വിഷ്ണുവും അമലയും… പേടിച്ചു ഉരുകി ഒലിച്ചിരുന്നു… എല്ലാം തീർന്നു കാണുവോ.. എന്തായിരിക്കും അമ്മയോട് പറഞ്ഞത്… വിഷ്ണു..വെറുതെ മനസിനെ ചിന്തകൾ കൊണ്ട് മൂടി..കുറച്ചു ദെയ്‌ഷ്യം മുഖത്തു ഭാവിച്ചാണ് കമലയും വാസന്തിയും വന്നത്… അത് കൂടി കണ്ടതോടെ.. രണ്ടിന്റെയും ഉള്ള ധൈര്യം കൂടി പോയി…
കമല പറഞ്ഞു…വാ… മതി പഠിത്തം… നടക്കങ്ങോട്ട്… കമല… ശകാരിച്ചു കൊണ്ട്.. അമലയുടെ കൈപിടിച്ച്… കൊണ്ട്… അവളെയും കൊണ്ട് പുറത്തേക്കു നടന്നു…
അതുകൂടെ കണ്ടതോടെ വിഷ്ണുവിന് അമ്മ എല്ലാം കണ്ടെന്നു ഉറപ്പായി….
അവന്റെ സർവനാഡികളും ഭയത്താൽ തകർന്നു….
വാസന്തി അവനെ നോക്കി ഒന്ന് തുറിച്ചു നോക്കി ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി… അവൻ മെല്ലെ മുകളിലേക്കും…
അമലയെയും കൂട്ടി വീട്ടിൽ എത്തിയപാടെ കമല അവളോട് പറഞ്ഞു….ഡി ഞാൻ കേട്ടതൊക്കെ സത്യമാണോ… നീ ഇതിനായിരുന്നോ പഠിക്കാനുണ്ടെന്നും പറഞ്ഞു അങ്ങോട്ട് പോയത്..
അമല അതുകേട്ടു ഉത്തരം കിട്ടാതെ തപ്പി തടയാൻ തുടങ്ങി… അത്… അമ്മേ.. ഞാൻ… അവിടെ..
കമലയ്ക്കു അത് കേട്ടതോടെ വാസന്തി പറഞ്ഞതൊക്കെ സത്യമാണെന്നു മനസിലായി…കമല അറിയാതെ തലയിൽ കൈവെച്ചു പോയി… ദൈവമേ ഇതിനായിരുന്നോഡി… നീ… ഇവിടുന്നു….ബുക്കും എടുത്തു ഓടിയത്….
മതി നിന്റെ പഠിത്തമൊക്കെ… ഞാനും വാസന്തിയും കൂടി ഒരു തീരുമാനം എടുത്തു കഴിഞ്ഞു…എത്രയും വേഗം…..നിന്റെയും വിഷ്ണുവിന്റെയും കല്യാണം നടത്തുക… അതേയുള്ളു ഇ മാനകേടിനു ഒരു പോംവഴി….
അമല അത് കേട്ട് അമ്പരന്നുപോയി…
കല്യാണമോ… ആരുടെ…അവൾ പറഞ്ഞു…
കമല വിഷമത്തിലും ദെയ്ഷ്യത്തിലും അവളെ തുറിച്ചു നോക്കി കൊണ്ട് പറഞ്ഞു… നിന്റെ.. അച്ഛന്റെ…. കല്യാണമാ എന്താ നടത്തട്ടെ…എല്ലാം ഒപ്പിച്ചിട്ട് അവളുടെ വര്ത്തമാനം കേട്ടില്ലേ…