” സാറെ ..ഞാന്‍ ഇറങ്ങുവാ …” അവള്‍ക്ക് തലയാട്ടാന്‍ പോലും കഴിഞ്ഞില്ല …
ട്രീസ മുറിയിലേക്ക് കയറി ബെഡിലെക്ക് വീണു …
” അമ്മെ ..എന്നാ പറ്റി … വണ്ടിയില്‍ നിന്ന് വീണോ ?’ നെറ്റിയില്‍ ജെയ്മോന്‍റെ കൈ തഴുകിയപ്പോള്‍ ആണ് ട്രീസ കണ്ണ് തുറന്നത് ..
” ഒന്നും പറ്റിയില്ലടാ ..നീയെങ്ങനാ അറിഞ്ഞേ ?’
” ഇപ്പൊ ഒരു പയ്യന്‍ നമ്മുടെ വണ്ടിയുമായി വന്നു ..അവന്‍ പറഞ്ഞതാ ..ദെ ഈ മരുന്നും തന്നു ..” ജെയ്മോന്‍ രണ്ടു മൂന്നു മെഡിസിന്‍ കവര്‍ നീട്ടി
‘അമ്മ കിടന്നോ … ഞാന്‍ ചോറ് ചൂടാക്കാം … ഹോസ്പിറ്റലില്‍ വല്ലതും പോണോ ?’
” ഹേ വേണ്ടടാ ..ഞാന്‍ ചോറ് ചൂടാക്കികൊള്ളാം …” ട്രീസ എഴുന്നേറ്റെങ്കിലും അവന്‍ സമ്മതിച്ചില്ല .. ട്രീസ എഴുന്നേറ്റു ഡ്രെസ് മാറി വന്നപ്പോഴേക്കും ജെയ്മോന്‍ എല്ലാം വിളമ്പി വെച്ചിട്ടുണ്ടായിരുന്നു
ഊണ് കഴിഞ്ഞു കിടന്നപ്പോള്‍ ട്രീസക്ക് അല്‍പം വേദന തുടങ്ങി .. അവള്‍ അപ്പു കൊടുത്ത കവറെടുത്ത് നോക്കിയപ്പോള്‍ വേദനക്ക് എന്നെഴുതിയ ഗുളികയെടുത്ത് വിഴുങ്ങി …ട്രീസ പകല്‍ നടന്നതോരോന്നും ആലോചിച്ചു കിടന്നു ..വെറുതെ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ അപ്പുവിന്‍റെ കുറെ മെസ്സേജ് …
” സാറെ …”
” ഉറങ്ങിയോ ..?
” എങ്ങനുണ്ട് ?’
വേദനയുണ്ടോ ?
അവള്‍ മറുപടി വിടാതെ നെറ്റ് ഓഫാക്കി കിടന്നുറങ്ങി …
രാവിലെ എഴുനേറ്റപ്പോള്‍ കാലിനു നല്ല വേദനയുണ്ട് ..നടക്കുമ്പോള്‍ നല്ല വേദന..അത് കണ്ടു ജെയ്മോന്‍ കിടന്നോളാന്‍ പറഞ്ഞിട്ട് പുറത്തു പോയി കാപ്പി വാങ്ങി വന്നു
” ഹോസ്പിറ്റലില്‍ പോകാം അമ്മെ …വാ എഴുന്നേല്‍ക്ക് ..”
” വേണ്ടടാ ..ഇത് നാളെ ആകുമ്പോഴേക്കും മാറിക്കൊള്ളും ‘
” കുറഞ്ഞില്ലേല്‍വൈകിട്ട് ഞാന്‍ വന്നിട്ട് പോകാം … ഇന്ന് ലീവേടുക്ക് …എനിക്കൊരു എക്സാം ഉണ്ട് … അല്ലേല്‍ ഞാന്‍ പോകില്ലായിരുന്നു .”
” നീ പൊക്കോ ..ഞാന്‍ ലീവ് വിളിച്ചു പറഞ്ഞോളാം …”
ജെയ്മോന്‍ യാത്ര ചോദിച്ചു പുറത്തേക്ക് പോയി .ട്രീസ ജയന്തിയെ വിളിച്ചു കാര്യം പറഞ്ഞിട്ട് , ഓഫീസില്‍ ലീവിന് പറയാന്‍ പറഞ്ഞിട്ട്, കാപ്പി കുടിച്ചിട്ട് മെഡിസിന്‍ കഴിച്ചിട്ട് വീണ്ടും കിടന്നു .
അര മണിക്കൂര്‍ കഴിഞ്ഞു കാണും , മൊബൈല്‍ ബെല്ലടിച്ചു .. അപ്പുവാണ് ..ട്രീസയെന്തോ ആലോചിച്ചിട്ട് കോള്‍ കട്ട് ചെയ്തു … വീണ്ടും വീണ്ടും ബെല്ലടിച്ചു കൊണ്ടേയിരുന്നു … അവള്‍ നെറ്റ് ഓണാക്കി … അപ്പുവിന്‍റെ കുറെ മെസ്സേജ് ഉണ്ട് ..തലേന്ന് രാത്രി രണ്ടു മണി വരെയും ..പിന്നെ ഇപ്പോള്‍ വരെയും ..ഹലോ .സാറെ … എങ്ങനെയുണ്ട് ..വേദനയാണോ …കോള്‍ എടുക്ക്എന്നിങ്ങനെ .. ലാസ്റ്റ് ഞാന്‍ അങ്ങോട്ട് വരുവാ …അത് കണ്ടപ്പോള്‍ ട്രീസ പെട്ടന്ന് അവനു റിപ്ലെ അയച്ചു .. ഓണ്‍ലൈന്‍ ഉണ്ടവന്‍
” കുഴപ്പമില്ല ..ചെറിയ വേദന …”