ഒരു ട്രീറ്റ്മെന്റിന്‍റെ കഥ 1

Posted by

അങ്ങനെ കുറെ വിഷമങ്ങൾ പറഞ്ഞു എന്റെ അടുത്ത്‌..

ഇത്താടെ വിഷമങ്ങൾ ഓക്കെ കേട്ടപ്പോൾ എനിക്ക്‌ നല്ല വിഷമം ആയി..

ഓരോ ദിവസം കഴിയുമ്പോളും ഞങ്ങൾ വീണ്ടും വീണ്ടും അടുത്തു…

അങ്ങനെ വീണ്ടും സ്കാനിങ്ങിനുള്ള സമയം ആയി … ഞാൻ ഡോക്ടറെ കണ്ടു … പ്രിസ്ക്രിപ്ഷൻ വേടിച്ചു സ്കാനിങ്ങിനു പോയി .. ഇത്ത ഉണ്ടായിരുന്നു അവിടെ…

ആദ്യം ഞങ്ങൾ കുറച്ചു നേരം സംസാരിച്ചിരുന്നു …
പിന്നെ സ്കാനിങ്ങിനു പോയി .. സ്കാൻ ചെയ്യാൻ വേണ്ടി കിടന്നപ്പോൾ ഇത്ത എന്റെ നെറ്റിയിൽ ഒരുമ്മ തന്നു .. ഞാൻ ആകെ ഷോക്ക് ആയി …

” എന്താ ഇത്താ ഇത് “

” സോറി … എനിക്ക്‌ നിന്നെ നല്ല ഇഷ്ടം ആണ് … എന്നെ നി ഇപ്പൊ കെയർ ചെയ്യുന്ന പോലെ ആരും കെയർ ചെയ്തിട്ടില്ല .. നിന്നോട് സംസാരിച്ചിരിക്കുന്നതാണ് എന്റെ ഇപ്പോളത്തെ ഒരേ ഒരു സന്തോഷം … അതൊക്കെ ആലോചിച്ചപ്പോൾ എന്തോ എനിക്ക്‌ ഇങ്ങനെ തോന്നി .. ഇഷ്ടായില്ലെങ്കിൽ ക്ഷമിക്ക്ട്ടാ..””

” എയ്‌ കൊഴപ്പം ഒന്നുമില്ല … എനിക്കും ഇത്താനെ നല്ല ഇഷ്ടം ആണ് .. പക്ഷെ പെട്ടെന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല .. “

“ നി ഇപ്പൊ ഇനി ആരോടും പറയാൻ നിക്കണ്ട ..”

” ഓഹ് പിന്നെ പറയാൻ പറ്റിയ ഒരു കാര്യം “

” എന്താടാ ഉമ്മ വെക്കുന്നത്‌ ഇത്ര മോശം ആണോ

” അങ്ങനെ അല്ല “

അപ്പോളാണ് ഡോകടർ അവിടേക്ക് വന്നത് .. എന്നിട്ട്‌ ചോദിച്ചു
” എന്തായി കഴിഞ്ഞോ “

അപ്പോ ഇത്ത പറഞ്ഞു ” ആ കഴിഞ്ഞു .. റിപ്പോർട്ട്‌ സിസ്റ്റത്തിൽ വന്നിട്ടുണ്ടാവും “

” ഹാ ശരി .. എടാ നി എന്റെ റൂമിലേക്ക് വാ “

ഞാൻ ഡോക്ടറുടെ റൂമിലേക്ക് പോയി …

ഡോക്ടർ : ടാ നി എങ്ങനാ വീട്ടിലേക്ക് പോവുന്നേ ..??

ഞാൻ : ബസിൽ .. എന്തെ .??

ഡോക്ടർ : എനിക്ക്‌ ഇന്ന് നാട്ടിലേക്ക് പോണം നിനക്ക് പറ്റുവാണേൽ നമുക്ക് എന്റെ കാറിൽ പോവാം .. പക്ഷെ നി ഡ്രൈവ്‌ ചെയ്യണം …

ഞാൻ : ആയിക്കോട്ടെ ..

എന്നാൽ ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു ഡോക്ടർ പോയി … തിരിച്ചു വന്ന് എന്റെ കയ്യിൽ കാറിന്റെ കീ തന്നു പോവാം എന്ന് പറഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *