പ്രണയം 5

Posted by

ഞാൻ ഭക്ഷണം കഴിക്കാത്തത് കൊണ്ട് ഉമ്മയും പട്ടിണി ആയിരിക്കും ..,

ഞാൻ കാരണം ഉമ്മ പട്ടിണി കിടക്കേണ്ട എന്ന് കരുതി വിളിച്ചതാണ് .

രണ്ടു പേരും ഭക്ഷണം കഴിച്ചു
അവിടം നിശബ്ദ്ദം ആയിരുന്നു …
മനഃപൂർവ്വമോ അല്ലാതെയോ ഒരു അകലം ,,,

******* ******** **********

ഭായ് ഞാനിന്ന് പുറത്തിറങ്ങും 7 ദിവസത്തെ പരോൾ ആണ് …,,

അൻവർ പുഞ്ചിരിച്ചു …

ഭായ് ഇനിയുള്ള ദിവസ്സം തനിച്ചാവും അല്ലെ ,
അതാ എനിക്കൊരു വിഷമം
രാഹുൽ പറഞ്ഞു

ഞാൻ തനിച്ചായിട്ട് വർഷങ്ങൾ കുറെ ആയില്ലെ രാഹുലേട്ടാ . ഇനി എന്ത് ഒറ്റപ്പെടാൻ
ഹംനയുടെ ഓർമ്മകൾ നെഞ്ചിൽ മങ്ങൽ ഏൽക്കാതെ നിൽക്കുന്നത് കൊണ്ടാണ് സ്വയം മരണത്തെ പോലും ഞാൻ ക്ഷണിക്കാത്തത് …..,,

രാഹുലേട്ടൻ പോയാൽ തിരികെ വരേണ്ട എന്നാണ് എന്റെ ആഗ്രഹം ,,
അതിന് സാധിക്കില്ലല്ലോ
ഭായ് .,, ഇവിടെയും നമ്മുക്ക് ഒരു പരുധി നിശ്ചയിച്ചിട്ടുണ്ട്
അത് മറി കടന്നാൽ
അതിലും കൂടും ശിക്ഷ ..

എന്നാ ശരി ഭായ് പോയി വരാം
രാഹുലിന്റെ കണ്ണ് നിറഞ്ഞിരുന്നു ,,,

അപ്പൊയും അൻവർ പുഞ്ചിരിക്കുക ആയിരുന്നു…

******** ******** **********

പുതിയൊരു വെളിച്ചത്തിലേക്ക് ഇറങ്ങിയ അനുഭൂതി ആണ് രാഹുലിന് ഉണ്ടായത് …

ബസ്സ് കയറി നേരെ പോയത് താൻ അവസാനമായി എവിടെ നിന്നാണോ തടവറയിലേക്ക് പോയത് അവിടേക്ക് തന്നെ …,,

ഏഴു വർഷങ്ങൾക്ക് ശേഷം ആ വാടക വീട്ടിൽ ..
അവിടം മുറ്റം നിറയെ പൂന്തോട്ടം ആയിരുന്നു
കാടുകളൊക്കെ വെട്ടി വൃത്തിയാക്കി ഇരിക്കുന്നു ….,,

അതൊരു കൊലപാതകം നടന്ന വീടാണെന്ന് ആരും പറയില്ല. .അകത്തു നിന്നും
ശബ്ദ്ദത്തിൽ ഉയർന്നു കേൾക്കാം കേട്ട് പരിചയം ഇല്ലാത്തൊരു ഗാനം ..,,,,

മനസ്സിൽ വീണ്ടും ഓരോ ചിന്തകളും കാട് കയറി ..

വിഡ്ഢിയായ ഞാൻ ഇതാ വീണ്ടും വിജയിച്ചു നിൽക്കുന്ന അവൾക്ക് മുന്നിൽ എത്തിപ്പെടുകയാണ് ….,,

അവൾക്ക് കാമുകൻ കൊല്ലപ്പെട്ടാൽ എന്ത് ?.
താലി കെട്ടിയവൻ ജയിലിൽ അയാൽ എന്ത് ?.

ജീവിക്കണം അത് ആരെ കൂടെ ആണെങ്കിലും
അരിശത്തോടെ രാഹുൽ
ഡോർ ബെല്ല് നീട്ടിഅടിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി നിന്നു … ,,,

ഗാനത്തിന്റെ ശബ്ദ്ദം കുറഞ്ഞു , അകത്തു നിന്ന് ഡോർ തുറന്ന് കർട്ടൻ സൈഡിലാക്കി ഒരു യുവാവ് പുറത്തേക്ക് വന്നു പത്തിരുപത്തി എട്ട് വയസ്സ് തോന്നിക്കും ….,

ഒറ്റ നോട്ടത്തിൽ ആരും ഒന്ന് നോക്കി പോവുന്ന അഴകുണ്ട് അവനിൽ
രാഹുൽ ഓർത്തു ..

ആരാണ് ?.
അതിഥിയെ മനസ്സിലാവാതെ വീട്ടുകാരൻ ചോദിച്ചു ..

അപ്പോഴാണ് അകത്തു നിന്നും ഒരു പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ കേട്ടത് ..,

രാഹുൽ മറുപടി പറയും മുമ്പ് ആ യുവാവ് ഇങ്ങോട്ട് പറഞ്ഞു..

വൈഫ് കുളിക്കുകയ കുഞ്ഞിനെ എടുത്ത് വരാം..
പറഞ്ഞു തീർന്നതും ആ യുവാവ് അകത്തേക്ക് ഓടി…..,,

അപ്പൊ കുഞ്ഞും ഭർത്താവും ഒക്കെ ആയി നീ ജീവിതം ആസ്വദിക്കുന്നു
വൃത്തിക്കേട്ട ജന്മം ..
രാഹുൽ ഒരു പൂവ് ഞെരിച്ചു ഉടച്ചു….,

Leave a Reply

Your email address will not be published. Required fields are marked *