അങ്ങനെ അന്നും കഴിവതും നേരം വൈകിക്കാനായി ഞാൻ ഒരു ഫുള്ള് വാങ്ങിച്ചു….
പക്ഷെ എന്ത് കാര്യം…..
ഓരോരുത്തരുടെ ഭാവം കണ്ടാൽ ആ ഫുൾബോട്ടിലിനകത്തുള്ള സാധനത്തോട് പ്രതികാരം തീർക്കുന്നത് പോലെയാണ്…..
അത് കുടിച്ചു തീർത്താലേ അവന് സമാധാനം കിട്ടുകയുള്ളൂ എന്നപോലെയാണ്.
ഒടുവിൽ അതും കഴിഞ്ഞു ഞാൻ വീട്ടിലേക്ക് വന്നു കയറുമ്പോൾ മണി പതിനൊന്ന്……
“എല്ലാം ദിവസവും നേരം വൈകി വരണമെന്ന് വല്ല നേർച്ചയുമുണ്ടോടാ നിനക്ക്.”….
അമ്മ വന്ന് വാതിൽ തുറന്നു കൊണ്ട് ചോദിച്ചു…..
അത് കൊണ്ട് തന്നെ, ഞാൻ എന്റെ വായ് തുറന്നില്ല….
“ഇവിടെയും വന്നിരുന്നിട്ട് എന്തോ ചെയ്യാനാമ്മേ… മനുഷ്യൻ ബോറടിക്കില്ലേ എത്ര നേരമെന്ന് വച്ചാ ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്ക്യാ “….. ഞാൻ അൽപ്പം ദൂരെ മാറി നിന്നിട്ട് സംസാരിച്ചു തുടങ്ങി…..
അമ്മേടെ കെട്ട്യോൻ അവിടെ സെന്റർ ഹാളിൽ കാലും നീട്ടിയിരുന്ന് പത്രം അരച്ച് കലക്കി കുടിച്ചു കൊണ്ടിരിക്കയായിരുന്നു…
ഇതിയാന് എന്താ ഉറക്കവുമില്ലേ… നാളെ വല്ല PSC പരീക്ഷയുമുണ്ടോ….
എന്നെ കണ്ടയുടൻ പുള്ളി എഴുന്നേറ്റ് തങ്ങളുടെ കിടപ്പുമുറിയിലോട്ട് പോയി…
“എന്നിട്ട് എവിടെ ഇത്രനേരം “….. ? അമ്മ വിടുന്ന മട്ടില്ല…
“ഞാൻ ആ ചന്തുവിന്റെ വീടിനു മുന്നിൽ നിന്ന് അവനോട് സംസാരിക്കയായിരുന്നു”.
“വന്ന് വന്ന് ഇപ്പോ വീട്ടീ കേറി വരണതു പോലും തോന്നിയ പോലായി “…
വിളമ്പിവച്ചിട്ടുണ്ട് കഴിച്ചിട്ട് കിടന്നോ… അമ്മ പറഞ്ഞു.
അങ്ങേരു പോയതിന്റെ പുറകെ അമ്മയും പോയി…
ഹും… അതെങ്ങനെയാ… അങ്ങേർക്ക് ഉറക്കം വരണമെങ്കിൽ, തള്ളേടെ ചൂടും ചൂരും കിട്ടാതെ ഉറക്കം വരില്ലല്ലൊ….
രണ്ടു പെഗ്ഗ് കഴിച്ചത് കൊണ്ട് ഇത്തിരി വിശപ്പുണ്ട്…. അത് കൊണ്ട് അൽപ്പം കഴിച്ചിട്ട് പോയേക്കാം….
ഭക്ഷണവും കഴിഞ്ഞു, ഞാൻ ഹാളിലെ ലൈറ്റും ഫാനും ഓഫാക്കിയിട്ട് മുകളിലെ എന്റെ മുറിയിലോട്ട് പിടിച്ചു….
തുടരും…..