മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Posted by

‘ ആഹ ..ട്രീസ … ഞാന്‍ അപ്പുവിനെ വിളിച്ചു പറയാം .. സിം ആക്ടിവേറ്റ് ആയില്ലായെന്നു … വെറുതെ ഫ്രീ നെറ്റും കോളും കളയണ്ടല്ലോ “

ജയന്തി അവിടെയിരുന്നു തന്നെ അപ്പുവിനെ വിളിച്ചു കാര്യം പറഞ്ഞു … ട്രീസയുടെ നമ്പര്‍ ഒന്ന് കൂടി കൊടുക്കുകയും ചെയ്തു

വൈകിട്ട് ഫോണ്‍ ചാര്‍ജ് കുത്തിയിട്ട് കിടക്കുമ്പോഴാണ് മെസ്സേജ് ടോണ്‍ കേട്ടത് .. ട്രീസ അതെടുത്തു നോക്കി ..അത്യാവശ്യം കാര്യങ്ങളൊക്കെ ജെയ്മോനവള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു ..

‘ സാറെ …ഇത് അപ്പുവാണ് … സിം ആക്ടിവേറ്റ് ആയോ എന്നറിയാന്‍ മെസ്സേജ് ചെയ്തതാണ് ..”

” ആയി അപ്പു …താങ്ക്സ് “

” ശെരി സാറേ .. ശുഭ രാത്രി “

“ഹ്മം ..good night”

””””””””””””””””””’

പിറ്റേന്ന് ട്രീസ കൈനറ്റിക് കൊണ്ടാണ് ഓഫീസിലേക്ക് പോയത് ..അവള്‍ ഷോപ്പിംഗ്‌ ആര്‍ക്കേഡിന്‍റെ അണ്ടര്‍ഗ്രൌണ്ടിലെ പാര്‍ക്കിങ്ങില്‍ വണ്ടി കൊണ്ട് പോയി വെച്ചപ്പോള്‍ അതിനടുത്തായി ഒരു R15 കൊണ്ട് വന്നു നിര്‍ത്തി , എന്നിട്ട് ഹെല്‍മറ്റ് ഊരിയവളെ നോക്കി ചിരിച്ചു

” ഗുഡ് മോര്‍ണിംഗ് സാറേ .. നെറ്റ് എല്ലാം ശെരിയായില്ലേ?’

” ആ ..അപ്പുവായിരുന്നോ … നെറ്റ് കിട്ടുന്നുണ്ട് …”

” എങ്കില്‍ ശെരി സാറേ ..എന്തെങ്കിലും ആവശ്യമുണ്ടേല്‍ വിളിച്ചാല്‍ മതി കേട്ടോ ..ചാര്‍ജ് ചെയ്യണെങ്കിലോ മറ്റോ “

” ആയിക്കോട്ടെ “

‘ എങ്കില്‍ ശെരി സാറെ .”

””””””””””””””””’

ഒരു മാസം പെട്ടന്ന് കടന്നു പോയി .. ശമ്പളദിവസം വൈകുന്നേരം ജയന്തി ട്രീസയേം കൂട്ടി ഷോപ്പിങ്ങിനിറങ്ങി

‘ നിനക്കൊന്നും മേടിക്കാന്‍ ഇല്ലെടി ട്രീസേ ” ഒരു മാസം കൊണ്ടവര്‍ അടുത്ത കൂട്ടുകാരികളായി.. തമ്മില്‍ എടി പോടീ ബന്ധം വളര്‍ന്നു …അതിനു കാരണമായത് കൈനറ്റിക്കും.. ട്രീസ റെഡിയായി ജയന്തിയുടെ വീട്ടില്‍ ചെന്നവളേയും കൂട്ടിയാണ് ഓഫീസില്‍ പോകാറ്.

‘ എനിക്കൊന്നും വേണ്ടടി . ജെയ്മോന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങണം “

‘ എങ്കില്‍ വാങ്ങ് ..എന്തിനാ മടിച്ചു നിക്കുന്നെ ?’

അതല്ലടി ജയേ..അവന്‍റെ സൈസോന്നും എനിക്കറിയില്ല …അവന്‍ തന്നെ വാങ്ങിക്കോളും … പൈസ കൊടുക്കാം “

” ബെസ്റ്റ് .. എടി ..നമ്മളായിട്ട് വാങ്ങി കൊടുക്കുമ്പോഴാ അതിനൊരു സുഖം .. അളവ് പാകമല്ലെങ്കില്‍ അവന്‍ മാറ്റി വാങ്ങിക്കൊള്ളും …’

Leave a Reply

Your email address will not be published. Required fields are marked *