വല്യേട്ടൻ 6 ●അൻസിയ●

Posted by

“രണ്ടാൾക്കും വിളിച്ചു… പറഞ്ഞത് എനിക്ക് അവരെ ഒരു വട്ടം കൂടി വേണമെന്ന്….”

“ശാലു…. എന്താ നീ പറയുന്നത് …??

“ഇതിൽ വല്യേട്ടന് ഒന്നും ചെയ്യാനില്ല…. പറയാനും ഇല്ല… പിന്നെ ആകെയുള്ളത് എൻ്റെ കൂടെ നിക്കുക എന്നതാണ് പറ്റുമെങ്കിൽ അത് ചെയ്യ് ഇല്ലങ്കിൽ വിട്ടേക്ക്….”

“അതിന് നീ കാര്യം പറയാതെ എങ്ങനെയാ “

“പറയാം എല്ലാം പറയാം….”

“എന്ന പറയ്….”

“അതിന് സമയം ആകട്ടെ…. വഴിയേ പറയാം….”

“നിന്റെ പ്ലാനിംഗ് എന്താന്ന് പോലും അറിയാതെ ഞാൻ എങ്ങനെയാ കൂടെ നിൽക്കുക….???

“അതിന് ഏട്ടാ എനിക്ക് പ്ലാനിംഗ് പോയിട്ട് ഒരു ഐഡിയ പോലും കിട്ടുന്നില്ല …. ആ ഞാനെങ്ങനെയാ ഏട്ടനോട് പ്ലാനിഗിനെ കുറിച്ച് പറയുക….”

“അപ്പൊ….??

“ഒന്നറിയാം ആ രണ്ടുപേരെയും ഞാൻ ഇല്ലാതാകും ഉറപ്പ്…..”

ശാലുവിന്റെ സംസാരവും കാട്ടികൂട്ടലും കണ്ടെനിക്ക് ദേഷ്യം വന്നു… പിന്നെ ഞാനൊന്നും ചോദിക്കാതെ വീട്ടിലേക്ക് വളരെ വേഗത്തിൽ ബൈക്ക് ഓടിച്ചു…..

ഏട്ടന്റെ സംസാരത്തിലും പെരുമാറ്റത്തിലും ശാലു അസ്വസ്ഥ ആയിരുന്നു… തന്റെ കൂടെ നിക്കാൻ ആരുമില്ല എന്നവൾക്ക് തോന്നി… പക്ഷേ തന്റെ തീരുമാനത്തിൽ നിന്ന് പിറകോട്ട് പോകാൻ അവൾ ഒരുക്കമല്ലായിരുന്നു…. ഒരു സഹായത്തിയനായി അവൾ പലരുടെയും മുഖം മനസ്സിൽ ഓർത്തു ആര് നിക്കാൻ തനിക്ക് വേണ്ടി… അനിതേചിക്ക്‌ വിളിച്ചാലോ… പക്ഷേ എല്ലാം പറയേണ്ടി വരും അത് വേണ്ട.. അതിലും നല്ലത് പ്രവീണേച്ചി ആണ്… ചേച്ചിയോട് വല്യേട്ടന്റെ കൂടെ ഉണ്ടായതെല്ലാം പറയേണ്ടിവരും അവരത് എങ്ങനെ എടുക്കും…. ഓരോന്ന് ആലോചിച്ചു അവൾക്ക് തല പുകയുന്നത് പോലെ തോന്നി…. മറ്റന്നാൾ ചെല്ലാം എന്നാണ് ജോസഫിനോട് പറഞ്ഞിട്ടുള്ളത് പോകാതിരിക്കാൻ കഴിയില്ല…. രാവിലെ ഉള്ള ലിമിറ്റഡ് സ്റ്റോപ്പിൽ കയറിയാൽ രണ്ട് മൂന്ന് മണിക്കൂറിനുള്ളിൽ അവിടെ എത്തും… കോഴിക്കോട് ബസ്സ്റ്റാൻഡിൽ വന്ന് തന്നെ കൂട്ടാം എന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്…. പോവുക തന്നെ എന്ത് വന്നാലും…….
അതിന് ആദ്യം ഇവിടെ പണി തുടങ്ങണം ചേച്ചിയുടെ വീട്ടിൽ പോവുകയാണെന്ന് പറയണം അമ്മയോട്… ശാലു അടുക്കളയിലേക്ക് പോയി അമ്മയുടെ അടുത്തിരുന്ന് പറഞ്ഞു…

“അമ്മേ ഞാൻ നാളെ ചേച്ചിയുടെ വീട്ടിൽ പോകട്ടെ….???

“ആരുടെ അടുത്തേക്….??

“പ്രവീണേച്ചിയുടെ….”

“എന്താ ഇപ്പൊ പെട്ടന്നൊരു പൂതി….??

“ഒന്നുല്ല കുറെ ആയി ചേച്ചി വിളിക്കുന്നു…..”

“ഹം….”

അമ്മയുടെ സമ്മതം വാങ്ങി അവൾ മുറിയിലേക്ക് ചെന്ന് പ്രവീണക്ക് വിളിച്ചു…..

“ഹാലോ……”

Leave a Reply

Your email address will not be published. Required fields are marked *