കേട്ട പാതി കേള്‍ക്കാത്ത പാതി …..വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിരിഞ്ഞു പോയ ആത്മമിത്രത്തെ കാണാന്‍ ഹാജിയാര്‍ വികാര വിക്ഷോഭതാള്‍ കണ്ണുകളില്‍ ഈറന്‍ അണിഞ്ഞു ആ റൂം ലക്ഷ്യമാക്കി നടന്നു ……….
ജീവിതത്തിന്റെ പ്രയാണത്തില്‍ അകന്നുപോയ തന്‍റെ ബാല്യകാല സുഹൃത്തിനെക്കാണാന്‍ ഹാജിക്ക നിറകണ്ണ്‍കളോടെ ആ റൂമിന്‍റെ വാതില്‍ തുറന്നു അകത്തു കയറി !!!
കട്ടിലില്‍ ഒരു മെലിഞ്ഞു അസ്ഥിപഞ്ചരം ആയ ഒരു രൂപം കിടക്കുന്നത് കണ്ടു ഹാജിക്ക ഞെട്ടി !!!
അയാള്‍ ഗദ്ഗദത്തോടെ ആ രൂപത്തിന് അരികില്‍ ചെന്ന് !!! മങ്ങിയ വെളിച്ചമുള്ള റൂമില്‍ അയാള്‍ വെളിച്ചത്തിനായി പരതി ….ആ കട്ടിലിനരുകിലെ സ്വിച്ച്ബോര്‍ഡില്‍ വളരെ വെപ്രാളത്തില്‍ ഏതൊക്കെയോ സ്വിച്ച് അയാള്‍ ഓണ്‍ ചെയ്തു !!
റൂമില്‍ ശക്തിയായ വെളിച്ചം പരന്നു ….
നിറ കണ്ണുകള്‍ ഇരു കവിളിലേക്കും സ്വയം തുടച്ചു മാറ്റി ഹാജിക്ക കൂട്ടുകാരനെ നോക്കി ….
“ഹോ !!! ” ഹജിക്കയില്‍ നിന്ന് ഒരു ശബ്ദം അറിയാതെ വന്നുപോയി …….!!!!!
എന്‍റെ ഷുക്കൂറെ ഞാന്‍ നിന്നെ എവിടെയെല്ലാം തിരക്കിയെന്നറിയോ ….
തിരിച്ചു ഷുക്കൂര്‍ ഒന്നും മിണ്ടിയില്ല …. തന്റെ കുഴിഞ്ഞ കണ്ണുകള്‍ വച്ച് ഒരു അപരിചിതനെന്ന പോലെ ഹജ്ജിയരുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി നിശ്ചലമായി കിടന്നു …….!!!
ഡാ ഇത് ഞാനാട നിന്ട മമ്മാത്ത്ക്കാദര്‍…!!! (മുഹമ്മദ് അബ്ദുല്‍ ഖാദര്‍ എന്നാ പേരിന്റെ ചുരുക്കെഴുത്ത് പഴയ ആള്‍ക്കാര്‍ പറയുന്ന ശൈലി )
കണ്ണില്‍ ഒരു ചെറിയ പ്രകാശം ഷുക്കൂറില്‍ വന്നു ആ കണ്ണ്‍ തിളങ്ങി ….
എന്താടാ മിണ്ടാത്തെ …നീ എന്നോട് പിണക്കം മാറില്ലേ ? ….
തിളങ്ങിയ കണ്ണുകളില്‍ നീര്‍ത്തുള്ളികള്‍ ഊറി വരുന്നത് കണ്ടു …..
” ഡാ ഷുക്കൂര്‍ എന്തേലും പറയട ….എന്നോട് ….” എന്ന് പറഞ്ഞു ആ ചുമലില്‍ കൈ വച്ച് ഹാജിയാര്‍ കുലുക്കി ….
അപ്പോള്‍ ഷുക്കൂറിന്റെ കണ്ണില്‍ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഹജിയരിന്റെ ഇരു കൈകളില്‍ വീണു ചിതറി ….