ആരോ മനസ്സ് നിയദ്രിച്ചു ആ കാവിൽ തന്നെ എത്തിക്കുന്നത് പോലെ… “”
ഒരു സിനിമ കാണുന്നത് പോലെ ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയത് മുതൽ നടന്ന കാര്യങ്ങൾ മാത്രമേ മനസ്സിൽ വരുന്നുള്ളു… !!
കാവിൽ നടന്ന ഒരോ നിമിഷങ്ങൾ മാറി മാറി മനസ്സിൽ വരികയാണ്… അവസാനം ഞങ്ങൾ സിഗരറ്റ് കത്തിച്ചതും നിവേദിത യെ കുറിച്ച് പറഞ്ഞതും … !!! അതും കഴിഞ്ഞു അവസാന സിഗരറ്റിന്റ പുക വിട്ടു വീക്ഷിക്കുന്നതും മനസ്സിൽ തെളിഞ്ഞു..
” അവസാനം പുക വിട്ട രംഗം അത് വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു എന്റെ മനസ്സിൽ പതിയുന്നു.. ”
അത് 4 തവണ മനസ്സിൽ ഓടി വന്നോപ്പോൾ ആണ് ഞാൻ വളരെ പേടിയോടെ അത് മനസിലാക്കിയത്…… “”””
ഞാൻ പെട്ടന്ന് കണ്ണ് തുറന്നു അവനെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ
ഫോണിൽ ഇങ്ങോട്ട് മിഥുനിന്റെ കാൾ വരുന്നു… !!
ഞാൻ : ഹലോ.. !!,
(എന്ന് പറഞ്ഞതും അവൻ എന്തോ ഭയന്നത് പോലെ സംസാരം ഇടറുന്ന രീതിയിൽ… )
അവൻ : ഡാ…അ.. അവി.. അവിടെ പ്രേതം ഉണ്ട്…. !!
(ശെരിക്കും ഞാൻ അത് തന്നെ പറയാൻ വേണ്ടിയാണു ഇപ്പോൾ ഫോൺ എടുത്തത് )
അവൻ : നമ്മൾ അവസാന പുക എടുത്തു വിട്ടപ്പോൾ ആ പുകയുടെ നിഴൽ നോക്കിനിന്നപ്പോൾ അതിന്റെ മുകളിൽ കൂടി ഒരു നിഴൽ പോയത് നീ കണ്ടോ . ?
ഞാൻ : യെസ്. ഇപ്പോൾ എന്റ മനസ്സിൽ ആ രംഗം മാറി മാറി വരികയാണ്.. !!
നമ്മൾ ആ സമയത്തു ശ്രദ്ധിക്കാതെ നിന്ന ആ നിഴൽ ഒരു സ്ത്രീ നടന്നു പോകുന്നത് പോലേ ഉള്ളത് അല്ലേ.. ?
അവൻ : അത് തന്നെ…. !!! നീ പറഞ്ഞത് പോലെ എന്റ മനസിലും ആ രംഗങ്ങൾ മാറി മാറി വന്നിരുന്നു… !!
ഞാൻ : ഞാൻ ഡാ നമ്മൾ കാവിലേക്ക് പുറപ്പെടാൻ തുടങ്ങിയപ്പോഴും ഇതു പോലെ ഒന്ന് നടന്നിരുന്നു.. അപ്പോൾ ഞാൻ അത്ര കാര്യം ആക്കിയിരുന്നില്ല. പിന്നെ നീ കാവിലെക്ക് വരാൻ മടിച്ചാലോ..എന്നും ഉള്ളത് കൊണ്ട് ഞാൻ മറച്ചുവെച്ചു.