“ഞാൻ അയച്ചു തരുന്ന സ്ഥലത്ത് എവിടെയെങ്കിലും ചേട്ടൻ ഉണ്ടായാൽ മതി…. “
“ഇപ്പൊ എവിടെ എത്തി…??
“കുറ്റിപ്പുറം “
“ശരി ഞാൻ വരാം…”
“ഒക്കെ….”
രണ്ടു പെണ്ണുങ്ങളും കൂടി എന്തൊപ്പിക്കാൻ ആണവോ പോകുന്നത് …. ആലോചിച്ചിട്ട് തല പുകയുന്നത് പോലെ തോന്നി…. ഞാൻ വേഗം റെന്റിന് കാർ കൊടുക്കുന്ന കൂട്ടുകാരനെ വിളിച്ച് റിറ്റ്സ് എടുത്തു…. അര മണിക്കൂറിനുള്ളിൽ ഞാനും കോഴിക്കോട്ടെക്ക് പുറപ്പെട്ടു………. എല്ലാം വരുന്നിടത് കാണാം എന്നുറപ്പിച്ച്…..
ഉച്ചക്ക് 12 മണിക്ക് ശാലുവും പ്രവീണയും കോഴിക്കോട് ബസ്സ് സ്റ്റാൻഡിൽ എത്തി… അത് വരെ ഉണ്ടായിരുന്ന ധൈര്യം ചോർന്നു പോകുന്നത് പോലെ പ്രവീണക്ക് തോന്നി… പക്ഷേ ശാലുവിന്റെ മുഖത്ത് കണ്ട ധൈര്യവും ആത്മവിശ്വാസവും അവൾക്ക് കരുത്ത് പകർന്നു….
ചുറ്റിലും കണ്ണോടിച്ച് ശാലു പ്രവീണയോട് പറഞ്ഞു…
“ചേച്ചി ഇവിടെ നിക്ക് ഞാൻ ആ ബൂത്തിൽ നിന്നും വിളിക്കട്ടെ…”
“വേഗം വരണം… ഞാൻ അങ്ങോട്ട് മാറി നിക്കാം….”
“ഹം… ശരി…”
ജോസഫിന്റെ നമ്പർ ഡൈൽ ചെയ്ത് ശാലു അയാൾ എടുക്കുന്നതും നോക്കി നിന്നു….
“ഹാലോ…”
“ചേട്ടാ ഞങ്ങളിവിടെ എത്തി….”
“ഞാനും ബസ് സ്റ്റാൻഡിൽ ഉണ്ടല്ലോ….”
“എവിടെ….??
“തൊട്ട് മുന്നിലുള്ള റോഡ് സൈഡിൽ ഒരു കൂള്ബാർ കണ്ടോ…. അതിന്റെ മുന്നിലുള്ള കറുപ്പ് ഇന്നോവ….”
ശാലു ഫോൺ ചെയ്യാൻ വന്ന ബൂത്തും റോഡ് സൈഡിൽ ആയിരുന്നു… ഫോൺ മാറ്റി പിടിച്ചവൾ ചുറ്റിലും നോക്കിയപ്പോ അവൾ കണ്ടു കറുപ്പ് ഇന്നോവ ചാരി ചെവിയിൽ ഫോണും പിടിച്ച് നിൽക്കുന്ന ജോസഫിനെ… ആ കൂൾബാറിന്റെ മുകളിലേക്ക് നോക്കിയ ശാലു അവിടെ ക്യാമറ കണ്ടു … അതിന്റെ മുന്നിൽ നിന്ന് കയറുന്നത് നാളെ പ്രശ്നമാകും എന്ന് തോന്നിയ അവൾ ജോസഫിനോട് പറഞ്ഞു…
“ഞാൻ കണ്ടു… പക്ഷേ ചേട്ടാ അവിടുന്ന് കയറേണ്ട കുറച്ചു മുന്നിലേക്ക് ഞങ്ങൾ നടക്കാം ….”
“അതെന്തേ….??
“ടൌൺ അല്ലേ അറിയുന്നവർ വല്ലവരും ഉണ്ടെങ്കിലോ…..??
“ആ അത് ശരിയാ…. പക്ഷേ നിങ്ങളെ ഞാൻ കണ്ടില്ലല്ലോ…??
“ചേട്ടന്റെ മുന്നിലൂടെ ഞങ്ങളിപ്പോ പോകും….”
“എന്താ ഡ്രസ്…??
“ഞാൻ വെള്ളയും കറുപ്പും ചേച്ചി ചുവപ്പ്….”
“ശരി….”
ഫോൺ വെച്ച് ശാലു പ്രവീണയെ കൈ മാടി വിളിച്ചുവരുത്തി എന്നിട്ടവളോട് പറഞ്ഞു….
“ചേച്ചി അതാ നിൽക്കുന്നതാണ് ആള്…”
“ഏത് ആ വെള്ള ഡ്രെസ്സൊ….??
“ഉം…”
“ഹെന്റമ്മോ എന്ത് കൊലമാടി അത്…”
“അപ്പൊ മറ്റവനെ കണ്ടാലോ….??