മഴയില്‍ കുരുത്ത പ്രണയം [ മന്ദന്‍രാജ ]

Posted by

” അത് സാരമില്ല സാറേ ….അടുത്തിരുന്നോ ?’

” എന്ത് ?’

” അല്ല … ഒന്നിടിച്ചാലും എനിക്ക് വെദനയെടുക്കത്തില്ല… ഒരു പഞ്ഞിക്കെട്ടു വന്നിടിച്ച പോലെയേ ഉള്ളൂ ..”

” ശ്ശെ …നാണം കേട്ടവന്‍ ..നിന്നെ വിശ്വസിച്ചു കയറിയ എന്നെ പറഞ്ഞാല്‍ മതിയല്ലോ ..” ട്രീസ അവന്‍റെ തോളില്‍ അമര്‍ത്തി നുള്ളി … ബൈക്ക് മെയിന്‍ റോഡില്‍ നിന്ന് ഒരു ചെറിയ റോഡിലെക്കിറങ്ങിയപ്പോള്‍ അടുത്ത ബ്രേക്കും പിടിക്കേണ്ടി വന്നു ..ട്ഓര്‍ക്കാപ്പുറത്തായിരുന്നത് കൊണ്ട് ട്രീസ അവന്‍റെ തോളിലേക്ക് ശക്തിയില്‍ അമര്‍ന്നു

” സാധാരണ ഞാന്‍ ഇങ്ങനെ നോക്കാതെ ഇടവഴിയില്‍ നിന്ന് കയറി വരുന്നവനെ തെറി പറയുന്നതാ “

” ഇന്ന് ഞാനുള്ളത് കൊണ്ടാണോ ?’

” ഹേ … ഇന്നാദ്യമായാ അത് കൊണ്ടൊരു സുഖം കിട്ടുന്നത് ” ട്രീസക്ക് പെട്ടന്ന് മനസിലായില്ല ..മനസിലായപ്പോള്‍ അവളുടെ മുഖത്തേക്ക് രകതമിരച്ചു കയറി …അവള്‍ മിററില്‍ നോക്കിയപ്പോള്‍ തന്‍റെ മുഖത്തേക്ക് നോക്കുന്ന അപ്പുവിനെയാണ് കണ്ടത് ,,

” നീ മനപൂര്‍വ്വമല്ലേ ഇതിലെ വന്നത് …എന്നിട്ട് ബ്രേക്കും പിടിച്ചു ..നേരെ നോക്കി വണ്ടിയോടിക്കപ്പു”

” സാറും ഇതിലെയല്ലേ വരുന്നേ … ഞാന്‍ മനപൂര്‍വ്വം അല്ല ..പക്ഷെ ഒരു വണ്ടി കൂടി വന്നാല്‍ നല്ലതായിരുന്നു … പട്ടി കടിക്കാന്‍ ഇവിടെയെങ്ങും ഗട്ടറുമില്ല..അല്ലെങ്കില്‍ ഒരു വഴി പോലും ഗട്ടറില്ലാതെ കാണാത്തതാ”

ട്രീസ പൊട്ടിച്ചിരിച്ചുപോയി …

“നീയിങ്ങനത്തവന്‍ ആണെന്നറിഞ്ഞില്ല ..ഇങ്ങനെ ആയിരുന്നേല്‍ ഞാന്‍ കയറില്ലായിരുന്നു’

ഞാന്‍ മനപൂര്‍വ്വം ഒന്നുമല്ല സാറേ … എന്നോട് പിണക്കമോന്നുമില്ല എന്നുറപ്പിക്കാനാ ഞാന്‍ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞെ “

” ഞാനെന്തിനാ നിന്നോട് പിണങ്ങുന്നെ?’

‘ അല്ല .. രാവിലെ മുതല്‍ ഇന്നെനിക്ക് നല്ല ദിവസമായിരുന്നു .. ഇന്ന് കണി കണ്ടവനെ എന്നും കാണിക്കണേ ദൈവമേ “

‘ പോടാ ഒന്ന് … ഇന്ന് ഞാന്‍ കണ്ടവനെ ഒരിക്കലും കാണരുതെയെന്നാ എന്‍റെ പ്രാര്‍ത്ഥന ” ട്രീസ അവന്റെ തോളില്‍ ഇടിച്ചു … അപ്പോഴേക്കും വീടെത്തി ..

” ശെരി താങ്ക്സ് അപ്പു ..”

‘ ശെരിക്കും താങ്ക്സ് ഞാനല്ലേ പറയേണ്ടേ സാറേ ” അവന്‍റെ നോട്ടം അവളുടെ മുഖത്ത് നിന്ന് താഴെക്കരിച്ചിറങ്ങിമാറിടത്തിലെത്തിയപ്പോള്‍ ട്രീസ ലജ്ജയോടെ ബാഗ്‌ മുകളിലേക്ക് കയറ്റി മറച്ചു പിടിച്ചു

‘ നാളെ കാണാം സാറേ ബൈ” ട്രീസ അറിയാതെ കൈ വീശി

Leave a Reply

Your email address will not be published. Required fields are marked *