ഇന്നലകളില്ലാതെ [മന്ദന്‍ രാജ]

Posted by

” സാറെ ..ജോണ്‍ സാറിപ്പോ എത്തും .. നമുക്കൊരുമിച്ചു കാണാം ..അതാ നല്ലത് ” ജെയിസന്‍ എന്നാണു കൂടെ വന്നആളിന്‍റെ പേര് .. അദേഹം ഗള്‍ഫില്‍ ബിസിനെസ് നടത്തുന്നു .. ജോണ്‍ സാര്‍ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാവും അബ്കാരിയും .

മൂന്നു മണി ആയപ്പോള്‍ ജോണ്‍ സാറുമെത്തി ..ഓഫീസ് ടൈം കഴിഞ്ഞും നോക്കിയിട്ടും RDO എത്തിയില്ല ..മന്ത്രിയുടെ മീറ്റിംഗ് .. ആറുമണി കഴിഞ്ഞപ്പോള്‍ അവരിറങ്ങി

” ജെയിസാ .. ഇനിയിപ്പോ സ്കൂളിലേക്ക് പോകാന്‍ പറ്റത്തില്ല … വലിയ മരമെന്തോ വീണു റോഡ്‌ ബ്ലോക്കാണെന്നാ പറഞ്ഞെ …അല്ലെങ്കിലും ഇനി പോയിട്ട് നാളെ വരാനും ബുദ്ധിമുട്ടല്ലേ ” വന്ന കോള്‍ കട്ടാക്കി ജോണ്‍ സാര്‍ പറഞ്ഞു ..

” എങ്കിലിവിടെ വല്ലയിടത്തും ഹാള്‍ട്ട് ചെയ്യാം .. ജോണ്‍ സാറിന്‍റെ വല്ല ഹോട്ടലുമുണ്ടോ ഇവിടെ ?’

പല സ്ഥലത്തും ബിസിനെസ് നടത്തുന്നവരുടെ ഒരു കൂട്ടായ്മയിലാണ് സ്കൂള്‍ .. പല വിഭാഗങ്ങളിലും പെട്ടവരുണ്ടതില്‍ .. പലരും പരസ്പരം അധികമറിയുകയും ഇല്ല .. ആനുവല്‍ മീറ്റിങ്ങിനു വരുമ്പോള്‍ ഒക്കെയാണ് കാണുക

ഏയ്‌ ..നമ്മുടെ സാമ്രാജ്യം ഇവിടെയല്ലല്ലോ … എന്നാലും ഞാന്‍ വരുമ്പോ തങ്ങുന്നയോരിടം ഉണ്ട് … പക്ഷെ അനിലുള്ളതാ പ്രശ്നം?’ ജോണ്‍ സര്‍ തിരിഞ്ഞു ബാക്കിലേക്ക്‌ നോക്കി പറഞ്ഞു

” എനിക്ക് കുഴപ്പമൊന്നുമില്ല സാര്‍ .. എവിടെയാണേലും ഞാന്‍ ഓക്കേ’

എന്നാ പിന്നെ ആദ്യം ഒരു ബാറിലേക്ക് വിട് ജെയിസാ .. രണ്ടെണ്ണം അടിക്കാം ആദ്യം .. അവിടേം കുപ്പിയൊക്കെ കിട്ടും ..എന്നാലും ബാറില്‍ ഇരുന്നടിക്കുന്നതാ അതിന്‍റെയൊരു സുഖം ..”

ബാറില്‍ നിന്നിറങ്ങിയപ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിരുന്നു . ജോണ്‍ സര്‍ പറഞ്ഞ വഴിയിലൂടെ ജെയിസന്‍ വണ്ടിയോടിച്ചു .. പാര്‍ക്കിങ്ങില്‍ ഒന്നോ രണ്ടോ വണ്ടി കിടപ്പുണ്ട് .. അപ്പോഴേക്കും സെക്യൂരിറ്റി അവരുടെ പുറകെയോടി വന്നു .. ജെയിസന്‍ കീ കൊടുത്തപ്പോള്‍ അത് താഴെയുള്ള അണ്ടര്‍ ഗ്രൌണ്ടിലേക്ക് ഇറക്കി കൊണ്ട് പോകുന്നത് അനില്‍ കണ്ടു .. ഹോട്ടലെന്നോ ഒന്നും എഴുതി വെച്ചിട്ടില്ല .. ജോണ്‍ സാറിന്‍റെ പരിചയത്തിലുള്ള വല്ലവരുടെയും ഗസ്റ്റ് ഹൌസ് ആകാനും ചാന്‍സുണ്ട് ..അവനോര്‍ത്തു

വേറൊരു സെക്യൂരിറ്റി വന്നു വാതില്‍ തുറന്നപ്പോള്‍ അവരകത്തെക്ക് കയറി .ഇരുവശത്തും ഗ്രില്ലുകള്‍ പിടിപ്പിച്ച ഒരു നീണ്ട ഇടനാഴിയിലൂടെ അവര്‍ മുന്നോട്ടു നടന്നു .

” വേറെയൊരു വാതിലിന്‍റെ അവിടെയെത്തിയപ്പോള്‍ സെക്യൂരിറ്റി മടങ്ങി പോയി .. ജോണ്‍സാര്‍ ബെല്ലടിച്ചപ്പോള്‍ ഒരു വയസായ സ്ത്രീ വന്നു വാതില്‍ തുറന്നു

” എന്താ ചേട്ടത്തി സുഖമല്ലേ ..ഒത്തിരി നാളായല്ലോ കണ്ടിട്ട് ?’

” ഞങ്ങള്‍ കഴിഞ്ഞ ദിവസവും ജോണ്‍സാറിനെ പറ്റി പറഞ്ഞതേയുള്ളൂ ..ഇപ്പൊ ഇങ്ങോട്ടൊന്നും വരാറില്ലേ?’

” ഹ്മം ഇടക്കൊക്കെ … ” ജോണ്‍ സാര്‍ സോഫയിലേക്ക് ഇരുന്നിട്ട് അവരോട് ഇരിക്കാന്‍ പറഞ്ഞു . വാതില്‍ തുറന്ന സ്ത്രീ അകത്തേക്ക് പോയി .അല്‍പം കഴിഞ്ഞപ്പോള്‍ അവരുടെ കൂടെയിറങ്ങി വന്ന സ്ത്രീയെ കണ്ടു അനില്‍ ഞെട്ടി പോയി ” മറിയം ജോര്‍ജ് “

” മറിയാമ്മേ നീയാകെ മെലിഞ്ഞു പോയല്ലോടി ” ജോണ്‍ സാര്‍ അവളെ എഴുന്നേറ്റു ചെന്ന് ആലിംഗനം ചെയ്തപ്പോള്‍ മറിയം വിളറി . അവള്‍ അനിലിനെ ഒരു നിമിഷം നോക്കി കണ്ണ് പിന്‍വലിച്ചു .

” ഹേ ..സാറിനു തോന്നുന്നതാ ..’ പതറിയ ശബ്ദം

” നീയെന്താ പേടി കിട്ടിയ പോലെ ..ഇവര് പോലീസുകരോന്നുമല്ല … അല്ല ..പോലീസുകാര്‍ ആണേലും നിനക്ക് പ്രശ്നമില്ലല്ലോ … ആട്ടെ മുറിയോന്നുമില്ലേ …”

“ഈ സമയത്ത് ആരാ ഉണ്ടാവുകയെന്ന് സാറിനറിയാമല്ലോ … “

” ങാ ..അത് മതി ..എടൊ ജെയിസാ .. വല്ലപ്പോഴുമോന്നു റിഫ്രെഷ് ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല ..നല്ല കോളേജ് പിള്ളേരാ .. എന്ത് പറയുന്നു ” ഉള്ളില്‍ ചെന്ന മദ്യം ജോണ്‍ സാറിനെ പരിസരം മറന്നു സംസാരിക്കാന്‍പ്രേരിപ്പിച്ചു.

: എനിക്ക് കുഴപ്പമില്ല ജോണ്‍ സാറേ ..” ജെയിസന്‍ അനിലിനെ നോക്കി ..

Leave a Reply

Your email address will not be published. Required fields are marked *