അഗലാവണ്യം ഞാന്‍ ഈ പ്രായത്തില്‍ ഇരുന്നതിനെക്കാള്‍ നൂറു മടങ്ങ് എന്റെ മക്കള്‍ക്ക് എല്ലാം ഉണ്ടെങ്കിലും ഇവള്‍ക്ക് അല്പം കൂടുതലാ …എന്ന് റുഖി മനസ്സില്‍ സ്വയം പറഞ്ഞു ….നേരെ അടുത്ത ചായയും എടുത്തു ഭര്‍ത്താവിന്റെ റൂമില്‍ ചെന്ന്
സലാം പറഞ്ഞു ….
സലാം മടക്കി കൊണ്ട് ഹാജിക്ക
നീ അവളോട് പറഞ്ഞോ ….? വസന്തന്‍ വന്ന കാര്യം ……….
“ഉവ്വ് ഇക്ക പറഞ്ഞു”
“എന്നിട്ടവള്‍ എന്തുപറഞ്ഞു ?”………
“അവള്‍ക്ക് പഠിക്കണം ….ഇപ്പൊ കല്യാണം വേണ്ട …..എന്നൊക്കെ ….”
“പഠിക്കാന്‍ അവള്‍ മിടുക്കി ആണ് എന്നാലും ഈ ബന്ധം എനിക്ക് കളയാന്‍ പറ്റില്ല ആ വസന്തന്‍ വരട്ടെ ഇപ്പോല്‍ അവിടെ എവിടെ ആണ് അവര്‍ താമസിക്കുന്നത് എന്ന് അറിയാന്‍ മേല….”
“വസന്തനറിയമല്ലോ …അതിരിക്കട്ടെ .. ഇക്കാ… അവരുമായുള്ള ചങ്ങാത്തം… മാമ… (ഹജിക്കാടെ വാപ്പ) എന്താ വിട്ടത് ?….!!!!
“അത് പങ്ക് കച്ചവടത്തില്‍ വാപ്പയും ലബ്ബക്കയും തമ്മില്‍ തെറ്റി ….അന്ന് ഉടക്കി പിരിഞ്ഞു പോകുമ്പോള്‍ ശൂക്കൂരും ഞനും കെട്ടിപിടിച്ചു കരഞ്ഞിട്ടാ പിരിഞ്ഞത് …….എന്നെങ്കിലും കാണാം എന്ന് പറഞ്ഞു എന്റെ ചങ്ങായി പോയതാ അന്ന് …”
“ഹോ ഹ് ….” റുഖിയില്‍ നിന്ന് ഒരു നിശ്വാസം ഉതിര്‍ത്ത് കൊണ്ട് ചോദിച്ചു …..
“നിങ്ങള്‍ പിന്നെ അവരെ തിരക്കിയില്ലേ ….ഇക്കാ ?……….”
” അന്ന് ലബ്ബക്ക പോയാത് എല്ലാം വിറ്റ്പെറക്കി മദ്രസ്സിലെക്കാ ….പിന്നെ ഒരു വിവരോം ഇല്ലായിരുന്നു ….ആഹ് റബ്ബ് വലിയവനാടി … കൊണ്ട് വന്നില്ലേ എന്റെ ചങ്ങാതിയെ ഞാന്‍ മരിക്കുന്നതിനു കാണാന്‍ കഴിയുമെന്ന് വിചാരിച്ചതല്ല …..”
“എല്ലാം നല്ലതിനെ വരൂ ഇക്ക ….”
” ….ഇന്ഷാ അള്ളാ ….”
“ഞാന്‍ ഒന്ന് റെഡിയാകട്ടെ …വസന്തന്‍ ഒരു പത്ത് പത്തരയാകുമ്പോള്‍ വരും …”