ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Posted by

ഓഫീസ് റൂമിലൂടെ തന്നെ അവന്‍ ഇറങ്ങിപോയപ്പോള്‍ അനില്‍ ചെന്ന് ഇന്‍റര്‍കോമിലൂടെ റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു മറ്റേ പയ്യനോട് വരാന്‍ പറഞ്ഞു ..

അഞ്ചു മിനുട്ടിനുള്ളില്‍ അവന്‍ എത്തി ..രണ്ടു മിനുട്ട് സംസാരിച്ചതെ കുറ്റം ഈ പയ്യന്‍റെ കയ്യിലാണെന്നു അനിലിന് മനസിലായി .. ഒടുവില്‍ ദേഷ്യം വന്നു പേരന്റ്സിനോട് വിളിപ്പിക്കുമെന്ന് പറഞ്ഞിട്ടാണ് അനില്‍ അവനെ പറഞ്ഞു വിട്ടത്

” അവനു രണ്ടപ്പന്‍മാരാ സാറെ … പിന്നെ ഞാന്‍ പറഞ്ഞതിന് എന്താ കുഴപ്പം ?’ അവന്‍ പറഞ്ഞ വാക്ക് അനിലിന്‍റെ മനസ്സില്‍ കിടന്നു വിങ്ങി … ഒരു തെറ്റ് ചെയ്തിട്ടും അതിനെ ന്യായീകരിക്കാനുള്ള മനോഭാവം ഇത്ര ചെറുപ്പത്തിലെ .. അവരുടെ പേരന്‍റ്സിനോട് ഒന്ന് സൂചിപ്പിക്കാതെ വയ്യ ..

അനില്‍ പെട്ടന്ന് അലന്‍റെ ഡീറ്റെയില്‍ മാറ്റി മറ്റേ പയ്യന്‍റെ പേജ് എടുത്തു .” റോബിള്‍ മറിയം വിന്‍സെന്റ്’ പേരില്‍ തന്നെയൊരു വ്യത്യസ്ഥത ..സാധാരണ പെണ്‍കുട്ടികള്‍ക്ക് ഇടുന്നത് പോലെ …പഠിക്കുന്നതിനോന്നും ഒരു കുഴപ്പവുമില്ല ..

റിസപ്ഷനില്‍ വിളിച്ചു പറഞ്ഞു റോബിള്‍സിന്‍റെ പേരന്റ്സിനോട് തന്നെ വന്നു കാണാന്‍ പറഞ്ഞു

വൈകിട്ട് വീട്ടിലിരിക്കുമ്പോള്‍ അനിലിനൊരു കോള്‍ വന്നു ..

” ആന്‍റി ..സുഖമല്ലേ …. ഹ്മ്മം .. നാട്ടിലൊന്നു വരണമെന്നുണ്ട് … പക്ഷെ ഇനിയും …”

അവന്‍ സ്പീക്കറിലിട്ടു ചപ്പാത്തി മേക്കര്‍ ഓണ്‍ ചെയ്തു ചപ്പാത്തിയുണ്ടാക്കാന്‍ തുടങ്ങി ..

” അനിലേ … ഇനിയും നീ പഴയതൊന്നും മറക്കാതെ … വയസെത്ര ആയെന്നു നിനക്കറിയാമോ ?’ ബാധ്യതോയൊന്നുമില്ല നിനക്ക് ഇപ്പോള്‍ …… അച്ചായന്‍ ഇന്നും പറഞ്ഞു നിന്നെ കുറിച്ച് … “

‘ അതാന്റി ..ഞാന്‍ കുറെ പേരെ പോയി കണ്ടതാ …”

” അത് നീ പഴയത് മനസില്‍ വെച്ച് നടക്കുന്നത് കൊണ്ടാ …ആദ്യം പറഞ്ഞു ചേച്ചിയുടെ കാര്യം കഴിയട്ടെയെന്നു ..പിന്നെ മൂത്ത ചേച്ചിയുടെ പിള്ളേരുടെ പഠിത്തോം ഒക്കെ …അമ്മ കൂടി മരിച്ചപ്പോള്‍ നിനക്ക് പിന്നെയിനി ആരെയാ നോക്കാനുള്ളെ… പറയുന്നത് കേള്‍ക്ക് മോനെ … അവള്‍ക്ക് ഇന്നൊരു കുടുംബം ഉണ്ട് ..ഇന്നല്ല അന്നും ..അത് കൊണ്ട് തന്നെയല്ലേ ഞങ്ങളോട് പോലും ഒരു വാക്ക് പറയാതെ ഇവിടെ നിന്ന് പോയത് ..”

” ഹ്മ്മം …നോക്കാം ആന്‍റി”

അവന്‍ പണ്ട് പഠിച്ചിരുന്ന കോളേജിലെ തോമസ്‌ സാറിന്‍റെ വൈഫ് ലാലിയാണ് വിളിച്ചത് .. തോമസ്‌ സാറിന്‍റെ വൈഫ് .. അവരിപ്പോഴും അങ്ങോട്ടുമിങ്ങോട്ടും വിളിക്കാറുണ്ട് .

ചപ്പാത്തി ഉണ്ടാക്കി കറിയും ചൂടാക്കി വെച്ച് അനില്‍ ഒരു ബിയര്‍ ബോട്ടിലുമെടുത്തു ടെറസിലേക്ക് കയറി .. ഷെല്‍ഫില്‍ നിന്നൊരു ബുക്കുമെടുത്താണ് കയറിയതെങ്കിലും ബുക്കിലെ വരികളല്ല അവന്‍റെ കണ്ണില്‍ തെളിഞ്ഞത് .. പഴയ ഓര്‍മകളാണ് …

“അപ്പൊ ജയേട്ടനോ ?’

” അതെന്‍റെ ഭർത്താവല്ലേ ?”

” ഞാൻ ?”

‘നീ …നീ …നീയെന്‍റെ മനസിന്‍റെ ….എന്‍റെ ശരീരത്തിന്‍റെ … പങ്കാളി “

മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് ആ സംസാരമാണ് … ഒരിക്കലും മുറിയില്ല എന്ന് കരുതിയ ബന്ധം … തന്‍റെ ഗായൂ …തന്‍റെ എല്ലാമെല്ലാമായ ടീച്ചര്‍ …

ഒന്ന് പറയുകപോലും ചെയ്യാതെ ഒരു നാള്‍ തന്നില്‍ നിന്നകന്നു … ഒന്നും മനസിലാകുന്നില്ല …. തന്‍റെ തെറ്റോ വല്ലതും ? ഓര്‍ത്തോര്‍ത്ത് നോക്കിയിട്ടും അങ്ങനെയൊരു കുഴപ്പവും തന്നില്‍ നിന്നുണ്ടായിട്ടില്ല … സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ .. തകര്‍ന്നു നില്‍ക്കുന്ന സമയം വാക്കുകള്‍ കൊണ്ടും അരികില്‍ ഇല്ലാതെയിരുന്നിട്ടും മെസ്സെജിലൂടെയും മറ്റും സാമീപ്യം കൊണ്ട് തന്നെ ഒരു പുതുജീവനിലെക്ക് കൈ പിടിച്ചുയര്‍ത്തിയവള്‍.. വിങ്ങലോടെയല്ലാതെ അവളെയോര്‍മിക്കാന്‍ കഴിയില്ല .. ഒരു ദിവസം പോലും ..അല്ല ..ഒരു നിമിഷം പോലും .. അവളെയോര്‍ക്കാതെയിരുന്നിട്ടില്ല …

Leave a Reply

Your email address will not be published. Required fields are marked *