യക്ഷയാമം 2
YakshaYamam Part 2 bY വിനു വിനീഷ് | Previous Parts
“ഗൗരി…. ക്യാൻ യൂ ടെൽ മീ… അബൗട് യൂർ വില്ലേജ്..”
കൂട്ടത്തിലുള്ള ആസാംകാരി ഹെന്ന ചോദിച്ചു.
“മ്…. ഇറ്റ് ഈസ് എ ട്രഡീക്ഷണൽ പ്ലൈസ്. വീ ഹാവ് എ ലോട്ട് ഓഫ് ടെമ്പിൾ,പഡ്ഢി ഫാം, പൂള്സ്, ആൻഡ് അതെർ അൺബിലീവബിൾ സീക്രട്‌സ്..”
“വാഹൂ…. ഇറ്റ്സ് വെരി ഇന്റർസ്റ്റിംഗ്.”
ഹെന്ന പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ആൻഡ് യൂ നോ സംതിംങ് , ഞാനിതുവരെ അവിടെ പോയിട്ടില്ല ഇത്തവണ ഞാൻ അവിടെയാ പോണേ…
എന്റെ മനസുപറയുന്നു, എനിക്ക് വേണ്ടി എന്തോ, ആരോ അവിടെ കാത്തിരിക്കുന്നുണ്ടെന്ന്..”
ആകാശത്തേക്ക് നോക്കിക്കൊണ്ട് ഗൗരി പറഞ്ഞു.
ക്ലാസ് കഴിഞ്ഞ് ഗൗരി അഞ്ജലിയോടൊത്ത് ഫ്ലാറ്റിലേക്ക് പോയി.
ഫ്ലാറ്റിന്റെ മുറ്റത്ത് ഒന്നുരണ്ട് പോലീസ് ജീപ്പ് നിറുത്തിയിട്ടിട്ടുണ്ടായിരുന്നു.
ഗേറ്റിന് മുൻപിൽ ഒരു പോലീസുകാരൻ അവരുടെ വാഹനത്തിന് നേരെ കൈകാണിച്ചു.
ഗ്ലാസ് താഴ്ത്തിയ ഉടൻ അയാൾ കാറിനുള്ളിലേക്ക് നോക്കി.
“എല്ലികെ തള്ളി ഓകതു.”
(എങ്ങോട്ടാ ഈ തള്ളികയറുന്നെ..)
ദേഷ്യത്തോടെ പോലീസുകാരൻ ചോദിച്ചു.
“സർ നമ്മനമേലയ്‌തെ അതികെ ഓക്‌താത്.
(ഞങ്ങൾ ഇവിടെയാണ് താമസിക്കുന്നെ..)
“യാവതു ഫ്ലോർ..?
(ഏത് ഫ്ലോർ..?)
“ഏളു.”
(ഏഴ്)
“മേലക്കിടെ എസ് ഐ സർ ഇതേ അല്ലിയോയി മാത്താട്.”
(മുകളിൽ എസ് ഐ സർ ഉണ്ടാകും… അദ്ദേഹത്തെ ചെന്ന് കാണണം.)
“ഐയെനു സാർ.?”
(എന്തിനാ സാർ..)
“എളിത് ഒത്തായിൽവാ..,ഓകൂ.
(പറയുന്നത് കേട്ടാൽ മതി.. മ് പൊയ്ക്കോളൂ..”)
രൗദ്രഭാവത്തിൽ അഞ്ജലിയോട് പറഞ്ഞിട്ട് അയാൾ ഫ്ലാറ്റിന്റെ മുൻഭാഗത്തേക്ക് നടന്നു നീങ്ങി.
“ന്താടാ ഇത്…”