” ഹ്മം ..അതെ ..അവന്‍ ഡിഗ്രി കഴിഞ്ഞു നില്‍ക്കുന്നു . അവന്‍റെ നിര്‍ബന്ധം കാരണമാ ഈ ജോലിക്ക് കേറിയേ ..”
‘ഹ്മം … ട്രീസേ ..എനിക്കൊരു ചുരിദാര്‍ തയ്ക്കണം .. ഈയിടെ മൊത്തം സാരിയാക്കിയായിരുന്നു..അതാ ചുരിദാര്‍ തയ്ക്കാത്തെ… ഇനിയിപ്പോ ട്രീസക്ക് സമയം കാണുമോ തയ്ക്കാനോക്കെ?’
” ഹ്മം ..ഞങ്ങള് രണ്ടു പേരല്ലേ ഉള്ളൂ ..ഇഷ്ടം പോലെ സമയമുണ്ട് .. ‘
” എന്നാ ഞാന്‍ വിളിച്ചിട്ടിന്നു തന്നെ വരാം ..അടുത്ത ദിവസം ഒരു യാത്രയുണ്ട് നാളെയോ നാളെ കഴിഞ്ഞോ തയ്ച്ചു തരാന്‍ പറ്റുമോ ?. നമ്പര്‍ തന്നേക്ക് “
” ട്രീസാ ..ഇതില്‍ വാട്സ് ആപ്പ് ഇല്ലല്ലോ ?’
‘ ഹേ ..ഇത് പഴയ മോബൈല്‍ ആണ് ..പിന്നെ എനിക്കങ്ങനെ അതിലൊന്നും താത്പര്യവുമില്ല ..”
” അതല്ല ട്രീസാ … നമുക്കിവിടെ സ്മാര്‍ട്ട് ഫോണ്‍ ആവശ്യമായി വരും ..ചിലപ്പോള്‍ മെയിലുകളും ,അല്ലെങ്കില്‍ ഡോക്യുമെന്റും ഒക്കേ…പിന്നെ ഓഫീസില്‍ ഉള്ള സ്റാഫിന്‍റെ ഒരു ഗ്രൂപ്പുണ്ട് … ‘
‘ ഹ്മം ..അടുത്ത ശമ്പളത്തിന് വാങ്ങിക്കാം …”
” വേണ്ട ..നമുക്കിന്നുച്ചക്ക് തന്നെ വാങ്ങിക്കാം … അപ്പുറത്തൊരു ഷോപ്പുണ്ട് .. ശമ്പളം കിട്ടുമ്പോ കുറേശ്ശെയായി കൊടുത്താല്‍ മതി ..”
” അത് വേണോ ?’
ഉച്ചക്ക് ജയന്തിയുടെ നിര്‍ബന്ധപ്രകാരം അവരടുത്തുള്ള ഷോപ്പില്‍ പോയി
” എന്താ അപ്പു … ഊണ് കഴിഞ്ഞില്ലേ ? മുഖത്തൊരു ക്ഷീണം “
‘ ഹേ ഒന്നുമില്ല സാറെ …ഇതാരാ ?’
കടയില്‍ മൊബൈലില്‍ ഗെയിം കളിച്ചു കൊണ്ടിരുന്ന പയ്യനവരെ കണ്ടെഴുന്നേറ്റു
‘ ഇത് ട്രീസ …ഓഫീസിലെ പുതിയ സ്റ്റാഫാ …അതെയ് അപ്പു …ട്രീസക്കൊരു ഫോണ്‍ വരും ..അഡ്വാന്‍സ് എത്ര വേണം ?’
” ഉള്ളത് താ സാറെ ..ഇല്ലെങ്കിലും കുഴപ്പമില്ല … “
അപ്പു മൂന്നാല് മോഡല്‍ ഫോണ്‍ എടുത്തു വെച്ചു
” അപ്പു ..നീ തന്നെ സെലക്റ്റ് ചെയ്‌താല്‍ മതി ..ഞാനുപയോഗിക്കുന്നുണ്ടെങ്കിലും വലിയ പിടിപാടോന്നുമില്ല , ട്രീസക്ക് അത്ര പോലും … പിന്നെ അധികം ഹാങ്ങ് ഒന്നുമാവരുത് ..പിന്നെ ജിയോ സിം വേണം … “
സാംസങ്ങിന്റെ കൂടിയ ഒരു ഫോണാണ് അവര്‍ മേടിച്ചത് … അവിടെ നിന്ന് തന്നെ id കാര്‍ഡൊക്കെ കൊടുത്തു സിമ്മും വാങ്ങി .