൊണ്ടാകും ഇക്കാടെ ഫോട്ടോ ഒക്കെ കാണുമ്പോൾ എന്തോ പോലെ. ഇക്കാടെ കോളേജിൽ പഠിക്കുമ്പോൾ ഉള്ള ഒരു നല്ല ഫോട്ടോ കണ്ടപ്പോൾ ‘ഈ ഫോട്ടോ ഞാൻ കൊണ്ട് പൊയ്ക്കോട്ടേ’ എന്ന് അറിയാതെ ചോദിച്ചു പോയതിനു അവളെന്നെ കുറെ കളിയാക്കി.
‘എന്തിനാ, ഈ ഫോട്ടോ മാത്രാക്കുന്നെ, നൗഫലിക്കന്റെ ഫോട്ടോ മൊത്തം ഒരു ആൽബത്തിൽ ഇട്ട് കൊണ്ട് പൊക്കോ. ഇവിടെ ആർക്കും ഇക്കാനെ കണ്ടോണ്ട് നിക്കണം എന്നൊന്നുമില്ല’.
എന്റെ നാണം കണ്ടിട്ടു അവൾ തന്നെ പൊട്ടിച്ചിരിച്ചു.
‘അമ്മായിക്ക് ഒരു കോമഡി കാണണോ?’