” രണ്ടു ബുക്ക് തപ്പി ഇറങ്ങിയതാ മിസ് മറിയം .. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ അത് കോപ്പി എടുത്തോട്ടെ ..”
” ഓ ..അതിനെന്നാ ..പ്ലീസ് “
അനില്‍ മറിയത്തെ ടോമിച്ചന് പരിചയപ്പെടുത്തി .. ടോമി അതിന്‍റെ കോപ്പി എടുക്കാനായി പുറത്തേക്കിറങ്ങി
” സര്‍ .. വരൂ .. ഒന്ന് നടന്നു കാണാം “
അനില്‍ അവളുടെ ഒപ്പം നടന്നു .. അപ്പുറത്തെ ലേഡീസ് സെക്ഷനിലേക്ക് കയറിയപ്പോള്‍ അവനൊന്നു പരുങ്ങി .
” ഇത് ലേഡീസ് സെക്ഷന്‍ അല്ലെ … എനിക്കൊന്നും വാങ്ങാന്‍ ഇല്ല ..മാത്രവുമല്ല ..ഇവിടെ ലേഡീസ് ഒണ്‍ലി എന്ന് എഴുതിയും വെച്ചിട്ടുണ്ടല്ലോ “
” ഹ ഹ സാര്‍ … അത് ലേഡീസ് ഡ്രെസ്സുകള്‍ എന്നെ ഉദ്ദേശിച്ചിട്ടുള്ളൂ … ജെന്റ്സ് വരും .. ഗിഫ്റ്റ് വാങ്ങാനും മറ്റും ‘ അനില്‍ അകത്തേക്ക് കയറി …വിലകൂടിയ ഡ്രെസ്സുകള്‍ ആണ് കൂടുതലുമെന്നു ടാഗില്‍ നിന്നവന് മനസിലായി .. ഒരു വലിയ മുറിയില്‍ ഡ്രസ്സിനു മാച്ച് ചെയ്യുന്നതരം മാലകളും വളകളും ബാഗും മറ്റും .. വേറൊരു ഡോറിനു മുകളില്‍ ബ്യൂട്ടി പാരലര്‍ എന്നെഴുതി വെച്ചിരിക്കുന്നു . മുകളിലേക്കുള്ള സ്റെയറിലേക്ക് മറിയം അവനെ ആനയിച്ചു .
“ഇവിടെയാണ് ഞാന്‍ താമസിക്കുന്നത് സാര്‍ … മുകളിലെ ഒരു വാതില്‍ തുറന്നു മറിയം പറഞ്ഞു .. വില കൂടിയ ഇന്റ്റിരിയല്‍ ഡിസൈനിംഗ് .. രണ്ടു ബെഡ് റൂം .. ഓപ്പന്‍ കിച്ചന്‍ …
‘ സാര്‍ ഊണ് കഴിച്ചോ ?’ മറിയം കിച്ചനിലെക്ക് നീങ്ങിയപ്പോള്‍ അനില്‍ ഒന്ന് പരുങ്ങി
” ഇപ്പൊ കോഫി കുടിച്ചു മിസ് ..ഇനിയൊരിക്കല്‍ ആവട്ടെ ..”
ഒരു ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ അവനാ ബില്‍ഡിങ്ങിന്‍റെ പുറകു വശം കണ്ടു … അവിടെയും പാര്‍ക്കിംഗ് ഉണ്ട് .. ഒരു പക്ഷെ ടോമിച്ചന്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല..അവിടെ നിന്ന് ഇങ്ങോട്ട് കയറാനുള്ള വഴി വല്ലതും കാണും “
‘ ഞാനിറങ്ങട്ടെ മിസ് മറിയം”
” സര്‍ ..മറിയം എന്ന് വിളിച്ചാല്‍ മതി ..ഈ മിസ് വിളി വല്ലാതെ ബോര്‍ ആണേ “
” ഒക്കെ ..മറിയം .. ടോമിച്ചന്‍ ഇപ്പൊ എത്തിയിട്ടുണ്ടാവും”
” ഇടക്കിറങ്ങണം സാര്‍ ” വാതില്‍ തുറന്നു കൊടുത്തവന്‍റെ നേരെ നോക്കിയപ്പോള്‍ മറിയത്തിന്‍റെ കണ്ണുകളിലെ തിളക്കം അവന്‍ ശ്രദ്ധിച്ചു ..
” വരാം … നല്ല കളക്ഷന്‍ ഉണ്ടല്ലോ .. എന്താ ബുക്കുകളോട് ഇത്ര ഇഷ്ടം ..മറിയം എഴുതുന്നുണ്ടോ ?’
” ഇല്ല സാര്‍ … ബോറടിക്കുമ്പോള്‍ വായനയാണ് രക്ഷ .. ടിവി കാണലോ ഒന്നുമില്ല .. ആദ്യം മുതലേ വായിച്ച ബുക്കുകള്‍ ഉണ്ട് .ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നൊക്കെ വാങ്ങാറാണ് പതിവ് …അങ്ങനെ ആവുമ്പോള്‍ സമയം പോലെ വായിക്കാമല്ലോ “.. ചിലര്‍ വായിക്കാന്‍ എടുത്തു കൊണ്ട് പോകും ..തിരിച്ചു കിട്ടാതായപ്പോള്‍ ആണ് സ്ട്രികറ്റ് ആയി ബുക്ക് പുറത്തേക്ക് തന്നു വിടില്ലന്നു തീരുമാനമെടുത്തത് .. ക്ഷമിക്കണം കേട്ടോ ..”
ഇത്തവണ മാന്യമായ പെരുമാറ്റം .. അനിലിനു കുറച്ചു മുന്‍പേ തോന്നിയ ദുഷ്ച്ചിന്തയില്‍ പ്രായശ്ചിത്തം തോന്നി .. അപ്പോഴേക്കും ടോമിയും എത്തിയിരുന്നു .അനില്‍ യാത്ര പറഞ്ഞിറങ്ങി ..
” രാത്രി കിടക്കാന്‍ നേരം മറിയത്തിന്‍റെ മെസ്സേജ് വന്നു ” ഗുഡ്നൈറ്റ് ..സ്വീറ്റ് ഡ്രീംസ് ” അനിലതിനു റിപ്ലെ അയച്ചില്ല .. ആരെ കണ്ടാലും അവളുടെ മുഖമാണ് നിറഞ്ഞു നില്‍ക്കുന്നത് .. അത് കൊണ്ട് വേറെയൊരു പെണ്ണിന്‍റെ മുഖവും ഒന്നോ രണ്ടോ നിമിഷത്തില്‍ കൂടുതല്‍ ഓര്‍ക്കാന്‍ പറ്റുന്നില്ല … ടീച്ചര്‍ എന്ന് വിളിച്ചിരുന്ന തന്നെ അവരാണ് നിര്‍ബന്ധിച്ചു ചേച്ചി എന്ന് വിളിക്കാന്‍ പറഞ്ഞത് .. എന്നിട്ടും താന്‍ ടീച്ചര്‍ എന്നെ വിളിച്ചിട്ടുള്ളൂ ..ചില സമയത്തോഴികെ.. ഗായുവെന്നു പിന്നെ വിളിച്ചു ശീലിച്ചു … തന്‍റെ ഗായത്രി .. തന്‍റെ സുന്ദരിക്കുട്ടി …അവളിപ്പോള്‍ എവിടെയായിരിക്കും …
ഒരാഴ്ച കൂടി പിന്നിട്ടു …
RDOയെ കാണാന്‍ വേണ്ടി മാനേജ്മെന്റിലെ ഒരാളുമോത്ത് ടൌണിലേക്ക് പോയതായിരുന്നു അനില്‍ .. .
അവിടെ എത്തിയപ്പോള്‍ RDO മൂന്നു മണിക്കേ എത്തുകയുള്ളൂ എന്നറിഞ്ഞു