താനെന്താണ് ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ പെരുമാറുന്നതെന്ന് അവളോര്‍ത്തു … കണ്ണാടിയിലൂടെ തിരിഞ്ഞു നോക്കുക .. എന്തിനാണ് താനവന്‍റെ സീറ്റില്‍ തൊട്ടത് ? ഹേ … ഇത് ശെരിയാവില്ല ..ഇനിയങ്ങനെയൊന്നും ചിന്തിക്കുകയേ അരുത് .. ട്രീസ ആലോചിച്ചുറപ്പിച്ചു മുന്നോട്ടു നടന്നെങ്കിലും അപ്പുവിന്‍റെ ഷോറൂമിന്‍റെ മുന്നിലെത്തിയപ്പോള്‍ അവള്‍ക്ക് നോക്കാതിരിക്കാനായില്ല …അവള്‍ കണ്ടു അവനെ .. കടും നീല ടിഷര്‍ട്ടും ഇട്ടവന്‍ കാഷില്‍ ഇരുന്നു കസ്റ്റമറുടെ മൊബൈലില്‍ പണിയുന്നത് … ട്രീസ തന്‍റെ സാരിയിലേക്ക് നോക്കി … അതും നീല കളര്‍ ..അവള്‍ മുന്താനിയില്‍ തെരൂപ്പിടിച്ചു നഖം കടിച്ചേന്തോ ആലോചിച്ചു ഓഫീസിലേക്ക് കയറി
അന്ന് ജയന്തി വന്നിട്ടുണ്ടായിരുന്നു .. അല്‍പം തിരക്കുണ്ടായിരുന്നത് കൊണ്ടവര്‍ക്ക് സംസാരിക്കാന്‍ പറ്റിയില്ല … ഇനിയെന്തായാലും അങ്ങനെയൊന്നും ചിന്തിക്കരുതെന്നു ട്രീസ ഉറപ്പിച്ചിരുന്നു ..എന്നാല്‍ ഉച്ചയോടെ ആ തീരുമാനത്തിന് വ്യതിചലനം ഉണ്ടായി …
ഉച്ചക്ക് ഊണും കഴിഞ്ഞു തങ്ങളുടെ സീറ്റിലിരുന്നു അല്‍പം വര്‍ത്തമാനം പറയുന്നത് പതിവാണ് രണ്ടാള്‍ക്കും … അടുതത്തടുത്താണ് ഇരിക്കുന്നതെങ്കിലും ഇടക്ക് വര്‍ത്തമാനം ഉണ്ടെങ്കിലും അല്‍പം സമയം കിട്ടുന്നത് അപ്പൊഴാണല്ലോ ..തലേന്നത്തെ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ ജയന്തിയുടെ മൊബൈലില്‍ മെസ്സേജ് വന്നതോടെ അവളതിലെക്കായി… ടോണ്‍ ഓഫ് ചെയ്തു വെച്ചിരുന്നെങ്കിലും ഇടക്കിടെ ജയന്തി മൊബൈല്‍ പരിശോധിക്കുന്നത് ട്രീസ ശ്രദ്ധിച്ചിരുന്നു ..ജയന്തി മെസ്സേജ് വായിച്ചു പുഞ്ചിരിക്കുന്നതും റിപ്ലെ വിടുന്നത് കണ്ട ട്രീസ ആകാംഷയോടെ ചോദിച്ചു
” എന്താടി ജയേ …കെട്ടിയോനു ഡ്യൂട്ടിയില്ലേ ?’
” അങ്ങേരു ഡ്യൂട്ടിയില്ലേലും അങ്ങനെ മെസ്സേജ് ഒന്നും അയക്കാറില്ല …’
‘ അഹ ..ഇതാരാ .. റിലെറ്റീവ് ആണോ ?’
” ഇതോ ?’ ജയന്തി അടുത്തേക്ക് നീങ്ങിയിരുന്നു മൊബൈല്‍ കാണിച്ചു ..അവള്‍ പേരിന്‍റെ സ്ഥാനത്ത് അനോണിമസ് എന്നായിരുന്നു എഴുതിയിരുന്നത് ..
‘ ഞാന്‍ ഇന്നും കണ്ടു … മഞ്ഞ സാരിയല്ലേ … നന്നായിട്ടുണ്ട് കേട്ടോ ..എന്താ ഫിഗര്‍ .. ‘