“ബാക്കികാര്യം ഞാനേറ്റു… !! വരില്ലേ”….. ?
വലിയ ഉത്സാഹമൊന്നും ഞാൻ പുറത്ത് കാണിക്കാൻ പോയില്ല…
കാരണം അമ്മക്ക് എല്ലാവരെയും ഒടുക്കത്തെ സംശയമാണ്…
ഒന്ന് മൂളി കൊണ്ട്, ഞാനും അവളെ നോക്കി അതേപോലൊരു ചിരി പാസാക്കി….
“നിനക്ക് ഞാൻ വച്ചിട്ടുണ്ടറീ… കാണിച്ച് തരാ”….
ഞാൻ ഒന്ന് ഇരുത്തി മൂളി… അത് കേട്ട് അവളുടെ കൺകോണിൽ ഒരു കൊച്ചു നാണം….
കല്യാണം കഴിക്കാൻ പോകുന്ന പയ്യൻ എനിക്ക് സുഹൃത്ത് തന്നെ, ജാൻസിയുടെ ജ്യേഷ്ട്ടൻ ജോജോയെ കാണാൻ ഇടയ്ക്കിടെ അവരുടെ വീട്ടിൽ വരുമായിരുന്നു അവൻ….
“സണ്ണി ചെറിയാൻ” നമ്മൾ തമ്മിൽ കാണുന്നതും പരിചയപ്പെട്ടതുമൊക്കെ. വളരെ സാധാരണ മട്ടിൽ.
ഒരു സാധാരണ ബന്ധം…. പക്ഷെ അത് നല്ല ഒരു സൗഹൃദത്തിനു തുടക്കമിട്ടു…. ആ ഒരു ബന്ധം വച്ച് തന്നെയാണ് അവർ ഞങ്ങളെ ക്ഷണിച്ചത്.
പോകാതിരുന്നാൽ ഒത്തിരി മോശമാകും വളരെ കാലമായി ഉള്ള ബന്ധമാണ്, എന്നത് കൊണ്ട് തന്നെ ഞാനും, അമ്മയും കൂടി കല്യാണത്തിന് പോകാൻ തീരുമാനിച്ചു…..
………….
അമ്മാവന്റെ മകന്റെ കല്യാണത്തിന് അതിന്റെ മുന്നോടി എന്നോണം ജാൻസി നാലഞ്ചു ദിവസം മുൻപേ, സുൽത്താൻ ബത്തേരിക്ക് പോയി എന്ന കാര്യം അമ്മ പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞത്….
കാലത്ത് തന്നെ ഒന്ന് ടൗണിൽ പോകാൻ ഒരുങ്ങി, കാപ്പി കുടിക്കാനായി ഞാൻ മെല്ലെ അടുക്കളയിലോട്ട് വന്നു….
“ഇന്ന് മുതൽ ജാന്സിയും വരില്ല ഇങ്ങോട്ട്.”…. അമ്മ പറഞ്ഞു.
“ങേ… എന്ത് പറ്റി അവൾക്ക്.”..?
“ഓഹോ… അപ്പൊ നീ ഈ നാട്ടിലൊന്നുമല്ലേ, ടാ”…?
“നിന്റെ മുന്നിൽ വച്ചല്ലോ, ആ സണ്ണിടെ കല്യാണം ക്ഷണിച്ചത്.. മറന്ന് പോയ നീ.”..??
“ഓ… അത് ശരി”… !!
“ഇപ്പൊ സ്മിതപെണ്ണിന് ഒരു കൂട്ടില്ലാതെയും ആയി”.
“ഇത്തിരി നല്ലപോലെ സുഖമായിരുന്നെങ്കിൽ കൊള്ളായിരുന്നു…. ഇത് ഇപ്പൊ ദിവസവും അതിന്റെ ചിണുങ്ങല് ഞാൻ കേക്കണം”…..