“സൈന്‍ ബോര്‍ഡ് പോയിട്ട് ഒരു വൈറ്റ് ബോര്‍ഡ് പോലും താന്‍ എന്റെ നാട്ടില്‍ കാണില്ല പിന്നാലെ… ഞാനന്നു നിന്റെ സൈന്‍ ബോര്‍ഡ്… ഓക്കേ..” രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഓ ഓക്കേ ഓക്കേ .. ശ്യാം മറുപടി നല്‍കി…
“പിന്നെ എന്നെ കൂടാതെ എങ്ങും പോകരുത് ഐ മീന്‍ ഒറ്റയ്ക്ക് എങ്ങും പോകരുതെന്ന്… സാധാരണ അങ്ങനെ പുറം നാട്ടുക്കാരെ കുരിതിമാലക്കവിലേക്ക് കയറ്റാറില്ല.. ഇതിപ്പോള്‍ എന്റെ സുഹൃതായോണ്ടാ നാട്ടുകൂട്ടം സമ്മതിച്ചേ..” രമ്യ തെല്ലഹങ്കാരതോടെ പറഞ്ഞു..
“അതെന്താ അങ്ങനെ .. നാട്ടുക്കൂട്ടം എന്ന് വച്ചാല്‍
ശ്യാമിന്റെ ആകാംക്ഷ നിറഞ്ഞ മുഖം..
“ നാട്ടുക്കൂട്ടം എന്ന് വച്ചാല്‍ നിങ്ങളുടെ സിറ്റിയെ പോലെ ഞങളുടെ പോലീസ് സ്ടെഷനും.. കോടതിയും എല്ലാം നാട്ടുക്കൂട്ട്മാണ്.. ഞാന്‍ പറഞ്ഞില്ലേ കുരുതി മലക്കാവിനു ചില നിയമങ്ങളും രീതികളും ഒക്കെ ഉണ്ട് അതൊന്നും ആരും തെറ്റിച്ചു കൂടാ അങ്ങനെ ആരേലും തെറ്റിച്ചാല്‍ അവര്‍ക്കുള്ള ശിക്ഷയും കഠിനമായിരിക്കും.. അത് വിധിക്കുനതും ഈ നാട്ടുക്കൊട്ട്മാണ്..
“എന്റെ ദൈവമേ എനിക്കു പണി കിട്ടുവോ” ശ്യാം തെല്ലൊന് ഭയക്കാതിരുനില്ല
“അങ്ങനെ നിന്നെ ആരേലും എന്തേലും ചെയ്യാന്‍ ഞാന്‍ സമ്മതിക്കുവോ” രമ്യയുടെ പ്രേമം നിറഞ്ഞ ആ മുഖം ശരിക്കും ശ്യാമിന്റെ മനസില്‍ തറച്ചു കയറി… റൊമാന്റിക് ലുക്ക് എന്നോകെ കേട്ടിറെ ഉള്ളു… ഇപ്പോളിത്… രമ്യ ശ്യാമിനെ തന്നെ നോക്കി കൊണ്ട് നിന്നു… ഒരു നിമിഷം ഹിന്ദി സിനിമയിലെ പോലെ കാമുകീ കാമുകന്മാര്‍ കണ്ണില്‍ കണ്ണില്‍ നോക്കി നില്‍ക്കുന പോലെ അവര്‍ ഒരു നിമിഷം നോക്കി നിന്നു… ശ്യാമിന്റെ അധരങ്ങള്‍ എന്തിനോ വേണ്ടി കൊതിക്കുനപ്പോലെ അവനു തോന്നി അവന്‍ പതുക്കെ അവന്റെ മുഖം അവളിലേക്കടുപ്പിച്ചു… അവളുടെ കണ്ണുകള്‍ എന്തൊക്കെയോ തിരയുന്നപോലെ തോന്നി… അവരുടെ ശ്വശ്വച്ച്വശങ്ങള്‍ വേഗതയിലായി… അവരുടെ മുഖങ്ങള്‍ പരസ്പരം അടുത്തുവന്നു…