പ്രണയം 5

Posted by

രാഹുലേട്ടാ…

അൻവർ ഉറങ്ങിയില്ലെ ?.

ഇല്ല എന്തോ ഉറക്കം വരുന്നില്ല കുറച്ചു ദിവസമായി മനസ്സിന് വല്ലാത്തൊരു പിടച്ചൽ ,,
അൻവർ പറഞ്ഞു

ശരിയാ പരോൾ കിട്ടും മുമ്പ് ഇത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ ,,

അതിന് ഞാൻ പരോൾ ഒന്നും ഇറങ്ങുന്നില്ലല്ലോ രാഹുലേട്ടാ?..
അല്ല രാഹുലേട്ടന്റെ ഭാര്യ അമ്മാവന്റെ വീട്ടിൽ എങ്ങനെ ?..

അത് ഞാൻ
ചുരുക്കി പറയാം കാരണം വിശദീകരിച്ചാൽ എന്റെ ചങ്ക് പൊട്ടി ഇല്ലാതായി പോവും ,,

അൻവർ ആ ഇരുട്ടിൽ രാഹുൽ കിടന്ന ഭാഗത്തേക്ക് തല ഉയർത്തി നോക്കി..

രാഹുലിനെ കാണാൻ കഴിഞ്ഞില്ല അവരുടെ ജീവിതം പോലെ അവിടം വ്യക്തമാവാത്ത രാഹുലിന്റെ നിഴലനക്കം കണ്ടു…,,

മിനിയുടെ ഏട്ടാ എന്നുള്ള വിളി എന്നെ ഞെട്ടിച്ചു
രാഹുൽ പറഞ്ഞു തുടങ്ങി..

അവിടുന്ന് ഒന്നും മിണ്ടാതെ ഇറങ്ങി നടക്കാൻ എണീറ്റ എന്നെ അമ്മാവൻ തടഞ്ഞു കൊണ്ട് പറഞ്ഞു…,

മിനി പറയുന്നത് കേൾക്കാൻ അല്ലെ നിനക്ക് പറ്റാതെ ഉള്ളു
ഞാൻ പറയുന്നത് കേട്ടിട്ട് രാഹുലിന് പോവണമെങ്കിൽ പോവാം …!

ഇപ്പോഴും നീ വിശ്വസിക്കുന്നുണ്ടോ മോനെ മിനിയുടെ കാമുകനെ ആണ് നീ കൊന്നത് എന്ന് ,, ചോദ്യം അമ്മയിയുടെ ആയിരുന്നു …!

ഞാനില്ലാത്തപ്പോൾ എന്റെ വീട്ടിൽ വന്ന് പോവുന്ന ചാരൻ പിന്നെ ആരാന്ന് ഞാൻ വിശ്വസിക്കണം അമ്മായി ..
എന്റെ കണ്ണ് കൊണ്ട് ഞാൻ കാണുകയും ചെയ്തു
ഞങ്ങളുടെ ബെഡ്റൂമിൽ അവനെ കെട്ടിപിടിച്ചു നിൽക്കുന്ന ഇവളെ ആയിരുന്നു ഞാൻ കൊല്ലേണ്ടിയിരുന്നത്,,,,

അമ്മായിയുടെ ചുമലിൽ തല ചായ്ച്ചു കൊണ്ട് മിനി അപ്പോഴും കരയുന്നുണ്ടായിരുന്നു ….,,

നിന്നെ ഞാൻ എന്നേക്കാൾ ഏറെ സ്നേഹിച്ചിട്ടില്ലെ ?.
നിന്റെ ഇഷ്ടത്തിന് അപ്പുറം എന്തെങ്കിലും ഞാൻ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടോ ?.
എന്നെ വേണ്ടായിരുന്നെങ്കിൽ എന്നെ ഒയിവാക്കിയിട്ട് നിനക്ക്….,,
കണ്ണീരും സങ്കടം കൊണ്ട് എന്റെ വാക്കുകൾ മുറിഞ്ഞു…,,

രാഹുൽ പറഞ്ഞത് ശരിയാ
രാഹുൽ മിനിയെ സ്നേഹിച്ചു ഒരുപാട് .. പക്ഷെ അതിനേക്കാൾ കൂടുതൽ മിനി രാഹുലിനേയും സ്നേഹിച്ചു,,,
അത്‌ തിരിച്ചറിയാൻ വൈകി പോയ മഹാപാപി ഞാൻ ആണ്,, അമ്മാവൻ കിതപ്പോടെ അതും പറഞ്ഞിട്ട് വീണ്ടും പോയി സീറ്റിൽ ഇരുന്നു ……,,,

അന്നത് മറച്ചു വെച്ചതിന് അങ്ങനൊരു കലാശകൊട്ട് ഞാൻ പ്രതീക്ഷിച്ചില്ല മോനെ എല്ലാം ഈ കിളവന്റെ പിഴച്ചു പോയ കണക്കു കൂട്ടൽ ആയിരുന്നു……!!

അമ്മാവൻ എന്താ പറഞ്ഞു വരുന്നത് എന്നറിയാതെ ഞാൻ തരിച്ചുനിന്നു ….,

അൻവറിന്റെ ഹൃദയമിടിപ്പും രാഹുലിന്റെ വാക്കുകൾക്കായി തുടിച്ചു കൊണ്ടിരുന്നു….,,,,,
അമ്മാവൻ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞത് ഒന്നും ഇപ്പോഴും എനിക്ക് ഓർക്കാൻ പോലും ശക്തിയില്ല….,,

എന്താ രാഹുലേട്ടാ ?..
അമ്മാവൻ എന്താ പറഞ്ഞത് ?…
അൻവർ ചോദിച്ചു……

അമ്മാവൻ പറഞ്ഞതിൽ ചിലതു മാത്രമേ ഞാൻ കേട്ടുള്ളൂ…,
പക്ഷെ അമ്മാവൻ ഒരുപാട് പറഞ്ഞിരുന്നു……

അമ്മാവന്റെ ചെറിയ
പെങ്ങളാണ് മിനിയുടെ അമ്മ,,,,
നാല് ജേഷ്ഠന്മാർക്കുള്ള ഒരേ ഒരു പെങ്ങൾ നാട്ടിൽ അറിയപ്പെടുന്ന തറവാടാണ് മിനിയുടെ അമ്മ വീട്…,,

എന്റെ കുഞ്ഞുപെങ്ങൾക്ക് കല്യാണ നിശ്ചയം ആണെന്ന് ഞാൻ അറിഞ്ഞത്
വീട്ടിലെ കാര്യസ്ഥൻ വന്ന് പറഞ്ഞപ്പോഴാണ്…,,
അമ്മാവൻ അമ്മായിയെ നോക്കി കൊണ്ട് പറഞ്ഞു
ഇവളെ ഞാൻ പ്രണയിച്ചു എന്നതിന് വീട്ടിൽ നിന്നും ഇറക്കി വിട്ടു …
സത്യത്തിൽ ഞങ്ങൾ പ്രണയിച്ചിരുന്നില്ല…,,
മതം നോക്കാതെ കൂടെ പഠിച്ച കൂട്ടുക്കാരിയോടുള്ള സൗഹൃദം അതിനപ്പുറം ഒന്നും ഇല്ലായിരുന്നു…..!

അത് ഊതി വീർപ്പിച്ച്‌ തറവാട്ടിൽ പോയി ആരോ പൊട്ടിച്ചു…
മൂന്ന് ജേഷ്ട്ടമ്മാരും കൂടി എന്നെയും പൊട്ടിച്ചു നന്നായിട്ട്….

Leave a Reply

Your email address will not be published. Required fields are marked *