എങ്ങു നിന്നോ വന്ന ചെറിയ കാറ്റ് അവിടെയുള്ള തണുപ്പിനു ആക്കം കൂട്ടി… …..ശ്യാം ചുറ്റുമൊന്നു കണ്ണോടിച്ചു… എങ്ങും വലിയ വലിയ മരങ്ങള്‍… ചില മരങ്ങളില്‍ ചുവപ്പ് നിറത്തിലുള്ള എന്തോ എഴുതി വച്ചിരിക്കുന്നു … അങ്ങിങ്ങായി ചെറിയ ചെറിയ വീടുകള്‍…
അടുത്തെവിടെയോ അഹങ്കരിചോഴുകുന്ന ഒരു പുഴയുണ്ട് അതിന്റെ കളകള നാദം ശ്യാമിന് അത് ഉറപ്പിച്ചു നല്‍കി….
എങ്ങും ചന്ദനത്തിന്റെ ഗന്ധം… ശ്യാം പതിയെ കൈകള്‍ വിടര്‍ത്തി ആ മണം തന്നിലേക്കു സ്വീകരിച്ചപ്പോള്‍ … നവജാത ശിശു ആദ്യമായി ഭൂമി കണ്ട പ്രതീതി ആയിരുന്നു അവന്റെ മുഖത്ത്…
.രമ്യക്ക് അവളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു… ശ്യാമിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ അവിടെ കൂടി നിന്നവര്‍ക്കെല്ലാം വലിയ സന്തോഷമായി…
ശരത് മറ്റുള്ളവര്‍ അവനെ ശല്യം ചെയ്യുനത് വിലക്കി…
“അവന്‍ അതെല്ലാം നന്നായി ആസ്വദിക്കട്ടെ..
അവന്‍ ചുറ്റും കൂടി നിന്നവരോടായി പതിയെ പറഞ്ഞു… എല്ലാവരും ശ്യാമില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.. അവര്‍ക്കും ഇത് പുതുമയുള്ള ഒരു കാഴ്ചയാണ്… ആദ്യമായാണ് ഒരാള്‍ പുറത്തു നിന്നെത്തി തങ്ങളുടെ ഗ്രാമഭംഗി ഇത്രയധികം സന്തോഷത്തോടെ ആസ്വധിക്കുനത്….
അല്‍പ്പ സമയത്തിനുശേഷം അവന്‍ തന്റെ ആ ആസ്വധനത്തിനു താല്‍ക്കാലിക വിരാമമിട്ടുകൊണ്ട് രമ്യക്ക് നേരെ തിരിഞ്ഞു… അവന്റെ കണ്ണുകള്‍ ചെറുതായൊന്നു നനഞ്ഞിരുന്നോ രമ്യക്ക് അങ്ങനൊരു സംശയം ഉണ്ടാവാതിരുന്നില്ല …..
അപ്പോളാണ് ശ്യാം അവിടെ കൂടി നിന്നവരെല്ലാം അവനെ തന്നെ സന്തോഷത്തോടെ നോക്കി നില്‍ക്കുനതു കണ്ടത്… അത് കണ്ടപ്പോള്‍ ചെറിയൊരു ചമ്മല്‍ ശ്യാമിന്റെ മുഖത്ത് വരാതിരുന്നില്ല ….
എന്നാല്‍ അവരുടെ ചോദ്യം ശ്യാമിന് അതില്‍ നിന്നും ആശ്വാസം നേടികൊടുത്തു…
“ഇഷ്ടമായോ ഞങ്ങളുടെ ഗ്രാമം” കൂടി നിന്നവരില്‍ ഒരു വയസാനായിരുന്നു ആ ചോദ്യത്തിനുടമ…
“പിന്നെ നമ്മുടെ ഗ്രാമം ആര്‍ക്ക ഇഷ്ടമാവണ്ടിരിക്ക കേളുമൂപ്പരെ.. രമ്യയുടെ മറുപടി എല്ലാവരിലും വീണ്ടും സന്തോഷത്തിന്റെ കണികകള്‍ പടര്‍ത്തി…
“ഞാന്‍ ശരത് “ ……നമ്മള്‍ നേരത്തെ കണ്ടെങ്കിലും വിശദമായി പരിചയപ്പെട്ടില്ലലോ”…
ശ്യാമിന് നേരെ കൈ നീട്ടികൊണ്ട് ശരത് പറഞ്ഞു… വെള്ളമുണ്ടും നീല ഷര്‍ട്ടും മുഖത്ത് നല്ലപോലെ വെട്ടിമിനുക്കിയ താടിയുമുള്ള അവനെ ശ്യാമിന് നന്നേ ഭോധിച്ചു…….. തനിക്കു നേരെ വച്ച് നീട്ടിയ ഹസ്തധാനത്തിനു മറുപടി കൊടുത്തുകൊണ്ട് ശ്യാം ചിരിച്ചു ,….