ഒരു യുദ്ധത്തിന് എന്ന പോലെ അവൾ അവർക്ക് മുന്നിലേക്ക് നടന്നു പറഞ്ഞു…,
ദൈവത്തിന്റെ മാത്രം ഇടപെടലാണ് ഈ കൂടി കാഴ്ച്ച ,,
വിഷമം ഉണ്ട് ഇങ്ങനൊരു സാഹചര്യം ഉണ്ടായതിൽ നിങ്ങൾക്കല്ല ട്ടോ ,, നിങ്ങളുടെ മകൾക്ക് ..,
എന്ന് കരുതി ദൈവം നൽകുന്ന അവസരം മനുഷ്യരായ നമ്മൾ കൃത്യ സമയത്തിന് ഉപയോഗിക്കണം വേണ്ടേ സാർ ?…
എന്താണ് നടക്കാൻ പോവുന്നതെന്ന് അറിയാതെ സൂപ്രണ്ട് ഭാര്യയുടെ കൈ പിടിച്ചു കൊണ്ട് പിന്നോട്ടേക്ക് നീങ്ങി നിന്നു
അത്രയ്ക്ക് ഉണ്ടായിരുന്നു അവളുടെ കണ്ണുകളിലെ അഗ്നി……
ഏക മകളുടെ ഒട്ടും പ്രതീക്ഷിക്കാത്ത ദുരന്തം
അയാളെ വല്ലാതെ തളർത്തിയിരുന്നു….,
അതിന്റെ മേലെയാണ് ഇപ്പൊ പുതിയൊരു അവതാരം ഒരു വാൾ ഏന്തി നിൽക്കുന്ന പോലെ തോന്നി സൂപ്രണ്ടിന് …
സാറിന് എന്നെ അറിയില്ല.
എനിക്ക് സാറിനെ അറിയാം ,,
സാറെ എന്നല്ല നിങ്ങളെ വിളിക്കേണ്ടത് ,,
എന്റെ സംസ്ക്കാരം മറ്റൊന്നും വിളിക്കാൻ എന്നെ അനുവദിക്കാത്തത് കൊണ്ട് സാറേ എന്ന് തന്നെ വിളിക്കുന്നു…..,
ആ യുവതി പറഞ്ഞു.
എന്താ നിനക്ക് വേണ്ടത്
എന്ത് തന്നെ ആയാലും ഇപ്പൊ സംസാരിക്കാൻ പറ്റില്ല…,
പുറത്തിറങ് സൂപ്രണ്ട് തീർത്തു പറഞ്ഞു കൊണ്ട് കട്ടിലിൽ ഇരുന്നു…!
ഇപ്പോയെ പറയാൻ പറ്റു സാർ ..
ഇപ്പോ പറഞ്ഞാലെ സാറിന് അത് മനസ്സിലാവൂ…,,
ഡീ നിനക്കറിയില്ല എന്നെ..
ഇറങ്ങി പോടീ..,
സൂപ്രണ്ട് കലിതുള്ളി..
ഒച്ച വെച്ചിട്ട് ക്ഷീണിക്കണ്ട പറയേണ്ടത് പറഞ്ഞിട്ടെ ഞാൻ പോവുകയുള്ളൂ…,,
സാറിന് ഇപ്പൊ നെഞ്ചുരുകുന്നുണ്ട് അല്ലെ ?..
സാറിന്റെ മോളെ പിച്ചി ചീന്തിയവരെ ഞാൻ കാണിച്ചു തന്നാൽ സാർ അവരെ നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് അർഹിക്കുന്ന ശിക്ഷ നൽകാൻ തയ്യാറാണോ ?..
യുവതി ഒരു പുഞ്ചിരിയോടെ ചോദിച്ചു …
നീ കണ്ടോ ?
നിനക്കറിയോ ? അവൻ
ആരാണ് എന്ന് ?..
അവനെ എന്റെ കയ്യിൽ കിട്ടിയാല്‍…..!!
സൂപ്രണ്ടിന്റെ ആവേശവും ദേഷ്യവും കണ്ട് ഇടയ്ക്ക് കയറി യുവതി പറഞ്ഞു.
സാർ ഒരാൾ അല്ല
ഡോക്ക്ട്ടർ അരമണിക്കൂർ മുമ്പ് വിട്ട ന്യൂസ് ബുള്ളറ്റ് കെട്ടില്ലേ ?..
ഒന്നിൽ കൂടുതൽ പേർ ഉണ്ടായിട്ടുണ്ട് എന്നാണ് ..
സൂപ്രണ്ടിന്റെ ഭാര്യ അത് കേട്ടതും അത് വരെ നിശബ്ദ്ദമായി കരഞ്ഞത് ശബ്ദ്ദത്തിൽ ഉയർന്നു….,
സാറിന് അവരെ കാണിച്ചു തന്നാൽ പോലും
സാർ ഒരു ചുക്കും ചെയ്യില്ല അവരെയൊന്നും…,
ചെയ്യാൻ സാറിന്റെ ബഹുമാനവും പണത്തിന്റെ തൂക്കവും മുട്ട് മടക്കും…,,
അവൾ ശൗര്യത്തോടെ പറഞ്ഞു..
എന്റെ മകൾക്ക് വിലായിടാൻ ഒരുത്തനും ഇല്ല..
അത്ര ധൈര്യം ഉള്ളവനെ ഈ ഭൂമിക്ക് മുകളിൽ വെച്ചേക്കില്ല ഞാൻ…,
സൂപ്രണ്ട് തളർച്ചയിലും ശൗര്യത്തോടെ മറുപടി പറഞ്ഞു…”
സാറിന് അൻവർ എന്നൊരു ചെറുപ്പക്കാരനെ അറിയുമോ ?…
അവനെ ആ ജയിലിൽ ഇട്ട് കൊല്ലാ കൊല ചെയ്യാൻ കിട്ടിയ പണം കൊണ്ടല്ലെ നിങ്ങളെ മകളെ ഈ കഴിഞ്ഞ രണ്ട് രണ്ടര വർഷം പഠിപ്പിച്ചത് “
ഭാര്യയെയും മകളെയും കൂടെ ഇരുത്തി ഊട്ടിയത് …,
സാർ ആ നേരം മറന്നു പോയ ഒന്നുണ്ട് .
ഇത് പോലെ ഒന്ന് മറച്ചു വെക്കുമ്പോൾ അതിന് നേരെ നീതിന്യായങ്ങൾ കണ്ണടയ്ക്കുമ്പോൾ
അവർ കാമം തീർക്കാൻ പുതിയ ഇരകളെ തേടി കൊണ്ടിരിക്കും എന്ന്….,,
ആ സമയത്ത് കാമം കൊണ്ട് കണ്ണ് കാണാത്ത ചെന്നായിക്കൾ നോക്കില്ല
സൂപ്രണ്ടിന്റെ മോളാണോ ,
മന്ത്രിയുടെ മോളാണോ എന്നൊന്നും …..,,,