” അതേയ് …ആ കൊച്ചിനെന്തു പ്രായമുണ്ട് ?’ ട്രീസ അയച്ചു കഴിഞ്ഞെന്തോ ഓര്‍ത്താ മെസ്സേജ് ഡിലീറ്റ് ചെയ്തു
” അത് രണ്ടില്‍ പഠിക്കുന്ന കൊച്ചാന്നെ ..”
” ഹേ ..ഞാന്‍ ചുമ്മാ ചോദിച്ചതാ ..’
” മം ..ഉറങ്ങാന്‍ ആയില്ലേ സാറെ ..മോന്‍ ഉറങ്ങിയോ ?’
” ഉറങ്ങി … അവന്‍ നേരത്തെ കിടക്കും … വെളുപ്പിനെ എഴുന്നേറ്റു പഠിക്കുന്ന ശീലമാ പണ്ടേ ..”
‘ മോന്‍റെ വണ്ടിയേതാ?’
” അവനു വണ്ടിയില്ല … ഒരെണ്ണം വാങ്ങണം … അവന്‍റെ വണ്ടി കൊണ്ടാ ഞാന്‍ നടക്കുന്നെ ..”
” ഓ .. നാളെ മോനെങ്ങോട്ടെങ്കിലും പോകാനുണ്ടോ ?’
” അറിയില്ല …അവന്‍ കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ പോകുന്നുണ്ട് … വേറെയെങ്ങോട്ടുമില്ല ..എന്താ ചോദിച്ചേ ?’
” അല്ല ..വണ്ടി വേണേല്‍ മോന് കൊടുത്തേരെ …ഞാന്‍ എന്തായാലും ആ സമയത്താ …ഞാന്‍ ലിഫ്റ്റ് തന്നേക്കാം ..എനിക്കങ്ങനെ വലിയ ഭാവമൊന്നുമില്ല …”
” ഉവ്വ ഉവ്വ … മനസിലിരുപ്പ് മനസിലായി ..വേണ്ട വേണ്ടാ … “
” എന്ത് മനസിലായി എന്ന് …”
” ഹേ ഒന്നുമില്ല …ഞാന്‍ കിടക്കാന്‍ പോകുവാ … ഗുഡ് നൈറ്റ് ..”
‘ അയ്യോ …ഇത്ര പെട്ടന്നൊ ?’
” പെട്ടന്നൊ ..മണി പത്തരയായി …”
” എങ്കില്‍ ഒകെ… ശുഭ രാത്രി ..നാളെ കാണാം …ഈശ്വരാ മഴ പെയ്യണേ നാളേം ..”
” പെയ്യൂല്ല മോനെ .മോന്‍ കിടന്നുറങ്ങിക്കോ ..”
” ഹ്മം… അടുത്ത മഴക്കാലം വരെ ഓര്‍ക്കാനുള്ളതായി ..’
” എന്ത് ?”
” അല്ല …പഞ്ഞികൊണ്ടുള്ള ഇടിയും ..പിന്നെ ..”
” ഹ്മ്മം …വേണ്ട വേണ്ട ..ബാക്കി കേള്‍ക്കണോന്നില്ല .” ട്രീസ നെറ്റ് ഓഫ് ചെയ്തു …
””””””””””””””””””””””””””””””””””””””””””””’.
പിറ്റേന്ന് മഴയൊന്നും പെയ്തില്ല , ട്രീസ പോകുന്ന വഴി മിററിലൂടെ ആരെയോ ഇടക്കിടക്ക് നോക്കുന്നുണ്ടായിരുന്നു
ആര്‍ക്കെഡിന്‍റെ പാര്‍ക്കിങ്ങില്‍ വണ്ടി വെച്ചപ്പോള്‍ അടുത്ത് അപ്പുവിന്‍റെ ബൈക്ക് ഇരിക്കുന്നത് കണ്ടു .. അവള്‍ വണ്ടി പാര്‍ക്ക് ചെയ്തിട്ട് അവന്‍റെ കണ്ണാടിയില്‍ നോക്കി മുടി ശെരിയാക്കി , സാരിയും നേരേയാണോ എന്ന് നോക്കി നടന്നു .. പോകുന്ന വഴി ആ സീറ്റില്‍ അരുമയോടെയൊന്നു തഴുകാനും മറന്നില്ല …
സ്റെപ് കയറുമ്പോള്‍ ട്രീസക്ക് അന്ധാളിപ്പായിരുന്നു..