” അതിനെന്നാ …പക്ഷെ ഈ വഴിയൊന്നും ഷോപ്പില്ലല്ലോഅപ്പു ..നാളെ ആവട്ടെ “
” ഒഴിവാകാന്‍ നോക്കണ്ട … നിങ്ങള് പോകുന്ന വഴിയല്ലാതെ വലത്തേക്ക് പോയാല്‍ ഒരു കോഫീ ഹൌസുണ്ട്”
” എന്നാ വാ ..ട്രീസേ വണ്ടിയെടുക്കടി “
” എടി ..” ട്രീസയോന്നു പരുങ്ങി
” നീ വാ ..പത്തു മിനുട്ടല്ലേ ഉള്ളൂ ..”
കൊഫെ ഹൗസിന്‍റെ മുകളിലെ നിലയിലേക്കാണ് അപ്പു കയറിയത് .. പത്തു പന്ത്രണ്ടു ടേബിള്‍ ഉണ്ടാവും അവിടെ , വേറെ ചെറിയ ക്യുബിക്കിളും.. മിക്കവാറും ചെയറുകള്‍ കപ്പിള്‍സിനെ കൊണ്ട് നിറഞ്ഞിരുന്നു …
” മൈക്കിള്ചേട്ടാ … എല്ലാം ഫുള്ളാണോ?’
” അപ്പുറത്ത് ഉണ്ടെടാ അപ്പു ..നീ ചെല്ല് ” വേരെയൊരു ഡോര്‍ തുറന്നപ്പോള്‍ കണ്ട വാതിലിലൂടെ അപ്പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു വശത്തുമായി നാല് മുറികള്‍ ഉണ്ടായിരുന്നു .. അവരവിടെ കയറിയിരുന്നു..
” എന്താടാ വേണ്ടിയേ ?’
” ചായ കോഫീ ആണോ അതോ തണുത്തത് വേണോ സാറെ ?’
” നീ പറ ..നിനക്കല്ലേ ചെലവ് വേണ്ടിയത് “
‘ വല്ലപ്പോഴുമേ ജയസാറിനെയൊക്കെ വധിക്കാന്‍ പറ്റൂ …. മൈക്കിളെട്ടാ എനിക്കൊരു ഫലൂഡയും ചിക്കന്‍ റോളും …നിങ്ങക്കെന്നാ വേണ്ടിയേ സാറേ “
” അത് തന്നെ മതിയെടാ അപ്പൂ”
മൈക്കിള്‍ പോയപ്പോള്‍ ജയന്തിയവനെ വാരി
” സത്യം പറയടാ … ഹാളില്‍ മൊത്തം കപ്പിള്‍സും ലവ്വേര്‍സുമാ ..നീയാരെ കൊണ്ടാ ഇവിടെ വരാറ് “
അപ്പു ട്രീസയെ നോക്കുന്നത് കണ്ടു ജയന്തിയവന്‍റെ നേരെ നോക്കി
” ഇങ്ങോട്ട് നോക്കടാ അപ്പു ..അവളെ നോക്കണ്ട ..അതോ നിങ്ങള് രണ്ടും കൂടിയാണോ ഇവിടെ വരുന്നേ “
” ഡി ജയേ ..ഞാന്‍ പോകുവാട്ടോ ” ട്രീസയെഴുന്നെല്‍ക്കാന്‍ തുടങ്ങി അവളുടെ മുഖം റോസ് കളറായിരുന്നു
” ഛെ …ഒരു തമാശ പറയാനും സമ്മതിക്കില്ലേ ? ഇവിടിരിക്കടി “
” എന്‍റെ സാറേ … എട്ടു മണി കഴിഞ്ഞാല്‍ ഇവിടെ ആളില്ല .. ഇപ്പൊ വന്ന മൈക്കിളെട്ടന്‍ എന്‍റെ വീടിന്‍റെ അടുത്തുള്ളതാ …ഞാന്‍ അങ്ങേരേം കൊണ്ടാ പോകാറ് വൈകിട്ട് ..മാത്രമല്ല …എന്‍റെ അകന്ന ഒരു റിലേറ്റിവിന്‍റെയാ ഈ കോഫീ ഹൌസ് ..ഇവിടെ ആരെയേലും വിളിച്ചോണ്ട് വന്നാല്‍ ഞാന്‍ വീടിനു പുറത്താ …”
” അപ്പൊ ഇന്നു നിന്നെ വീട്ടീന്ന് പുറത്താക്കുമോ ?’
” ഏയ് .. ഇതിപ്പോ നിങ്ങളല്ലേ ?’
” ഞങ്ങക്കെന്നാടാ അപ്പു ഒരു കുറവ് ..സുന്ദരികള്‍ അല്ലെ …പ്രായം ഇത്തിരി കൂടിയെന്നല്ലേ ഉള്ളൂ ..അതും പോട്ടെ ..ഞാന്‍ സുന്ദരി അല്ലെങ്കിലും ഇവള് സുന്ദരി ആണെന്ന് നീ സമ്മതിച്ചല്ലോ …”
” ഡി ജയേ …’ ട്രീസ വീണ്ടുമവളെ നുള്ളി
” ഓ ..ഞാനൊന്നും പറയുന്നില്ലേ ? ഡാ അപ്പു …ഇവിടെയെവിടാ ബാത്രൂം .. കുറെ നേരമായി പിടിച്ചു വെച്ചേക്കുന്നു”