ക്രെഡിറ്റ് എന്താണെന്നും ഡെബിറ്റ് എന്താണെന്നും അറിയില്ലേ . അതുവരെ സൈലൻ്റെ ആയിരുന്ന ഒരു തട്ടമിട്ട പെൺകുട്ടി ബോള്ഡായി ഉത്തരം പറഞ്ഞു
വൗ എന്താണ് കുട്ടിയുടെ പേര്
ഷഹല .
അങ്ങിനെ ക്ലാസ് കഴിഞ്ഞു ഞാൻ പ്രതീക്ഷിച്ച അത്രയും ഒരു കുഴപ്പവും ഇല്ലാതെ ക്ലാസ് നടന്നുപോകുന്നു
ഞാൻ അവിടത്തെ വിശേഷങ്ങൾ വീട്ടിൽ വന്നു പങ്കു വെക്കുകയും ഒപ്പം ഒരാഴ്ചകൊണ്ടുതന്നെ ഞാനും കോളേജും പണ്ടത്തെപ്പോലെ ആയി .
ഫസ്റ്റ് ഇയർ പിള്ളേരെയും ഫൈനൽ ഇയർ സ്റുഡന്റ്‌സ്‌നും ഞാൻ ക്ലാസ് എടുക്കുന്നുണ്ടെങ്കിലും ഞാൻ മാനസികമായി അടുത്തത് ഈ സെക്കൻ്റെ ഇയർ പിള്ളേരുമായാണ്
പക്ഷെ ഒരു ചോദ്യം മാത്രം എന്നിൽ ഉണ്ടായിരുന്നു
എൻ്റെ ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന മറ്റുകുട്ടികളെക്കാളും ഞാൻ ചോദ്യം ചോദിച്ചാൽ ഉത്തരം പറയുന്നത് ഷഹലയാണ് . പക്ഷെ ആ കുട്ടിയെപ്പറ്റിമാത്രം ടീച്ചേർസ് ഒന്നും പറയുന്നില്ല .ഒരു നല്ല അഭിപ്രായംപോലും ഇല്ല . എനിക്ക് മനസ്സിലായി ആ കുട്ടി നന്നായി പഠിച്ചിരുന്നു .പഠിക്കാത്ത ഒരു കുട്ടിക്ക് ഇങ്ങിനെ അകാൻ പറ്റില്ലല്ലോ . പക്ഷെ അതിനൊപ്പം മറ്റു വിഷയങ്ങളിൽ ഈ കുട്ടിക്ക് ഒരു ഇൻട്രസ്റ്റ് ഇല്ല
ഒരു കുട്ടിയുടെ വളർച്ചയിൽ അത് നല്ലതായാലും ചീത്തയായാലും അതിനു മുക്ക്യമായ പങ്കുവഹിക്കുന്ന ഒരളുകൂടിയാണ് ടീച്ചർ , അതുകൊണ്ടു തന്നെ അവളുടെ പ്രശ്നം എന്താണ് എന്നറിയുവാൻ ഞാൻ ആഗ്രഹിച്ചു…
പതിയെ പതിയെ ഞാൻ ക്ലാസ് എടുക്കുമ്പോൾ എൻ്റെ ശ്രദ്ധ അവളിലേക്ക് കൂടുതലായി കൊടുക്കാൻ തുടങ്ങി , അവളെക്കൊണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം പറയിപ്പിക്കുന്നത് എനിക്കും ഹരമായി . എന്തിനു പറയുന്നു ഞാനും പ്രകാശേട്ടനും കുടുംബത്തിൽപോലും അവൾ ചർച്ചയായി . ഷഹലയെ ആരും കണ്ടില്ലേലും കാണാതെ തന്നെ അറിയുന്ന ഒരു കഥാപാത്രമായിമാറി ,