. പഠിപ്പിക്കുന്നതിനുള്ള അക്കൗണ്ടൻസി ബുക്ക്സ് എല്ലാം ഞാൻ കോളേജിൽ നിന്നും വീട്ടിൽ എത്തിപ്പിച്ചു രണ്ടു ദിവസമായി അതിനുള്ള തെയ്യാറെടുപ്പിലാണ് അങ്ങിനെ ഞാൻ ഇന്ന് കോളേജിലേക്ക് പോകുകയാണ് കുട്ടികൾക്ക് എന്നോടുള്ള പ്രതികരണം എങ്ങിനെയാണ് എന്നു എനിക്കറിയില്ല ,
കോളേജിൽ പോകുമ്പോൾ ഇന്നുവരെ തോന്നാത്ത അല്ലെങ്കിൽ ഞാൻ ആദ്യമായി പഠിപ്പിക്കാൻ പോകുന്ന അന്നുപോലും എനിക്ക് ഈ ടെൻഷൻ ഇല്ലായിരുന്നു . ദൈവത്തിനെയും വിളിച്ചു ഞാൻ പോകാനിറങ്ങുമ്പോൾ പപ്പയുടെ വക ഓൾ ദി ബെസ്ററ് മോളു , എൻ്റെ ചക്കര കുഞ്ഞു കുഞ്ഞാറ്റ…. മമ്മി ഉമ്മ എന്ന് പറഞ്ഞു കവിളത്തു ഒരു ഉമ്മയും തന്നു , ഞാൻ തിരിച്ചു അവൾക്കും കൊടുത്തു
പോകാൻ നേരം പപ്പാ അമ്മയെവിടെ ,
ചെറുപ്പം മുതലേ ഞാൻ പപ്പാ എന്നാണ് വിളിച്ചു ശീലിച്ചത് അതിനാൽ എന്നും പപ്പാ എന്നുമാത്രമാണ് വായിൽ വരൂ .ഇപ്പോൾ മോളും പ്രകാശിനെ അത് തന്നെയായി വിളി
ഞാൻ ഇറങ്ങാൻ നിൽക്കുമ്പോളേക്കും ‘അമ്മ എത്തി .
ഈ പെണ്ണ് നാടുകടന്നു പോകുമ്പോളേക്കും സാരി ശരിക്കും ഉടുക്കാൻ തന്നെ മറന്നോ എന്ന് , പറഞ്ഞു എന്നെയുംകൂടി അകത്തേക്കുപോയി ,എന്നിട്ടു സാരിയും ഞെറിയും എല്ലാം കറക്ടാക്കിത്തന്നു . എന്നിട്ടു എന്നെ കളിയാക്കി പറഞ്ഞു നിൻ്റെ വയറു നോക്കാനായി അവിടെ ആൺപിള്ളേർ ഒന്നുമില്ല അതുകൊണ്ടു തന്നെ നീ പേടിക്കാതെ നടന്നോ
അയ്യോടാ … എൻ്റെ വയറു കാണിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു ‘അമ്മ , പ്രോത്സാഹിപ്പിച്ചതല്ല .
അത് എനിക്കറിയാന്മേലെ ഞാൻ അമ്മക്ക് ഒരു മുത്തംകൊടുത്തു ഇനി സംസാരിച്ചു നിന്നാൽ നേരം വഴുകും വന്നിട്ടു വിശേഷങ്ങൾ പറയാം എന്ന് പറഞ്ഞു പോകാൻ നേരം പപ്പാ ചോദിച്ചു
നീ കാർ എടുക്കുന്നില്ലേ
നാളെ ഞാൻ എടുക്കാം ഇന്ന് പപ്പാ എന്നെ ഒന്ന് കൊണ്ടുവിടുമോ
അതിനെന്താണ് എന്ന് പറഞ്ഞു ഞാനും പപ്പായുംകൂടി അവിടെ എത്തി കോളേജ് ഗേറ്റ് കടക്കുമ്പോളും നെഞ്ച് പിടക്കുന്നു .ഞാൻ ഹാൻഡ് ബാഗ് എടുത്തു തോളിൽ ഇട്ടു. പതുകെ ഞാൻ കോളേജിലേക്ക് കടന്നപ്പോഴേക്കും സൂപ്രണ്ടിനേയും മേരി ടീച്ചറേയും കണ്ടു. ഗുഡ് മോർണിംഗ് വിഷ് ചെയ്തു . ഞാൻ കോളേജിലെ ഞങ്ങളുടെ സെക്ഷൻ സ്റ്റാഫ്‌റൂമിലേക്കു നടന്നു