പ്രണയം 5
Pranayam Part 5 bY CK Sajina | Previous Parts
നേരം ഇരുട്ടി തുടങ്ങി .. അസ്തമയ സൂര്യൻ ഇരുട്ട് വീഴ്‌ത്തുന്ന വയൽ വരമ്പിലേക്ക് കുഞ്ഞോൾ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് സമയം. കുറച്ചായി ,,,,
ഇടയ്ക്ക് സ്റ്റെപ്പുകൾ ഇറങ്ങി വയൽ വരമ്പത്ത് പോയി നോക്കും ഉമ്മ വരുന്നുണ്ടോ എന്ന് …,
കുഞ്ഞോളെ ഇരുട്ടായത് കണ്ടില്ലെ മുറ്റത്തു നിന്ന് അകത്തേക്ക് കയറ്..
തിരികെ സ്റ്റെപ്പ് കയറി കൊണ്ട് കുഞ്ഞോള് പറഞ്ഞു.
ഉമ്മയെ നോക്കിയതാ ഇത്താ ..
പോയ ഉമ്മാക്ക് തിരികെ വരാനും അറിയാം..,
കുഞ്ഞാറ്റ നിസാരമായി പറഞ്ഞു.
ഇങ്ങനെ വൈകാറില്ലല്ലോ ?
ഉമ്മ വരാൻ ഇത്താ
അതാ എനിക്ക് ,,,
നീ കേറി പോവുന്നുണ്ടോ കുഞ്ഞോളെ ..
വീട്ടിൽ രണ്ട് പ്രായം തികഞ്ഞ പെൺ പിള്ളേര് ഉണ്ടെന്ന് ഓർക്കേണ്ടത് നമ്മളാണോ?..
ഒന്നിനെ അങ്ങനെ കൊലയ്ക്ക് കൊടുത്തു
എന്നിട്ടും പഠിച്ചിട്ടില്ല ….
കുഞ്ഞാറ്റ ദേഷ്യത്തോടെ അകത്തേക്ക് കയറി പോയി ,,,
ഈ ഇത്താക്ക് എന്താ റബ്ബേ
ആ പാവം ജോലിക്ക് പോവുന്നൊണ്ട് അല്ലെ പട്ടിണി ഇല്ലാതെ കഴിയുന്നത് ,,
എന്റെ പത്താം ക്ലാസ് കഴിഞ്ഞിട്ട് തുടർന്ന് പഠിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ,,
ഇത്താക്ക് എന്താ ഉമ്മയെ മനസ്സിലാവാത്തെ
ദീദിയെ ആ ദുഷ്ട്ടൻ കൊന്നതിന് പാവം ഉമ്മ എന്ത് പിഴച്ചു ,,..
മോളെ…
വിളി കേട്ട് കുഞ്ഞോൾ മുറ്റത്തേക്ക് തിരിഞ്ഞു നോക്കി …,
ഉമ്മാ … എവിടെനു ഇത്ര വൈകും വരെ ?..
കുഞ്ഞോൾ ഉമ്മാന്റെ കയ്യിലുള്ള കവർ വാങ്ങി കൊണ്ട് ചോദിച്ചു …..
അവിടെ ഒരു വിരുന്ന് ഉണ്ടായി മോളെ അങ്ങനെ വൈകിപോയാതാ …
മോള് പേടിച്ചോ ?..
എവിടെ കുഞ്ഞാറ്റ ?..
അകത്ത് ഉണ്ട് അതും പറഞ്ഞു കൊണ്ട്
കുഞ്ഞോളും പിന്നാലെ ഉമ്മയും അകത്തേക്ക് കയറി..,,
കയ്യിൽ ഉണ്ടായിരുന്ന കവർ മണപ്പിച്ചു കൊണ്ട്
കുഞ്ഞോൾ ചോദിച്ചു
അവിടുന്ന് തന്നതാണോ
ഉമ്മാ… ബിരിയാണി ,,
ആ..മോളെ. മക്കൾക്ക് കൊടുക്കണേന്ന് പറഞ്ഞിട്ട് തന്നതാണ് ,,
പിന്നെ ഉമ്മ വേണ്ടാന്ന് പറഞ്ഞില്ല .
ഉമ്മാക്കോ ഇണ്ടാക്കി തരാൻ പറ്റുന്നില്ല …,
ഇങ്ങാനെ ആയിരിക്കും പടച്ചോൻ നമ്മുക്ക് ഇങ്ങനുള്ള ഭക്ഷണം വിധിച്ചിട്ടുള്ളത് ..