കുഞ്ഞാറ്റ ടീച്ചർ പറഞ്ഞത് കൊണ്ട് വന്ന് കൊടുത്തു .
റേഷൻ കാർഡ് നോക്കി കൊണ്ട്
ടീച്ചർ ചോദിച്ചു..
ഇത് ഇവിടെ ഉള്ള കാർഡ് അല്ലല്ലോ ?.
അല്ല ഇവിടെയുള്ള കാർഡ് ഇല്ല…!
അപ്പൊ റേഷൻ കടയിന്ന് ഒന്നും വാങ്ങിക്കറില്ലെ ?..
കുഞ്ഞാറ്റ ഒന്ന് പുഞ്ചിരിച്ചു എന്ന് വരുത്തി..
മറുപടി പറയാതെ.
എന്താ ഇയാളെ പേര് ?.
ഹിബ എന്നാണ്.
കുഞ്ഞാറ്റ എന്ന് വീട്ടിൽ വിളിക്കും …,
മൂന്നാമത്തെ ആളാണല്ലെ ?..
റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ ചോദിച്ചു ,,,,
മ്മ്മ്… അതെ.
എവിടെ ബാക്കി ഉള്ളവർ ?..
ഹിബ മാത്രമേ ഉള്ളു ഇവിടെ?..
അത് ….ഉമ്മ വീട്ടു ജോലിക്ക് പോയിരിക്കുകയ..
റേഷൻ കാർഡ് നോക്കി കൊണ്ട് ടീച്ചർ
ഹസീനയെ അന്വേഷിച്ചു ,
കല്യാണം കഴിഞ്ഞു പോയി..
കുഞ്ഞാറ്റ ചുമർ ചാരി നിന്നു കൊണ്ട് പറഞ്ഞു..
ഹംന ?…
കൊല്ലപ്പെട്ട് പോയി……!
കൊല്ലപ്പെട്ടന്നൊ ?..
എങ്ങനെ ?..
അഞ്ചു വർഷം മുമ്പ് ഒരു ദുഷ്ട്ടൻ കൊന്നു എന്റെ ദീദിയെ ..
അവസാനമായി ഒന്ന് കാണാൻ പോലും സമ്മതിക്കാതെ വെട്ടി നുറുക്കി അവൻ കൊക്കയിലേക്ക്……
ബാക്കി പറയാൻ ആവാതെ കുഞ്ഞാറ്റയുടെ തൊണ്ട വിറച്ചു …,,,
അവൻ പുഴുത്തു ചാവും..
ഒരു കാലത്തും അവനും അവന് ജന്മം നൽകിയ അവന്റെ ഉമ്മയ്ക്കും
കുടുംബത്തിനും സ്വസ്ഥത കിട്ടില്ല നരകിച്ചു ചാവും…
കുഞ്ഞാറ്റയുടെ സങ്കടം
നിമിശനേരം കൊണ്ട് പകയായി മാറുന്നത് ഞെട്ടലോടെ ടീച്ചർ നോക്കി ഇരുന്നു….,,
വിഷമിക്കാതെ ഹിബാ..
പടച്ചോന്റെ തീരുമാനമേ നടക്കു മനുഷ്യരായ നമ്മൾ എല്ലാ കഴിവും ഉണ്ടായാലും നിസഹാരായി നോക്കി നിൽക്കേണ്ടി വരും ചില സമയങ്ങളിൽ..,,,
ആരെയും ശപിക്കാനോ ദ്രോഹിക്കാനോ നമ്മൾ അർഹരല്ല മോളെ …,,
ടീച്ചർക്ക് അത് മനസ്സിലാവില്ല
അവൻ ഒരാൾ കാരണം നശിച്ചു പോയതാ ഈ കുടുംബം..
എന്റെ ഇത്താത്ത വർഷങ്ങളായി ഇങ്ങോട്ട് വരാറൊ മിണ്ടാറോ ഇല്ല ,,
ഉമ്മ വീട്ടുജോലിക്ക് പോവുന്നു ഈ വീട് പട്ടിണി അവാതിരിക്കാൻ
അനിയത്തി ഹീന ഈ വർഷം കൂടിയേ പഠിക്കു
അത് കഴിഞ്ഞാൽ
ജീവിതത്തെ വെറുത്തു കൊണ്ട് എന്നെ പോലെ അവളും ഇവിടെ തളയ്ക്കപ്പെടും ,,
ഹേയ്… ഹിബാ.. ഇങ്ങനെ കാട് കയറി ചിന്തിക്കാതെ ,,
അല്ല ഹിബയ്ക്ക് ജോലിക്കൊന്ന് ശ്രേമിച്ചൂടെ ?.
ഉമ്മാക്കും അനിയത്തിക്കും അതൊരു ഗുണമാവില്ലെ ,,
ജോലി ഈ നാട്ടിൽ എനിക്കാര് തരാനാണ് ടീച്ചർ..
അതിന് ഹിബ അന്വേക്ഷിച്ചിരുന്നോ ജോലിക്ക് ?..
ഇല്ല …., പുറത്തേക്ക് ഇറങ്ങാൻ ഒന്നും ആഗ്രഹിക്കാത്ത ആളാണ് ഞാൻ .,,
ഞാൻ ഒന്ന് അന്വേഷിക്കാം