കാലം എത്ര വേഗമാണ് കടന്നു പോയതെന്ന് ട്രീസയോര്‍ത്തു .ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിപോരുമ്പോള്‍ വയസ്ഇരുപത് ..ഇരുപത്തിയൊന്നാം വയസില്‍ ജെയ്മോന്‍ ഉണ്ടായി കഴിഞ്ഞാണ് ടോമിച്ചന് ഇറിഗേഷന്‍ വകുപ്പില്‍ ജോലി കിട്ടിയത് .. സന്തുഷ്ട ദാമ്പത്യം .. ലവ് മാര്യേജ് ആയതു കൊണ്ട് ബന്ധുക്കള്‍ തിരിഞ്ഞു നോക്കുന്നില്ല എന്നതൊഴിച്ചാല്‍ ജീവിതം സ്വസ്ഥം. സ്വന്തമായൊരു വീടിനു വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ് ജെയ്മോന്‍റെ എട്ടാം വയസില്‍ ബൈക്ക് ആക്സിടന്റ്റ് മുഖേനെ ടോമിച്ചന്‍ യാത്രയായത് .. അതില്‍ പിന്നെ ആ വീട് പൂര്‍ത്തിയാക്കാനോ ഒന്നും സാധിച്ചില്ല … അതിനുള്ള ത്രാണി ഇല്ലായിരുന്നു താനും .. ആ വീട് വിറ്റ് ഉണ്ടായിരുന്ന ബാധ്യതയും തീര്‍ത്തു ഈ നാട്ടില്‍ വന്നിട്ടിപ്പോള്‍ എട്ടു വര്‍ഷം ..കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ജെയ്മോന്‍റെ പഠിപ്പ് പൂര്‍ത്തിയാക്കാന്‍ പറ്റി ..പിന്നെ തയ്ച്ചു കിട്ടുന്ന വരുമാനം മതി രണ്ടു പേരുടെ ഈ കുടുംബം പുലരാന്‍ .. അന്നവിടെ ഉണ്ടായിരുന്ന അയല്‍വക്കം കാര്‍ പറഞ്ഞതാണ്, സര്‍വീസില്‍ ഇരുന്നു മരിച്ചത് കൊണ്ട് ടോമിച്ചന്‍റെ ജോലി കിട്ടുമെന്ന് ,,,അത് ജെയ്മോന് വേണ്ടി മാറ്റി വെച്ചു …ഇന്നവന്‍ അത് തനിക്ക് വീണ്ടും വെച്ചു നീട്ടുന്നു .. ജെയ്മോന്‍ … അവനൊരിക്കലും തനിക്കൊരു ഭാരമായിരുന്നിട്ടില്ല… ഒതുക്കമുള്ള സ്വഭാവം ..പ്രായത്തിനു മേലെയുള്ള പലപ്പോഴും പക്വത അന്ധാളിച്ചു നിന്നിട്ടുണ്ട് .. താന്‍ വളര്‍ന്ന സാഹചര്യം അവനെ അങ്ങനെ ആക്കിയതാവാം.. ദുശീലങ്ങള്‍ യാതൊന്നുമില്ല .. പറയത്തക്ക അടുത്ത ഫ്രണ്ട്സുമില്ല .. ആരുടെ എങ്കിലും കല്യാണത്തിനോ മറ്റോ പോയാലൊരു ബിയറെങ്ങാനും അടിച്ചാല്‍ ആയി ..അത് വരുന്നതെ പറയുകയും ചെയ്യും .. പെന്‍ഷന്‍ കിട്ടുമ്പോള്‍ അവനാണ് ചിലവാക്കുന്നത്. അനാവശ്യമായി ഒരു നയാ പൈസ പോലും ചിലവാക്കാറില്ല…അത് കൊണ്ട് തന്നെ അവനെ ഉപദേശിക്കേണ്ട ആവശ്യം വന്നിട്ടുമില്ല .. അവന്‍ നന്നായി ആലോചിച്ചേ എന്തും ചെയ്യുകയുമുള്ളൂ …!!!
‘ ഞാന്‍ കൂടണോ അമ്മെ ?’
ജെയ്മോന്‍ മണ്‍കലത്തില്‍ നിന്ന് ഗ്ലാസ്സില്‍ വെള്ളം മുക്കി കുടിച്ചു കൊണ്ട് ചോദിച്ചു
” ഹേ വേണ്ടടാ …നീ പഠിച്ചോ “
ഡിഗ്രീ കഴിഞ്ഞു റിസള്‍ട്ടിനു വെയ്റ്റ് ചെയ്യുകയാണെങ്കിലും അവന്‍ അവധിക്കാല കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ ചേര്‍ന്നിട്ടുണ്ട് .
പ്രാര്‍ത്ഥനയും ആഹാരവും കഴിഞ്ഞവര്‍ കിടന്നുറങ്ങി