ട്രീസയുടെ മുഖം മാറി ..
” ആരാ ഇത് ?’ അവള്‍ പെട്ടന്ന് ചോദിച്ചു ..
” രണ്ടാഴ്ച മുന്‍പൊരു റോങ്ങ്നമ്പര്‍ വന്നതാ ..ഞാന്‍ കുറെ പ്രാവശ്യം അവനു വേണ്ട ആളല്ല എന്ന് പറഞ്ഞു കട്ടാക്കി .. പിന്നെ അവന്‍ മെസ്സേജ് അയക്കാന്‍ തുടങ്ങി …ഞാന്‍ മൈന്‍ഡ് ചെയ്തില്ല .. പിന്നെ പിന്നെ ഓരോ തമാശയൊക്കെ പറഞ്ഞു .. ഇപ്പൊ ഡെയിലി മെസ്സേജ് അയക്കും .. ഈ സമയത്ത് ഞാന്‍ ഫ്രീ ആണെന്ന് അവനറിയാം .. പിന്നെ വൈകിട്ടും ..” ജയന്തിയുടെ കണ്ണുകള്‍ തിളങ്ങുന്നത് ട്രീസ കണ്ടു …
” എടി ഇത് പ്രശ്നമാകും കേട്ടോ ..”
” എന്ത് പ്രശ്നം ? “
” അവന്‍ നിന്നെ കണ്ടിട്ടുണ്ടെന്നല്ലേ പറഞ്ഞെ … പിന്നീട് വല്ല പ്രശ്നവും?’
‘ ഹേ .. അവന്‍ കുഴപ്പക്കാരന്‍ ഒന്നുമല്ല .. സംസാരത്തില്‍ നിന്നത് മനസിലാക്കാം .. നീയത് വിട് … “
ജയന്തി സ്പീഡില്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി …ട്രീസ തന്‍റെ മൊബൈല്‍ എടുത്തു തുറന്നതും അപ്പുവിന്‍റെ മെസ്സേജ് കണ്ടു ..
” ഊണ് കഴിച്ചോ ?’ ട്രീസ റിപ്ലെ അയക്കാനായി തുടങ്ങിയെങ്കിലും വേണ്ടാന്നു വെച്ചു..
” തിരക്കാണോ ? “
” സാറേ ..അവിടെയില്ലേ ?’
” ഹലോ .. ‘
‘ കഴിച്ചു ..” ട്രീസ റിപ്ലെ അയച്ചു ..
” ഞാന്‍ കഴിച്ചില്ല ..”
എന്താ ഉണ്ണാന്‍ പോകുന്നില്ലേ ?’ വേണ്ടാന്നു വെച്ചിട്ടും അവള്‍ക്ക് ചോദിക്കാതിരിക്കാനായില്ല ..
” ഹോ ..വിശപ്പില്ല “
” ഹം ..എന്ത് പറ്റി?’
” ഇന്നത്തെ ദിവസം മൊത്തം പോക്കാ … “
” അതെന്നാ ? അമ്മാവന്‍ വഴക്കു പറഞ്ഞോ ?’
” ഹേ …അതല്ല ..ഇന്നാ കൊച്ചു ചതിച്ചു ..അവള്‍ പൂ പറിക്കാന്‍ വന്നില്ല .. അത് കൊണ്ട് മഴേം പെയ്തില്ല ..അങ്ങനെ മൊത്തത്തില്‍ മോശമായൊരു ദിവസം “
” അത് കൊണ്ട് ” ട്രീസക്ക് ചിരി അടക്കാനായില്ല ..
” ഇനി ഞാന്‍ പെയ്തിട്ടേ കഴിക്കുന്നുള്ളൂ ..”