ഒരു മാളികയുടെ മുന്നില്‍ ബെന്‍സ് സഡന്‍ ബ്രേക്കിട്ടു നിന്ന് ….വസന്തന്‍ കോളിംഗ് ബെല്‍ അമര്ത്തി ….ഹാജിക്ക വീടും പരിസരവും ഒന്ന് വീക്ഷിച്ചു ….
കൊട്ടാര സമാനമായ വീട് …. കാര്‍പോര്‍ച്ചില്‍ ഒരു BMW 730 സീരീസ് ബ്ലാക്ക് കാര്‍ പിന്നെ ഒരു ഹോണ്ട സിവിക് ഒരു ഹാര്‍ലി….പിന്നെ ഒരു 500 cc റോയല്‍ ഇന്‍ഫീല്‍ഡ് ബുള്ളറ്റ് ഒരു ഹോണ്ട ആക്ടിവ സ്കൂട്ടര്‍ ….ഒരു ഔട്ട് ഹൗസ് അത് തന്നെ ഒരു സാധാരണ വീടിന്റെ അത്രയുണ്ട് ….
അപ്പോഴേക്കും ഒരാള്‍ ഇറങ്ങി വന്നു ….കതക് തുറന്നു …..വിസിറ്റിംഗ് ഹാളിലേക്ക് ക്ഷണിച്ചു ….
“ഡോര്‍ തുറന്ന അയളോട് വസന്തന്‍ തിരക്കി ബിലാല്‍ കുഞ്ഞ് ഇല്ലേ …..”
“ഉണ്ട് …നിങ്ങള്‍ ഇരിക്ക്ഇരിക്ക് ….”
“അയാള്‍ മുകളിലേക്ക് നോക്കി വിളിച്ചു …കുഞ്ഞേ അവര്‍ എത്തി”
അപ്പോഴേക്കും ….നാലഞ്ച് ആള്‍ക്കാര്‍ haളിലേക്ക് കടന്നു വന്നിരുന്നു … ഓരോരുത്തര്‍ ആയി ഹജിക്കയെ പരിചയപ്പെട്ടു …….
അപ്പോഴേക്കും മണവാളന്‍ മുകളില്‍ നിന്ന് സ്റ്റെപ്പുകള്‍ ഇറങ്ങി വന്നു ….ക്രീം കളറില്‍ ഗോള്‍ഡന്‍ ഡിസൈന്‍ ഉള്ള വിലകൂടിയ ജുബ്ബയും ആ ജുബ്ബാക്ക് മാച്ച് ആകുന്ന കസവ് മുണ്ടും ഉടുത്ത് പടികള്‍ ഇറങ്ങി വരുന്ന ബിലാലിനെ കണ്ടാല്‍ പുതിയ മുഖത്തിലെ പ്രിത്വിരാജ് ഇറങ്ങി വരുന്നപോലെ ഉണ്ട് ….
ഏകദേശം പ്രിഥിയുടെ അകാര വടിവും ഷേപ്പ് ഒക്കെയാണ് ഹജിക്കാക്ക് ഒറ്റനോട്ടത്തില്‍ പയ്യനെ ബോധിച്ചു ….
അടുത്ത് വന്നപാടെ അവന്‍ സലാം പറഞ്ഞു …
ഹാജിക്ക സലാം മടക്കി ….
“എന്റെ പേര് ബിലാല്‍ മുഹമ്മദ് ഷുക്കൂര്‍ ലബ്ബ”….
ഹാജിക്ക സ്വയം പരിചയപ്പെടുത്തി ….
അപ്പോഴും കൂടെ ഇരുന്നവരുടെ കൂട്ടത്തില്‍ ഒരാളെ തിരയുന്നുണ്ടായിരുന്നു …..ഹാജിക്ക തന്റെ ബാല്യകാല സുഹൃത്തിനെ ….ഷുക്കൂറിനെ……
അയാളുടെ നോട്ടം കണ്ടപ്പോള്‍ ഉദ്ദേശം അറിയുന്നവര്‍ക്ക് മനസ്സിലായി ….
കൂട്ടത്തില്‍ ഇരുന്ന ഒരാള്‍ ചോദിച്ചു …..
“കൂട്ടുകാരനെ ആണോ തിരക്കുന്നെ ?………..”
ഹാജിക്ക ഉത്തരം പറഞ്ഞു
“അതെ ……എവിടെ എന്റെ ഷുക്കൂര്‍…….?…..”
മറുപടി വന്നത് ബിലാലില്‍ നിന്നായിരുന്നു ….
“വാപ്പ ആ മുറിയില്‍ ഉണ്ട് …..”…..(താഴെ ഒരു റൂം മില്‍ വിരല്‍ ചൂണ്ടി ബിലാല്‍ പറഞ്ഞു )