അത്തം പത്തിന് പൊന്നോണം 6 [Sanjuguru]

Posted by

മിഥുൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു കുളിക്കാൻ കയറി.  ഞാൻ ചെറിയമ്മേടെ കൂടെ മുറിയിലേക്ക് പോയി.  അവിടെ ചെന്നതും.

നളിനി : ഡാ ആ പെട്ടിയൊന്നിഗെടുത്തെ…

ആ മുറിയിലെ മരത്തിന്റെ അലമാരയുടെ മുകളിൽ വെച്ചിരിക്കുന്ന ഒരു തകരപ്പെട്ടി കാണിച്ചു നളിനി ചെറിയമ്മ പറഞ്ഞു. ഞാനും പല പ്രാവശ്യം ആ പെട്ടി അവിടെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ അതൊന്നും തുറന്നു നോക്കിയിട്ടില്ല.  അങ്ങനെ ഈ തറവാടിന്റെ മച്ചിന്റെ മുകളിലും, പത്തായപ്പുരയിലുമെല്ലാം നോട്ടമെത്താതെ ഒരുപാടു സാദനങ്ങൾ കിടക്കുന്നുണ്ട്. ഞാൻ ആ മുറിയിലെ ഒരു കസേരയിൽ കയറി അലമാരയുടെ മുകളിലെ ആ പെട്ടി താഴെയിറക്കി.  അത്യാവശ്യം ഭാരമുണ്ട്,  താഴെയിറക്കാൻ ചെറിയമ്മയും സഹായിച്ചു .

ഞാൻ : എന്താ ചെറിയമ്മേ ഈ പെട്ടിയിൽ?

നളിനി : ഒന്നുമില്ലടാ…  എന്റെ കുറെ പഴയ സാധനങ്ങളാ…  എന്നാ നീ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കൊള്ളാം…

ഞാൻ : താഴെയിറക്കിയപ്പോൾ എന്നെ വേണ്ടാതായോ…  ഞാനുമുണ്ട് ഇത് തുറന്നു കാണാൻ…  കുറേകാലമായി ഇതിവിടെ കണ്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ തുറന്നു നോക്കിയിട്ടില്ല.

നളിനി : ഇതിൽ കാണാൻ മാത്രം ഒന്നുമില്ലടാ…

ഞാൻ : ഒന്നുമില്ലെങ്കിൽ വേണ്ടാ…  ഞാനിവിടെ നിന്നൊള്ളാം… ഇനി ഞാൻ കാണാൻ പാടില്ലാത്തതാണെങ്കിൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ പൊയ്ക്കൊള്ളാം.

നളിനി : ഈ ചെക്കന്റെ ഒരു കാര്യം…  നീ കാണാൻ പാടില്ലാത്തതായി ഒന്നുമില്ല… ഞാൻ എന്റെ കുറച്ച് ഓർമ്മകൾ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്ഥലമാണ്. ഇങ്ങനെ ഒരു സാധനം ഇവിടെയുള്ളത് ആർക്കും അറിയില്ല തോന്നുന്നു..  വര്ഷത്തിൽ വല്ലപ്പോഴും ഇവിടെ വരുമ്പോൾ എനിക്ക് ഒന്ന് എടുത്തുനോക്കാൻ വേണ്ടി വെച്ചിരിക്കുന്നതാ….

ഞാൻ : അതിനുമാത്രം എന്താ ഇതിനുള്ളിൽ എന്ന് എനിക്കും ഒന്ന് കാണണം…

നളിനി : എന്നാ കണ്ടോ…

അങ്ങനെ നളിനി ചെറിയമ്മ പെട്ടി തുറന്നു. ചെറിയമ്മ ഓരോന്നോരോന്നായി പുറത്തെടുത്തു കാണിച്ചുകൊണ്ടിരുന്നു. ആദ്യം കുറെ തുണികൾ എല്ലാം പുറത്തെടുത്തു വെച്ചു പിന്നെ പഴയ കുറെ ഡയറികൾ, കുറെ കടലാസു കഷ്ണങ്ങൾ.  പിന്നെ വലിയൊരു ആൽബം എടുത്തു വെച്ചു.  ഇങ്ങനൊരാൽബം ഞാനിതുവരെ കണ്ടിട്ടില്ല,  ഞാൻ ചെറിയമ്മയെ നോക്കി.

ഞാൻ : ഈ ആൽബം….????

നളിനി : ഇത്….  ഇതെന്റെ ആദ്യ വിവാഹത്തിന്റെ ആൽബമാണ്…
ഇത് പറയുമ്പോൾ ചെറിയമ്മ എന്നെ നോക്കിയില്ല.

ഞാൻ : അതിപ്പോളും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ???

Leave a Reply

Your email address will not be published. Required fields are marked *