ഉമ്മ അളിയൻ എന്ന വരാ, ലീവ് ആവാൻ ആയോ?
ഇല്ലടാ,അവനു ഇനിയും ഒരു വർഷം കഴിയും എന്ന വാവ പറഞ്ഞത് എന്തെ?
ഒന്നുല ഉമ്മ,അപ്പൊ അവളെയും കുറ്റം പറഞ്ഞട്ടു കാര്യം ഇല്ല,
എന്തെ? എന്താ നീ പറഞ്ഞു വരുന്നത്,
ഹേയ് ഒന്നുല ഉമ്മ , അവൾക്കു ബുർജുഖലീഫയിലെ വെള്ളത്തിന്റെ കളി കാണാൻ ഒരു ആഗ്രഹം ഉണ്ട് എന്നു പറഞ്ഞിരുന്നു,
അതിനു ഓക്കേ ഒരുപാടു ക്യാഷ് ആകില്ലേ, ? അത് ദുബൈയിൽ അല്ലെ? എവിടേ നിന്ന അതിനു ഉള്ള ക്യാഷ്,?
ക്യാഷ് ചെലവ് ഇല്ലാതെ കാണിക്കാൻ പറ്റുന്ന പരുപാടി ഉണ്ട് അതിനെ കുറിച്ചു രാത്രി ഒന്ന് ആലോജിക്കാട്ടെ,,,
ക്യാഷ് ചെലവ് ഇല്ലെങ്കിൽ എനിക്കും കാണണം,, ,
ഇങ്ങളെ കൊണ്ട് അത് മുയുവാനാകാൻ പറ്റൂല ഉമ്മ,
അവൾ കൊച്ചു അല്ലെ, അവളെ കൊണ്ടേ നടക്കു, നമുക്കു വേറെ എന്തേലും ഓക്കേ നോകാം,
ഞാൻ ഇന്നു പോകുന്നിടത്തു അതിനെ കുറിച്ച് ചോദിക്കട്ടെ, എന്നിട്ടു മറുപടി കൊടുക്കാം അവൾക്കു,
ഹമ്, ക്യാഷ് ചെലവ് ഉണ്ടേങ്കിൽ അവളുടെ മാപ്പിള വന്നു അവനും ആയി പൊക്കോളും, നീ ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി അവളെ അത് കാണിക്കാൻ കൊണ്ട് പോവണ്ട, ഞാൻ അവളെ പറഞ്ഞു മനസിലാകാം,,,
അത് വരെ അവൾ നിൽക്കും എന്നു തോന്നണില.
അവളുടെ വാശി ഉമ്മാക് അറിയാലോ, എന്തായാലും രാത്രി പറയാം,
വർത്തമാനത്തിനു ഇടക്ക് ഭക്ഷണം കഴിച്ചു , ചായയും കുടിച്ചു,
എന്റെയും ഉമ്മയുടെയും സംസാരം അടുക്കളയിൽ നിന്നും കേട്ട അവൾ ചിരിക്കുന്നുണ്ടായി,,
ഉമ്മാക് കാര്യം മനസിലായി ഇല്ലെങ്കിലും അവൾക്കു കാര്യം നല്ല പോലെ മനസ്സിലായി എന്നതിന്റെ അർഥം ആയിരുന്നു ആ ചിരി,
ഉമ്മ,,, വാവേ,,,, ഞാൻ പോയി വരാട്ടോ,,,, ഞാൻ പുറത്തു ഇറങ്ങി ബൈക്ക് എടുത്തു സ്റ്റാർട്ട് ആക്കി,
ആ സമയം വാവ പുറത്തു വന്നു എന്റെ അടുത്തു വന്നു കൈ പിടിച്ചു ,
ഇക്കാക്ക ഇന്നു അവിടത്തെ വെള്ളം ഫുൾ ചാടിച്ചു കളഞ്ഞു വന്ന മതി,